University Announcements 17 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 17 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാസമയം

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 1:30 മുതല്‍ 4:30 വരേയും, വെള്ളിയാഴ്ചകളില്‍ 2 മണി മുതല്‍ 5 മണി വരെയുമായിരിക്കും.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ (റെഗുലര്‍, സപ്ലിമെന്ററി) ഹാള്‍ടിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കൈപ്പറ്റി തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല മെയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ്) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 26 മുതല്‍ ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷ, ഏപ്രില്‍ 2020 ന്റെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മെയില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2016-2017 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഏപ്രില്‍ 22 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 26 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല ജനുവരിയില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

2021 മാർച്ച് 26ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ റഗുലർ/2013-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ 21ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 30 മുതൽ ആരംഭിക്കും.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-21 അധ്യയനവർഷം എം.ടെക് ഇൻ എനർജി സയൻസ് പ്രോഗ്രാമിൽ ഓപ്പൺ ക്വാട്ടയിൽ മൂന്നും, എം.ടെക് ഇൻ നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി പ്രോഗ്രാമിലേക്ക് ഓപ്പൺ ക്വാട്ടയിൽ അഞ്ചും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി ഏപ്രിൽ 21ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എ.ഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731001.

പരീക്ഷഫലം

2021 ജനുവരിയിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (2019 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറിൽ നടന്ന എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ്‌ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുമ്പുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ്‌ മൂന്നിന് മുമ്പായി പരീക്ഷകൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷിക്കണം.

വെബിനാർ

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ്, കാനഡയിലെ സെന്റ് മേരീസ് സർവകലാശാല എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഹ്യൂമൻ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2020 – നെപ്പറ്റി വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 നു നടക്കുന്ന പരിപാടിയിൽ മനുഷ്യ വികസനവും – നരവംശാധിപത്യ കാലവും എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധങ്ങളുടെ അവതരണം ചർച്ച എന്നിവ നടക്കും. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഡയറക്ടർ ഡോ. അഭിലാഷ് ബാബു വിഷയവതരണം നടത്തും. എം ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സാബു തോമസ് മോഡറേറ്റർ ആകും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. ഇമെയിൽ: abhilashbabu3700@mgu.ac.in.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2020, 2019 സ്‌കീം, 2019 പ്രവേശനം റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 24 വരേയും ഫീസടച്ച് 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2017, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 28 വരേയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ഹിയറിംഗ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2018 സ്‌കീം, 2014 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 11-ന് ആരംഭിക്കും.

2018 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 10-ന് ആരംഭിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 17 april 2021

Next Story
Victers Channel Timetable April 18: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 18 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com