Latest News

University Announcements 16 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 16 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്

2021 ല്‍ പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും, ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഒന്നാം വര്‍ഷ യു.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 16.10.2021 മുതല്‍ 23.10.2021 വരെ പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുന്നവരെ മാത്രമേ സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുകയുളളു.

നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് വിവരങ്ങളില്‍ മാത്രം (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) മാറ്റങ്ങള്‍ വരുത്താം. മറ്റ് തിരുത്തലുകള്‍ക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. തിരുത്തല്‍ വരുത്തിയ അപേക്ഷകര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയതായി ഓപ്ഷന്‍ നല്‍കേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നല്‍കുന്ന പുതിയ ഓപ്ഷനുകള്‍ മാത്രമേ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുളളൂ.വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റി ക്വാട്ട (Supplementary list) പ്രവേശനം

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ (SAY candidates, Fresh registration candidates) അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 23.10.2021 മുന്‍പായി ആപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സപ്ലിമെന്ററി കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്.

നിലവിലുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റില്‍ നിന്നും യോഗ്യരായവരെ പരിഗണിച്ചതിനു ശേഷം മാത്രമേ സപ്ലിമെന്ററി കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റിലുള്ളവര്‍ക്ക് അവസരം ലഭിക്കുകയുളളൂ. എന്നാല്‍, നിലവിലുളള ലിസ്റ്റില്‍ നിന്നും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാര്‍ത്ഥികളെ പ്രവേശനത്തിനായി പരിഗണിക്കുന്നതല്ല.

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്ടസ് കാണുക.

സ്‌പോര്‍ട്‌സ് ക്വാട്ട (Supplementary list) പ്രവേശനം

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ (SAY candidates, Fresh registration candidates) അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രൊഫോര്‍മ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശന താല്പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന തീയതിക്കു (23.10.2021) മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

മുമ്പ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ യഥാ സമയം പ്രൊഫോര്‍മ കോളേജില്‍ അയക്കാന്‍ വിട്ട് പോയവര്‍ക്കും, പുതുതായി സര്‍ട്ടിഫിക്കറ്റ് ഉള്‍പെടുത്തേണ്ടവര്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിലെ വിദ്യാര്‍ത്ഥികളെ പരിഗണിച്ചതിനു ശേഷം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളെ പരിഗണിക്കുകയുള്ളൂ.

കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത നിശ്ചിത തീയതിക്ക് മുന്‍പായി കോളേജില്‍ പ്രൊഫോര്‍മ സമര്‍പ്പിക്കുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യുന്നവര്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും പ്രവേശനത്തിന് അര്‍ഹത നേടുകയും ചെയ്യുകയുള്ളൂ. പ്രൊഫോര്‍മ സമര്‍പ്പിച്ചിട്ടുള്ള കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ മാത്രമേ വിദ്യാര്‍ത്ഥി ഉള്‍പ്പെടുകയുള്ളൂ എന്നുള്ള കാര്യം ശ്രദ്ധിക്കുക.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്ടസ് കാണുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 23.10.2021.

ബി.എഡ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ എച്ച്. എച്ച്. മാര്‍ത്തോമ മാത്യൂസ് കക ട്രെയിനിംഗ് കോളേജ്, അടൂര്‍ ഉള്‍പ്പെടുത്തി

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എച്ച്. എച്ച്. മാര്‍ത്തോമ മാത്യൂസ് കക ട്രെയിനിംഗ് കോളേജ്, അടൂര്‍ ബി.എഡ് കോളേജിനെ ബി.എഡ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.സ്.സി മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍ഡ് കംപ്യുട്ടേഷന്‍, എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷനു SC,ST സീറ്റ് ഒഴിവുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2021 ഒക്ടോബര്‍ 18 നു രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

