scorecardresearch
Latest News

University Announcements 16 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 16 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022 – 23

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കെ.യു.സി.ടി. മാനേജ്‌മെന്റ് ക്വാട്ട 2022- 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം പരാതി രഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവശ്രദ്ധയോടെ കൃത്യതയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ.് നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തി കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനതീയതി, അക്കാദമിക് വിവരങ്ങള്‍, കോളേജുകളും കോഴ്‌സുകളും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.20.09.2022 പകല്‍ 11.30 വരെ തിരുത്തലുകള്‍ വരുത്താവുന്നതാണ്. വിശദവിവരം അഡ്മിഷന്‍ വെബ്‌സൈറ്റില്‍.

ബി.എഡ് പ്രവേശനം 2022-23 എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷന്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 20 വരെ അഡ്മിഷന്‍ നേടാം. കോളേജുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിന്റെയും യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ പ്രക്രിയ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും (പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍) സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ് അല്ലാത്തപക്ഷം അഡ്മിഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്താവുന്നതാണ്.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/എസ്.സി./എസ്.ടി./മറ്റു സംവരണവിഭാഗങ്ങള്‍, കെ.യു.സി.റ്റി.ഇ. മാനേജ്‌മെന്റ് ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം, എസ്.എന്‍ കോളേജില്‍ വച്ച് നടത്തുന്നു.അലോട്ട്‌മെന്റ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

Subjects
Date
English,Malayalam,Arabic,Sanskrit,Tamil,Commerce
22.09.2022
Physical science, Natural science,Mathematics
23.09.2022
Social Science,Geography,Hindi
24.09.2022

രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ, സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യ പത്രം (authorization letter) നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.

നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ മാര്‍ക്‌ലിസ്റ്റുകളും യോഗ്യതയുംജാതിയും (നോണ്‍ക്രീമിലെയര്‍, കമ്മ്യൂണിറ്റി, ഇ.ഡബ്ല്യു.എസ്, വരുമാനം, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്: more than 40%) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൈവശം കരുതണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. അതാത് വിഭാഗങ്ങളുടെ അഭാവത്തില്‍ ഒഴിവുള്ള സീറ്റുകള്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള സീറ്റ് കണ്‍വെര്‍ഷന്‍ മാനദണ്ഡമാക്കി പരിവര്‍ത്തനം നടത്തി അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.

ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2022

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുളള 1st സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ 19, 20 തീയതികളിലാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. സെപ്റ്റംബര്‍ 20 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും ജലൃാമിലി Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C.) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. Permanent അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. സംസ്‌കൃതം (2020 – 21 ബാച്ച്) തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. അനലിറ്റിക്കല്‍ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 19 മുതല്‍ 30 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (റെഗുലര്‍ – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ വൈവ, സെപ്റ്റംബര്‍ 22 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് സമര്‍പ്പണം

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. ന്യൂജനറേഷന്‍ ഡിഗ്രി പരീക്ഷകളുടെ പ്രോജക്ടുകള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഒക്‌ടോബര്‍ 15. പ്രോജക്ടുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാവിജ്ഞാപനം

കേരളസര്‍വകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ.് ഡിഗ്രി പരീക്ഷയുടെ (2015 & 2019 സ്‌കീം) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (2020 സ്‌കീം – 2020 അഡ്മിഷന്‍) യു.സി.ഇ.കെ., ഒക്‌ടോബര്‍ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 സെപ്റ്റംബര്‍ 19, 20, 22 തീയതികളില്‍ ഇ.ജെ. – ത (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിന്റെ എട്ടാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം, ഫീസ്: 3000/- രൂപ, കാലാവധി: 3 മാസം. അപേക്ഷഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.arabicku.in ) ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബര്‍ 19. വിശദവിവരങ്ങള്‍ക്ക് 0471-2308846/9633812633 എന്നീ നമ്പറുകളില്‍ ഓഫീസ് പ്രവൃത്തി സമയത്ത് ബന്ധപ്പെടാവുന്നതാണ്.

MG കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/എസ്.സി./എസ്.ടി./മറ്റു സംവരണവിഭാഗങ്ങള്‍, കെ.യു.സി.റ്റി.ഇ. മാനേജ്‌മെന്റ് ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം, എസ്.എന്‍ കോളേജില്‍ വച്ച് നടത്തുന്നു.അലോട്ട്‌മെന്റ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

MG University Announcements: എംജി സർവകലാശാല

പി.ജി. / ബി.എഡ്. രണ്ടാം പ്രത്യേക അലോട്ട്‌മെന്റ്: പ്രവേശനം സെപ്റ്റംബർ 20 വരെ

മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ/ ബി.എഡ്. ഏകജാലകം പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ടമെന്റ് ലഭിച്ചവർ സെപ്റ്റംബർ 20 ന് വൈകിട്ട് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. നിലവിൽ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയിട്ടുള്ളവർ ഒന്നാം പ്രത്യേക അലോട്ട്മെന്റിൽ അപേക്ഷിക്കുകയും അലോട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പ്രവേശനം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇവർ പുതുതായി അലോട്ട് ചെയ്യപ്പെട്ട കോളേജുകളിൽ സെപ്റ്റംബർ 20 വൈകിട്ട് നാല് മണിക്ക് മുൻപായി പുതുതായി അലോട്ട് ചെയ്യപ്പെട്ട കോളേജുകളിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്.

എം.ജി. യിൽ അക്കാദമിക/സ്‌കിൽ പാർട്ണർമാരാകാം

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ അക്കാദമിക/സ്‌കിൽ പാർട്ണർമാരാകുവാൻ അപേക്ഷ ക്ഷണിക്കുന്നു. അഫിലിയേറ്റഡ് കോളേജുകൾ/ഗവേഷണ പരിശീലന സ്ഥാപനങ്ങൾ/സന്നദ്ധ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷക്കാം. വിശദവിവരങ്ങൾക്ക് http://www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ-8848042909.

പരീക്ഷാ ഫീസ്

അഫിലിയേറ്റഡ് കോളേജുകളുടെയും സി.പി.എ.എസ്. ന്റെയും സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റഗുലർ / 2018-2020 അഡ്മിഷനുകൾ – സപ്ലിമെന്ററി – രണ്ട് വർഷ കോഴ്‌സ്) ബിരുദ പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 20 വരെയും പിഴയോടു കൂടി സെപ്റ്റംബർ 22 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 23 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഹ്രസ്വകാല പ്രോഗ്രാം

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എത് പ്രായക്കാർക്കും അപേക്ഷിക്കാം . വിശദവിവരങ്ങൾക്ക് http://www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ ഫലം

2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. സൈബർ ഫോറെൻസിക് (പി.ജി.സി.എസ്.എസ്. – റഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ എം.എസ്.സി. മാത്തമാറ്റിക്‌സ് നാലാം സെമസ്റ്റർ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ അപേക്ഷ നീട്ടി

എസ്.ഡി.ഇ. ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന് ഓണ്‍ലൈന്‍ അപേക്ഷ 500 രൂപ ഫൈനോടു കൂടി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

ബി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ പ്രവേശനത്തിനായി പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് പഠനവകുപ്പില്‍ നടക്കും. വിശദവിവരങ്ങള്‍ പഠനവകുപ്പ് വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

23, 26, 27 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ എന്നിവയുടെ കോര്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1283/2022

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 10 വരെയും സപ്തംബര്‍ 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 16 september 2022