scorecardresearch

University Announcements 17 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 17 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.എ./ ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (സി.ബി.സി.എസ്. – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

വൈവാ വോസി

2021 മാർച്ചിൽ നടന്ന ബി.ബി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പരീക്ഷയുടെ വൈവാ വോസി പരീക്ഷ മാർച്ച് 15 ന് ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ ഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മ്യൂസിക് – വോക്കൽ (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിലെ (www. mgu.ac.in) Student Portal എന്ന ലിങ്കിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠന വകുപ്പില്‍ റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പരിചയ സമ്പന്നരായവരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി.യും റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ 24-ന് മുമ്പായി വിശദമായ ബയോഡാറ്റ സഹിതം പരിസ്ഥിതി പഠനവിഭാഗം കോ-ഓഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം.

പി.എച്ച്.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 25-ന് നടക്കും. വിദ്യാര്‍ത്ഥികള്‍ കാലത്ത് 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

പരീക്ഷ

ഫെബ്രുവരി 26-ന് നടത്താന്‍ നിശ്ചയിച്ച മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 7-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷകളും അവസാന വര്‍ഷ / 3, 4 സെമസ്റ്റര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 3-ന് തുടങ്ങും.

സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെയും എസ്.ഡി.ഇ.യിലെയും ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 30-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 25-നും ഒന്നാം വര്‍ഷ ബി.എച്ച്.എം. 23-നും മൂന്നാം വര്‍ഷ ബി.എച്ച്.എം. 22-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി നവംബര്‍ 2020 റഗുലര്‍, സപ്ലമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 2 വരെ അപേക്ഷിക്കാം.

ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ് നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.വോക് റിട്ടെയില്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. നവംബര്‍ 2021 റഗലുര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.യു.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു,ജി. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എൻ എസ് എസ് ഗ്രേസ് മാർക്ക്

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട് വർഷ കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്കുള്ള (2019-2021) ഗ്രേസ്മാർക്കിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ സത്യവാങ്മൂലം, പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഹാൾട്ടിക്കറ്റ്/ മാർക്ക് ലിസ്റ്റിൻറെ പകർപ്പ് സഹിതം താവക്കര ആസ്ഥാനത്തുള്ള എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററുടെ ഓഫീസിൽ 2022 ഫെബ്രുവരി 25 വൈകീട്ട് നാല് മണിക്ക് മുമ്പായി നേരിട്ട് എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ ഡിഎസ്എസ് ലിങ്കിൽ

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ., ഒക്റ്റോബർ 2021 പരീക്ഷകൾ 10.03.2022 ന് ആരംഭിക്കും.

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി., ഒക്റ്റോബർ 2021 പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 23.02.2022 വരെ സമർപ്പിക്കാം.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ് റെഗുലർ, ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.02.2022 മുതൽ 24.02.2022 വരെ പിഴയില്ലാതെയും 25.02.2022 ന് പിഴയോട് കൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

09.03.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (2009 -2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകൾ, മെയ് 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.

ഹാൾടിക്കറ്റ്

22.02.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി., മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2018 ന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥിക്കൾ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

യു.ജി.സി/ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും പഠനം പൂര്‍ത്തിയാക്കിയവരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി/ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി ജൈനമത വിഭാഗങ്ങളില്‍ പെട്ടവരെയാണ് ഓണ്‍ലൈന്‍ പരിശീലനത്തിന് പരിഗണിക്കുന്നത്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത ഏഴു സ്ഥാപനങ്ങള്‍ മുഖേനയാണ് പരിശീലനം. മാര്‍ക്കിന്റെയും, കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

www. minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം പൂരിപ്പിച്ച് അതത് പരിശീലന സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 20നകം ഇ- മെയില്‍ വഴി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471- 2300524 എന്ന നമ്പറില്‍ ലഭിക്കും. അപേക്ഷയില്‍ നല്‍കുന്ന വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശീലന കാലയളവില്‍ വിദ്യാര്‍ഥികള്‍ പരിശീലന കേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.

Read More: University Announcements 16 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 february 2022