University Announcements 16 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 16 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി, മൈക്രോബയോളജി റെഗുലര്‍/സപ്ലിമെന്ററി (ഒക്‌ടോബര്‍ 2020) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ അവസാന വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓഫ്‌ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ (ആഗസ്റ്റ് 2021) സെപ്റ്റംബര്‍ 27 ന് അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2018 അഡ്മിഷന്‍ റെഗുലര്‍, 2014 സ്‌കീം സപ്ലിമെന്ററി), 2021 ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2014 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 23, 24, 27, 28 തീയതികളിലും സെപ്റ്റംബര്‍ 29, 30 തീയതികളിലും അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ ആരംഭിക്കുന്ന ആറ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഒന്‍പതാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി സെപ്റ്റംബര്‍ 18, 20, 22 തീയതികളില്‍ (ഇ.ജെ. X- പത്ത്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.എസ്.) മാര്‍ച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധയനക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.VII – ഏഴ്) സെപ്റ്റംബര്‍ 20 മുതല്‍ 23 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.കോം. ആന്വല്‍ സ്‌കീം (പ്രൈവറ്റ്, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പാര്‍ട്ട് മൂന്ന് ഏപ്രില്‍ 2021 പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 മണി വരെ.

പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നം.3031703142, 3031903005 മുതല്‍ 3031903103 വരെയുളളവര്‍ കാഞ്ഞിരംകുളം കെ.എന്‍.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് സെല്‍ഫ്ഫിനാന്‍സിംഗ് കോളേജിലും ഒന്നാം വര്‍ഷ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നം. 1403209 മുതല്‍ 1403231 വരെയും 3031503047 മുതല്‍ 3031503242 വരെയും 3031603001 മുതല്‍ 3031603046 വരെയും 3031703005 മുതല്‍ 3031703149 വരെയും 3031803001 മുതല്‍3031803393 വരെയുളളവര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍തന്നെ പരീക്ഷ എഴുതണം.

തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നം. 3031912004 മുതല്‍ 3031912302 വരെയുളള ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ കൊച്ചുവേളി ശംഭുവട്ടം ഗവ.എല്‍.പി.എസിലെ യു.ഐ.ടി. വേളിയിലും രജിസ്റ്റര്‍ നം. 3032012001 മുതല്‍ 3032012200 വരെയുളള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉതിയാര്‍മൂല എല്‍.പി.എസ്. കാട്ടായിക്കോണത്തെ യു.ഐ.ടി. കാട്ടായിക്കോണത്തും രജിസ്റ്റര്‍ നം. 3032012201 മുതല്‍ 3032012219 വരെയുളള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും എല്ലാ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും വര്‍ക്കല ശിവഗിരി എസ്.എന്‍.ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും (എസ്.എന്‍.കോളേജ് വര്‍ക്കലയ്ക്ക് സമീപം) പരീക്ഷ എഴുതണം.

ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷ എഴുതണം.

കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജാ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും അഞ്ചല്‍ സെന്റ്.ജോണ്‍സ് കോളേജിലും ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റര്‍ നം.762101 മുതല്‍ 762135 വരെയുളള വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളേജില്‍ പരീക്ഷ എഴുതണം.

ചാത്തന്നൂര്‍ എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കൊട്ടിയം എം.എം.എന്‍.എസ്.എസ്. കോളേജിലും തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ചാവര്‍കോട് സി.എച്ച്.എം.എം.കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നെടുമങ്ങാട് ഗവ.കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പിരപ്പന്‍കോട് ഗവണ്‍.ഹയര്‍സെക്കന്ററി സ്‌കൂള്‍ ക്യാമ്പസിലെ യു.ഐ.ടി. പിരപ്പന്‍കോടും പരീക്ഷ എഴുതണം.

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും തോന്നയ്ക്കല്‍ ശ്രീ സത്യസായ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും കൊല്ലം ടി.കെ.എം., കൊല്ലം ഫാത്തിമ മാതാ കോളേജ്, കൊല്ലം എസ്.എന്‍.കോളേജ് ഫോര്‍ വിമന്‍ എന്നീ കോളേജുകള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുനലൂര്‍ എസ്.എന്‍.കോളേജിലും പരീക്ഷ എഴുതണം.

ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച 2018 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ മാത്രം നിലമേല്‍ എന്‍.എസ്.എസ്. കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും തിരുവനന്തപുരം എം.ജി.കോളേജിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2020 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.സി.ജെ – പി.ജി. സി. എസ്.എസ് (സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ സെപ്തംബർ 27ന് മുൻപ് ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ.

2020 നവമ്പറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി എസ് എസ് – എം.എസ് സി ഫിസിക്സ് – റഗുലർ/ സപ്ലിമെൻ്ററി, പി.ജി.സി എസ് എസ് – എം.എസ് സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്)- റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ സെപ്തംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് 160 രൂപാ നിരക്കിലും ഫീസടക്കണം.കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മെയിൽ നടന്ന നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് (റഗുലർ) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം.

