scorecardresearch

University Announcements 17 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 17 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാന്തരബിരുദ പ്രവേശനം 2022 ഒന്നാം ഘട്ട അലോട്ട്‌മെന്റ്

കേരളസര്‍വകലാശാലയുടെ 2022 – 23 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് http://www.admissions. keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍) ആഗസ്റ്റ് 21 ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങള്‍ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാക്കുന്നതും അവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്‌ക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ പ്രവേശനത്തിനായി കോളേജില്‍ ഹാജരാകേണ്ടതില്ല.

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ഹയര്‍ ഓപ്ഷനുകള്‍ ആഗസ്റ്റ് 21 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2022 – 23 വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ തിരുത്തലുകള്‍ക്കുള്ള തീയതി നീട്ടി

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ./സ്വാശ്രയ കോളേജുകളിലും ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും, കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനതീയതി, അക്കാഡമിക് വിവരങ്ങള്‍, കോളേജുകളുടേയും, കോഴ്‌സുകളുടേയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 24 വരെ തിരുത്തലുകള്‍ വരുത്താവുന്നതാണ് വിശദവിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (https:// admissions. keralauniversity.ac.in)

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ.ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്‌കീം, 2020 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ., എം.എസ്‌സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എം.സി.ജെ., എം.എ.എച്ച്.ആര്‍.എം. പരീക്ഷകളുടെ (ജൂണ്‍ 2022) പ്രോജക്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു. പ്രോജക്ടുകള്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം., നവംബര്‍ 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ., എം.എസ്‌സി., എം.കോം., എം.എസ്.ഡബ്ല്യൂ. ന്യൂജനറേഷന്‍ ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) പരീക്ഷകള്‍ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. (ബി.എ./ബി.എസ്‌സി./ബി.കോം.) (മേഴ്‌സിചാന്‍സ് – 2012, 2011 & 2010 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പട്ടികജാതി /പട്ടികവർഗ്ഗ ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം

ഇന്ത്യയിൽ നടത്തപ്പെടുന്ന സെമിനാറുകൾ/കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിന് സർവകലാശാല പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ഏപ്രിൽ ഒന്ന് 2023 മാർച്ച് 31 കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഈ ഫെലോഷിപ്പിന് അർഹരായിരിക്കുന്നതല്ല. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഓർഗാനിക് ഫാമിംഗ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്, കൗൺസിലിംഗ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, കോഴ്സ് ഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്മെന്റിൽ എത്തേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 08301000560.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റർ എം.എസ്.സി./ എം.കോം./ എം.എ./ എം.എ.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്. / എം.റ്റി.എ./ എം.റ്റി.റ്റി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ആഗസ്റ്റ് 24 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റഗുലർ – പുതിയ സ്‌കീം), (2014-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടു കൂടി ആഗസ്റ്റ് 30 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 31 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. ഐ.ടി. സി.ബി.സി.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22 ന് അതത് കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്‌സ് (2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2019-2020 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19 ന് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

2022 ജൂലൈ / ആഗസ്റ്റ് മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (റഗുലർ /സപ്ലിമെന്ററി / മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 24 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോനാനോടെക്‌നോളജി (സി.എസ്.എസ്. – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2019-2020 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19 ന് തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിന്ദി / അറബിക് (പ്രൈവറ്റ് പഠനം – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. സുവോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അഫ്‌സലുല്‍ ഉലമ ഹാള്‍ടിക്കറ്റ്

ആഗസ്ത് 22-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോറിന് എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 2 സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407514.

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

എം.എ. ജേണലിസം, എം.എസ്.ഡബ്ല്യു. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.ഡബ്ല്യു. കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് 19 മുതല്‍ 24-നകം അതത് കോളേജുകളില്‍/സര്‍വകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

Kannur University Announcements: കണ്ണൂർ സർവകലാശാല

മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ് കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത് കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്, എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.

19.08.2022, വെള്ളി – ബി.കോം, ബിബിഎ, ബി.എ മലയാളം, ബി.എ പൊളിറ്റിക്കൽ സയൻസ്.

20.08.2022, ശനി – ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ – ഉൽ – ഉലമ, ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ്

വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.

എം.ലിബ് .ഐ.എസ്. സി. സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19ന് രാവിലെ 10:30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകേണ്ടതാണ് . ഫോൺ: 9895649188

പരീക്ഷാവിജ്ഞാപനം

20.09.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ., എം എസ് സി., എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.08.2022 മുതൽ 25.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹോൾടിക്കറ്റ്

23.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 august 2022