University Announcements 17 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
MG University Announcements: എംജി സർവകലാശാല
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
Kannur University Announcements: കണ്ണൂർ സർവകലാശാല
ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും സെന്ററുകളിലും ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ ആയിരിക്കും.
ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ / എം എസ് സി മോളിക്യുലാർ ബയോളജി / എൽ എൽ എം/ എം ബി എ / എം എൽ ഐ എസ് സി / (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലർ/ സപ്ലിമെൻററി നവംബർ 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) – ഏപ്രിൽ 2022, രണ്ടാം സെമസ്റ്റർ പി. ജി. ഡി .എൽ .ഡി (റെഗുലർ / സപ്ലിമെന്ററി) – മെയ് 2021 എന്നീ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 28-12-2022 വൈകുന്നേരം 5 മണി. മാർക്ക് ലിസ്റ്റുകൾ കോളേജ് മുഖാന്തിരം പിന്നീട് വിതരണംചെയ്യുന്നതാണ്.
പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ , 2022 പരീക്ഷകൾക്ക് 30 .12 .2022 മുതൽ 05 .01 .2023 വരെ പിഴയില്ലാതെയും 06 .01 .2023 വരെ പിഴയോടെയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.