എം ജി – പി.ജി., ബി.എഡ്. പ്രവേശന തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബി.എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി ഒക്ടോബർ ഒന്ന് വരെ നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് പ്രവേശനത്തിനുള്ള അപേക്ഷഫീസ് ഒക്ടോബർ ഒന്നിന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകൾ അന്ന് തന്നെ രാത്രി 11.55 വരെ സ്വീകരിക്കും.

ട്രയൽ അലോട്‌മെന്റ് ഒക്ടോബർ 7നും ആദ്യ അലോട്‌മെന്റ് ഒക്‌ടോബർ 13നും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഒക്ടോബർ 19, 20 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്‌ടോബർ 18ന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം. തുടർന്ന് 18നകം തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്‌മെന്റുകൾ യഥാക്രമം ഒക്‌ടോബർ 25നും നവമ്പർ ഒന്നിനും പ്രസിദ്ധീകരിക്കും.

ബിരുദാനന്തര ബിരുദ, ബി.എഡ് ക്ലാസുകൾ നവമ്പർ മൂന്നിന് തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്. പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www. cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ പ്രിന്‍സിപ്പാള്‍ നിയമനം

സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്ക് പ്രിന്‍സിപ്പാള്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കായി അഭിമുഖം 27-ന് രാവിലെ 9.45-ന് ഭരണ കാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാലിസ്റ്റ്

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 29-ന് തുടങ്ങും.

നോണ്‍ സി.യു.സി.എസ്.എസ്. 2001 മുതല്‍ 2009 വരെ പ്രവേശനം ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കുള്ള ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 4-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 27 മുതല്‍ പരീക്ഷാഭവനില്‍ നിന്നും വിതരണം ചെയ്യും.

2018 പ്രവേശനം ബി.വോക്. അഗ്രിക്കള്‍ച്ചര്‍ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 22, 23 തീയതികളില്‍ നടക്കും.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 20, 22 തീയതികളില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ THASDCM637 മുതല്‍ THASDCM866 വരെ പരീക്ഷാ കേന്ദ്രം എലത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലേക്ക് മാറ്റിയിരിക്കുന്നു. പ്രസ്തുത രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പുതിയ ഹാള്‍ട്ടിക്കറ്റുമായി വേണം പരീക്ഷക്ക് ഹാജരാകാന്‍.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ 2017 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഒക്‌ടോബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് കോഴിക്കോട്, കിളിയനാട് ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ കേന്ദ്രം ലഭിച്ചവര്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. കോഴിക്കോട് ജില്ലയിലെ അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ കേന്ദ്രമാണ് കിളിയനാട് ഐ.എച്ച്.ആര്‍.ഡി. കോളേജ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പോർട്സ് ഗ്രേസ് മാർക്ക്

2020-21 അദ്ധ്യയനവർഷത്തിൽ അവസാന വർഷ ബിരുദ/ബിരുദാന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും സ്പോർട്സ് ഗ്രേസ് മാർക്കിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷകൾ, ഹാൾ ടിക്കറ്റ്, സംസ്ഥാന/ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേ ഷൻ, കണ്ണൂർ സർവ്വകലാശാല ക്യാംപസ്, പി.ഓ മാങ്ങാട്ടുപറമ്പ, കണ്ണൂർ-670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. (പ്രൊഫോർമ www. kannuruniversitydpe.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്). കായിക മത്സരത്തിൽ പങ്കെടുത്തവർ അവർക്ക് അർഹതപ്പെട്ട കൂടിയ മാർക്കിന് വേണ്ടി മാത്രമേ അപേക്ഷിക്കാവൂ.

കോഴ്സുകൾ പൂർത്തിയാക്കിയവരുടെ അപേക്ഷകൾ നിർബന്ധമായും സെപ്റ്റംബർ 22 ന് വൈകിട്ട് 5 മണിക്ക് മുൻപായി മാങ്ങാട്ട് പറമ്പ് ക്യാംപ സിൽ എത്തിക്കേണ്ടതാണ്. വൈകിലഭിക്കുന്ന അപേക്ഷകളും, ഭാഗികമായി ലഭിക്കുന്ന അപേക്ഷകളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ലാബ് അസിസ്റ്റൻറ് നിയമനം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക്, ഈഴവ/തിയ്യ/ബിലവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.സി.എ / കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ് വർക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകൾ അഭികാമ്യം.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 18.09.2021 നു രാവിലെ 11.00 നു സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറ്റിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.ബി.എ ,നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് , ആറാം സെമസ്റ്റർ എം.സി.എ (സി സി എസ് എസ്- റെഗുലർ / സപ്ലിമെൻറ്ററി) മെയ് 2021 പരീക്ഷകളുടെ പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.ഉത്തരക്കടലാസുകളുടെ പുനഃ മൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 29 .09 .2021 ന് വൈകുന്നേരം 5 മണി ആണ്

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 16 september 2021

Next Story
Victers Channel Timetable September 17: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 17 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X