scorecardresearch

University Announcements 17 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University News
University Announcements 20 May 2023

University Announcements 17 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ ഓണ്‍ലൈനായി 2023 ഏപ്രില്‍ 27 വരെ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് എസ്എല്‍സിഎം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗത്തിലൂടെ അടക്കുന്ന തുകയും പരിഗണിക്കുന്നതല്ല.

പരീക്ഷ രജിസ്ട്രേഷന്‍

കേരളസര്‍വകലാശാല 2023 മേയ് 10ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ഡെസ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് (2019 – 2023 ബാച്ച്) മെയ് 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 28 വരെയും 150 രൂപയോടുകൂടി മെയ് 3 വരെയും 400 രൂപ പിഴയോടുകൂടി മെയ് 5 വരെയും അപേക്ഷിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി സർവകലാശാല – വി.എം.ആർ.എഫ്.ഡി.യു സഹകരണത്തിന് ധാരണ

മഹാത്മാ ഗാന്ധി സർവകലാശാലയും തമിഴ്നാട്ടിലെ സേലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷൻ ഡീംഡ് സർവകലാശാലയും(വി.എം.ആർ.എഫ്.ഡി.യു) തമ്മിൽ സഹകരണത്തിന് ധാരണയായി. എം.ജി. സർവകലശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാറും വി.എം.ആർ.എഫ്.ഡി.യു രജിസ്ട്രാർ ഡോ. ബി. ജയകറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, വി.എം.ആർ.എഫ്.ഡി.യു വൈസ് ചാൻസലർ ഡോ. പി.കെ. സുധീർ, റിസർച്ച് ഡയറക്ടർ ഡോ. എസ്.എ.വി സത്യമൂർത്തി, ഐ.ഐ.ഇ ഡയറക്ടർ ഡോ. എ. നാഗപ്പൻ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപന, ഗവേഷണ മേഖലകളിലെ സഹകരണത്തിൻറെ ഭാഗമായി സംയുക്ത ഗവേഷണ പരിപാടികൾ, ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, പേറ്റൻറ് നടപടികൾ, അധ്യാപകരുടെയും ഗവേഷകരുടെയും കൈമാറ്റം, വിദ്യാർഥികളുടെ സന്ദർശനം തുടങ്ങിവ ലക്ഷ്യമിടുന്നതായി പ്രഫ. സാബു തോമസ് പറഞ്ഞു.

മഹാത്മാ ഗാന്ധി സർവകലാശാലയും വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷൻ ഡീംഡ് സർവകലാശാലയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം വൈസ് ചാൻസലർമാരായ പ്രഫ. സാബു തോമസും ഡോ.പി.കെ. സുധീറും പ്രദർശിപ്പിക്കുന്നു. ഡോ. എ.നാഗപ്പൻ, ഡോ. ബി. പ്രകാശ് കുമാർ, ഡോ. ബി. ജയകർ, ഡോ. എസ്.എ.വി സത്യമൂർത്തി എന്നിവർ സമീപം.

മെയ് രണ്ടു വരെ അപേക്ഷിക്കാം

പി.ജി. പൊതു പ്രവേശന പരീക്ഷ മെയ് 20നും 21നും

മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിലും ഇൻറർ സ്‌കൂൾ സെൻററുകളിലും 2023-24 വർഷം ബിരുദാനന്തര ബിരുദ, എം.ടെക്ക് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള പരീക്ഷ മെയ് 20, 21 തീയതികളിൽ നടത്തും.

പരീക്ഷയുടെ ഹാൾ ടിക്കറ്റ് അപേക്ഷകർക്ക് മെയ് 10 മുതൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ബിരുദ പരീക്ഷ വിജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും പൊതു പ്രവേശന പരീക്ഷയ്ക്ക് മെയ് രണ്ടുവരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്‌മെൻറിലൂടെയാണ് പ്രവേശനം.

http://www.cat.mgu.ac.in മുഖേന ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലുമുള്ള ഒന്നിലധികം കോഴ്‌സുകൾക്ക് ഓൺലൈനിൽ ഒരു അപേക്ഷ നൽകിയാൽ മതിയാകും.

ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുൻപ് യോഗ്യതാ രേഖകൾ ഹാജരാക്കണം. വിശദമായ പ്രോസ്‌പെക്ടസ് cat.mgu.ac.in ലഭിക്കും. ഫോൺ: 04812733595, ഇമെയിൽ: cat@mgu.ac.in

ഡാറ്റാ എൻട്രി ഓപ്പറേറ്റർ; വാക്ക്-ഇൻ ഇൻറർവ്യു

കോട്ടയം തലപ്പാടി അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ഏപ്രിൽ 28ന് നടക്കും.

ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ ( ഡിഡിഎഫ്എസ്, ഇ ടെൻഡർ, ഓഫീസ് ഓട്ടമേഷൻ എന്നിവയിൽ പ്രാവീണ്യത്തോടെ) മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.

താല്പര്യമൂള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം 28നു രാവിലെ 11ന് പുതുപ്പള്ളി തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ http://www.iucbr.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ:7034345031

സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) ബേസിക് കൗൺസലിംഗ് ആൻറ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു.

താല്പര്യമുള്ളവർ 8547165178, 0481-2731580 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

കോഴ്‌സിൽ ചേരുന്നതിന് iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.

