scorecardresearch
Latest News

University Announcements 17 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University Announcements

University Announcements 17 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340) (മേഴ്‌സിചാന്‍സ് – 2010, 2011 ആന്‍ഡ് 2012 അഡ്മിഷന്‍), സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിങ് (359), ബി.വോക്. ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്‌മെന്റ് (356), മാര്‍ച്ച് 2023 കോഴ്‌സുകളുടെ പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഫെബ്രുവരി 27ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എല്‍, മാര്‍ച്ച് 21ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ എം.ബി.എല്‍., ഏപ്രില്‍ മൂന്നിന്് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ എം.ബി.എല്‍., ഏപ്രില്‍ 17 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍. ഡിഗ്രി പരീക്ഷകളുടെ
ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2022 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 – 2020 അഡ്മിഷന്‍), മാര്‍ച്ച് 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഫെബ്രുവരി 25 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് രണ്ടു വരെയും അപേക്ഷിക്കാം. റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കു ഹെരാ പോര്‍ട്ടല്‍ വഴിയും ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം), മേയ് 2022, കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം), ജൂണ്‍ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ ഫൊട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ. ഏഴ്) ഫെബ്രുവരി 21 മുതല്‍ 23 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം.

ഇന്‍ഡക്ഷന്‍ പ്രോഗ്രാം

വിദൂരവിദ്യാഭ്യാസവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ 2022 അഡ്മിഷന്‍ യു.ജി./പി.ജി. പ്രോഗ്രാമുകള്‍ക്ക് ആമുഖമായിട്ടുളള ഇന്‍ഡക്ഷന്‍ പ്രോഗ്രാം
ഫെബ്രുവരി 25ന് ഓണ്‍ലൈനായി നടത്തും. യു.ജി. പ്രോഗ്രാമുകളുടെ സമയം രാവിലെ 10 മുതല്‍ 12 മണി വരെ. പി.ജി. പ്രോഗ്രാമുകളുടെ സമയം ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകീട്ട് നാലു വരെ. ഓണ്‍ലൈനായി ലിങ്കിനായി http://www.ideku.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സീറ്റ് ഒഴിവ്

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം കാര്യവട്ടം സര്‍വകലാശാല ക്യാമ്പസില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: ആറു മാസം, ക്ലാസു
കള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്: 9,000 രൂപ, ഉയര്‍ന്ന പ്രായപരിധിയില്ല. മുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഒരു ഫൊട്ടോയും സഹിതം പി.എം.ജി. ജങ്ഷനിലെ സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകണം. വിശദവിവ
രങ്ങള്‍ക്ക്: 0471-2302523.

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം കാഞ്ഞിരംകുളം ഗവ.കെ.എന്‍. എം.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ ആരംഭിച്ച ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിന് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു. കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 9447713320.

MG University Announcements: എം ജി സര്‍വകലാശാല

പ്രോജക്ട് ഇവാല്യുവേഷന്‍, വൈവാ വോസി പരീക്ഷ

ആറാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2019 അഡ്മിഷന്‍ റഗുലര്‍, 2018-2015 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013,2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷന്‍, വൈവാ വോസി പരീക്ഷകള്‍ക്കു പിഴയില്ലാതെ ഫെബ്രുവരി 27 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി ഫെബ്രുവരി 28നും സൂപ്പര്‍ ഫൈനോടു കൂടി മാര്‍ച്ച് ഒന്നിനും അപേക്ഷ സ്വീകരിക്കും.

ആദ്യ മെഴ്സി ചാന്‍സിന് (2014 അഡ്മിഷന്‍) 5515 രൂപയും രണ്ടാം മെഴ്സി ചാന്‍സിന് (2013 അഡ്മിഷന്‍) 7720 രൂപയും പരീക്ഷാ ഫീസിനൊപ്പം സ്പെഷ്യല്‍ ഫീസ് അടയ്ക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എഡ് സ്പെഷല്‍ എജ്യുക്കേഷന്‍ – ഇന്റലക്ച്വല്‍ ഡിസെബിലിറ്റി ( രണ്ടു വര്‍ഷം – 2021 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 24നു തുടങ്ങും. പിഴയില്ലാതെ ഫീസടച്ച് മാര്‍ച്ച് ആറു വരെയും പിഴയോടെ ഏഴിനും സൂപ്പര്‍ഫൈനോടു കൂടി മ എട്ടിനും അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ ഒരു പേപ്പറിന് 60 രൂപ നിരക്കില്‍ (പരമാവധി 300 രൂപ) പരീക്ഷാ ഫീസിനൊപ്പം സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈം ടേബിള്‍ പുനക്രമീകരിച്ചു

ഫെബ്രുവരി 14ന് ആരംഭിച്ച നാലാം സെമസ്റ്റര്‍ എം.എസ്‌സി (സി.എസ്.എസ്, 2018,2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014, 2013, 2012 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് – ഫെബ്രുവരി 2023) പരീക്ഷയോടൊപ്പം കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പുനക്രമീകരിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 27, മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍ (പുതിയ സ്‌കീം, 2021 അഡ്മിഷന്‍ റഗുലര്‍ – ജനുവരി 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഫെബ്രുവരി 20ന് അതതു കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.വോക് സ്പോര്‍ട്സ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം, 2021 അഡ്മിഷന്‍ റഗുലര്‍ – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 20 ന് പാലാ, അല്‍ഫോന്‍സാ കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എ ചെണ്ട (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 21, 22 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ് ( രണ്ടു വര്‍ഷം – 2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് രണ്ട് വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (2020 അഡ്മിഷന്‍ റഗുലര്‍ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജിയുടെ 2022 ജൂണില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി (ഫിസിക്സ്), എം.എസ്‌സി നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി (കെമിസ്ട്രി) (202123 ബാച്ച് റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം (പി.ജി.സി.എസ്.എസ്, 2012-2016 അഡമിഷനുകള്‍ സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് ആറു വരെയും 170 രൂപ പിഴയോടെ എട്ടു വരെയും 22 മുതല്‍ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒന്നു വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ആറു വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ., എം.ബി.എ. മൂന്ന്, നാല് സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ജനുവരി 2018 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.കോം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പരീക്ഷാ ഫലം

സര്‍വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ എം എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, മൈക്രോ ബയോളജി, കമ്പ്യുട്ടേഷണല്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജിയോഗ്രഫി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളോജി, എം എ ഇക്കണോമിക്‌സ്, ആന്ത്രോപോളജി, മ്യൂസിക്, ട്രൈബല്‍ ആന്‍ഡ് റൂറല്‍ സ്റ്റഡീസ്, മലയാളം, ഹിന്ദി, എം പി എഡ്, എം സി എ, എം എല്‍ ഐ എസ് സി (സി ബി സി എസ് എസ് – 2020 സിലബസ്), റഗുലര്‍/സപ്ലിമെന്ററി, മേയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മ പരിശോധന/ഫൊട്ടോകോപ്പി എന്നിവയ്ക്ക് ഫെബ്രുവരി 28നു വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം എ മലയാളം (സി ബി സി എസ് എസ് – 2020 സിലബസ്) റഗുലര്‍, മേയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മപരിശോധന/ഫൊട്ടോകോപ്പി എന്നിവയ്ക്കു മാര്‍ച്ച് രണ്ടിനു വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.

അസൈന്‍മെന്റ്

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രില്‍ 2022 സെഷന്‍) ഇന്റേണല്‍ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈന്‍മെന്റ് മാര്‍ച്ച് 13നു വൈകീട്ട് നാലിനു മുന്‍പായി വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 february