വേനൽക്കാല ക്യാമ്പ് ഏപ്രിൽ 25 മുതൽ

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്-ടേം പ്രോഗ്രാംസ് വിദ്യാർഥികൾക്കായി മഹാത്മാ ഗാന്ധി സർവകലാശാലാ കാന്പസിൽ സംഘടിപ്പിക്കുന്ന വേനൽ ക്യാന്പ് ഏപ്രിൽ 25ന് ആരംഭിക്കും.

15 ദിവസത്തെ ക്യാന്പിൽ കുതിര സവാരി, പ്രഥമ ശുശ്രുഷ, സംഗീതം, നൃത്തം, കലകൾ, കരകൗശലം, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ, ജൈവ കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ, വ്യക്തിത്വ വികസനം എന്നിവയിൽ പരിശീലനം നൽകും. പ്രകൃതി പഠന യാത്രയുമുണ്ട്. 12 മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9496212312

പ്രോജക്ട്, വൈവ വോസി

ആറാം സെമസ്റ്റർ ബി.എസ്.സി മോഡൽ-2 ജിയോളജി, മോഡൽ-3 ജിയോളജി ആൻറ് വാട്ടർ മാനേജ്‌മെൻറ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ വൈവ വോസി, പ്രോജക്ട് മൂല്യനിർണയം, പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ അറബിക്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ ഈ മാസം 20 ന് നടക്കും.

ആറാം സെമസ്റ്റർ ബി.എ ഹിന്ദി (സി.ബി.സി.എസ് 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ ഈ മാസം 24 മുതൽ അതത് കോളജുകളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ ഹിന്ദി (സി.ബി.സി.എസ് 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ ഈ മാസം 24 മുതൽ നടത്തും.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എസ്.സി ഫുഡ് സയൻസ് ആൻറ് ക്വാളിറ്റി കൺട്രോൾ (സി.ബി.സി.എസ് 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റി-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ അതത് കോളജുകളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസി.സി ഫിസിക്‌സ്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാലു മുതൽ പത്താമുട്ടം സെൻറ് ഗിറ്റ്‌സ് കോളജിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ പൊളിറ്റിക്കൽ സയൻസ് സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 25 ന് ആരംഭിക്കും.

പരീക്ഷാ ഫലം

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ (2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. പൊതുപ്രവേശന പരീക്ഷാ അപേക്ഷ 27 വരെ നീട്ടി

2023-24 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവിഭാഗങ്ങളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം. വിജ്ഞാപനത്തിനും പ്രൊസ്‌പെക്ടസിനും മറ്റു വിശദവിവരങ്ങള്‍ക്കും പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017.

അംബേദ്കര്‍ ദര്‍ശനങ്ങളുടെ പുനര്‍വായന അനിവാര്യം-
ഡോ. സുഖ്ദേവ് തൊറാട്ട്

കേരളീയ സമൂഹത്തിലും, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിമോചനത്തിന് അംബേദ്കര്‍ ദര്‍ശനങ്ങളുടെ പുനര്‍വായന അനിവാര്യമാണെന്ന് യു.ജി.സി. മുന്‍ ചെയര്‍മാന്‍ ഡോ. സുഖ്ദേവ് തൊറാട്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍ അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി നടത്തിയ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഡോ. അംബേദ്കറുടെ വീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന അംബേദ്കര്‍ വൈദേശിക കോളനിവാഴ്ചക്കെതിരെയും ദേശീയമായ ജാതി കോളനീയതകള്‍ക്കെതിരെയും ഒരേ സമയം പോരാടി. അവഗണിക്കപ്പെട്ട സാമൂഹികവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാമൂഹിക ക്രമങ്ങളില്‍ തുല്യത ഉറപ്പാക്കിയാലേ ജനാധിപത്യം പൂര്‍ണമാവുകയുള്ളു എന്നതായിരുന്നു അംബേദ്കറുടെ പക്ഷം. ഇന്ത്യന്‍ ഭരണഘടനാ ശില്പി എന്ന നിലയില്‍ തുല്യത മുഖ്യ ഭരണഘടനാ വ്യവസ്ഥയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും ഡോ. സുഖ്ദേവ് പറഞ്ഞു. ആന്ധ്രാ പ്രദേശ് കുര്‍ണൂല്‍ ഡി.വി.ആര്‍. ഗവ. കോളജിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.  ആന്ധ്ര പ്രദേശ് ക്ലസ്റ്റര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി.വി.ആര്‍. സായി ഗോപാല്‍ പ്രത്യേക പ്രഭാഷണം നടത്തി. അംബേദ്കര്‍ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ്, കുര്‍ണൂല്‍ കെ.വി.ആര്‍. ഗവ. കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. എം.സി. സാഹിത്യ എന്നിവര്‍ സംസാരിച്ചു.

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ മെയ് 6-ന് തുടങ്ങും. ക്ലാസ് സെന്ററുകള്‍ക്കും, സമയക്രമത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2400288, 2407356, 7494.

പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കളിനറി ആര്‍ട്‌സ്, ബി.ടി.എച്ച്.എം. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ മെയ് 8-ന് തുടങ്ങും.

സി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 2-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 3 വരെയും 170 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.  

Kannur University Announcements: കണ്ണൂർ സർവകലാശാല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 april 2023