സൗത്ത് സോണ്‍/ ഓള്‍ ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരള സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുള്ള 2017-18, 2018-19 & 201920 അധ്യയന വര്ഷങ്ങളിലെ കേരള യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം 2021 ഒക്ടോബര്‍ എട്ടാം തീയതി (08.10.2021) കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വെച്ച് നടത്തി. അന്നേ ദിവസം സ്‌കോളര്‍ഷിപ് തുക കൈപ്പറ്റാന്‍ കഴിയാത്ത സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളവര്‍ 2021 ഒക്ടോബര്‍ ഇരുപത്തി അഞ്ചാം തീയതി തീയതിക്കകം (25.10.2021) നിര്‍ബന്ധമായും ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്‍ന്റെ ഒറിജിനല്‍, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്‍ന്റെ പകര്‍പ്പ് ഇവ സഹിതം ജി വി രാജാ പവിലിയനില്‍ സ്ഥിതി ചെയ്യുന്ന ഡിപ്പാര്ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌കോളര്‍ഷിപ് തുക കൈപ്പറ്റേണ്ടതാണ്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ അധികാരപ്പെടുത്തിയ വ്യക്തിയുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡും, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, കായികതാരത്തിന്‍ന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്‍ന്റെ ഒറിജിനല്‍ അഥവാ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്‍ന്റെ പകര്‍പ്പും, അധികാരപ്പെടുത്തിയ രേഖ എന്നിവ സമര്‍പ്പിച്ച് തുക കൈപ്പറ്റാവുന്നതാണ്. നിശ്ചിത തീയതിക്കുള്ളില്‍ കൈപ്പറ്റാത്ത സ്‌കോളര്‍ഷിപ്പ് തുക സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടക്കുന്നതാണ്.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 കാരണം മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സര) എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ ഫെബ്രുവരി 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴസ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2021 ഒക്ടോബര്‍ 29ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി കെമിസ്ട്രി, 2021 നവംബര്‍ 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ മ്യൂസിക് (എഫ്.ഡി.പി) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി -2015, 2016,2017 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ്- 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി 2013 സ്‌കീം ഫെബ്രുവരി 2021 ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് ബ്രാഞ്ചിന്റെ 13607 – മൈക്രോ കണ്‍ട്രോളര്‍ ലാബ്, 13608- ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് മിനി പ്രോജക്ട് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2021 ഒക്ടോബര്‍ 18 ന് ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സര) ആന്‍ഡ് ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സര) എല്‍.എല്‍.ബി, ഒന്നാം സെമസ്റ്റര്‍ (ത്രിവത്സര) ആന്‍ഡ് അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സര) ( 2011-2012 അഡ്മിഷന് മുന്‍പുള്ളത്) (ഫൈനല്‍ മേഴ്സി ചാന്‍സ് & സപ്ലിമെന്ററി) എല്‍.എല്‍.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഒക്ടോബര്‍ 26. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 (ഏപ്രില്‍ സെഷന്‍) ആഗസ്റ്റ് മാസം നടത്തിയ ബി.എ അന്വല്‍ പാര്‍ട്ട് കകക മെയിന്‍ അവസാന വര്‍ഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തടഞ്ഞ് വെച്ചിരുന്ന ഹിന്ദി മെയിന്‍ ഇക്കണോമിക്‌സ് മെയിന്‍ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഒക്ടോബര്‍ 25 വരെ ഓഫ് ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2020 ജൂലൈയില്‍ നടത്തിയ എ.പി.ജി.ഡി.ഇ.സി പരീക്ഷയുടെ (2019 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2021 ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല 2021 ഫെബ്രുവരി മാസം നടത്തിയ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി /ബി.കോം എല്‍.എല്‍.ബി / ബി.ബി.എ എല്‍.എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ്) മെയ് 2020, നാലാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം, 2013 സ്‌കീം) ഒക്ടോബര്‍ 2020, ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സെപ്റ്റംബര്‍ 2020, ഏഴാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍- കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (2013 സ്‌കീം) മാര്‍ച്ച് 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഇ.ജെ ഢകക സെക്ഷനില്‍ 2021 ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഹാജരാക്കേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം (എഫ്.ഡി.പി) (മേഴ്‌സിചാന്‍സ് -2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

സപ്ലിമെന്ററി അലോട്‌മെന്റ്‌ രജിസ്ട്രേഷൻ നാളെ ( ഒക്ടോബർ 18) കൂടി

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള രജിസ്ട്രേഷൻ നാളെ (ഒക്ടോബർ 18 ) വൈകിട്ട് നാല് മണി വരെ മാത്രം. കൂടുതൽ വിവരങ്ങൾ cap.mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റഗുലർ/2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 12ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 നും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ ഒക്‌ടോബർ 27 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 നും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ – റഗുലർ/2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് – സി.ബി.സി.എസ്. – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 18 ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.പി.എഡ്. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 നും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) ബിരുദ പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റഗുലർ/ 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റഗുലർ/ 2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ ഒക്‌ടോബർ 27 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 നും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗിലുള്ള എം.എസ് സി. പ്രാഗ്രാമിന്റെ 2021 ബാച്ചിൽ എസ്.സി. വിഭാഗത്തിലും എസ്.ടി. വിഭാഗത്തിലും ഓരോ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി ഒക്‌ടോബർ 21ന് വൈകീട്ട് 3.30ന് മുമ്പായി എഡി. എ11 സെക്ഷനിൽ നേരിട്ട് ഹാജരാകണം.. വിശദവിവരത്തിന് ഫോൺ: 9446459644.

പരീക്ഷഫലം

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ക്രിമിനൽ ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (സി.എസ്.എസ്. 2020-21 ബാച്ച്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ നാലാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ റീഅപ്പിയറൻസ് എം.എസ് സി. ബയോസയൻസസ് (2019-21 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (മോഡൽ 1, 2, 3 – 2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ആനിമേഷൻ, സിനിമ ആന്റ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌പോട് അഡ്മിഷൻ 18ന്

മഹാത്മാഗാന്ധി സർവകലാശാല ഡോ. കെ.എൻ.രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ഇതിലേയ്ക്കുള്ള ഇന്റർവ്യൂ ഒക്‌ടോബർ 18ന് രാവിലെ 10ന് നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ എത്തണം.

കമ്യൂണിറ്റി ക്വാട്ടാ – റാങ്ക് ലിസ്റ്റ്

മഹാത്മാ ഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കും ട്രെയിനിംഗ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് റാങ്ക്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. പ്രവേശന നടപടികൾക്കായി വിദ്യാർത്ഥികൾ അതത് കോളേജുകളുമായി ബന്ധപ്പെടണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സര്‍വകലാശാല റേഡിയോ തുടങ്ങുന്നു

വിജ്ഞാന വിനോദ വിതരണം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വന്തമായി കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്‍, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം റേഡിയോ വഴി സംപ്രേഷണം ചെയ്യും. അക്കാദമികവും അല്ലാത്തതുമായ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ക്കും പരിഗണന നല്‍കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സര്‍വകലാശാലയില്‍ നിര്‍മിക്കപ്പെടുന്ന അറിവുകള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാന്‍ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

ഇന്റര്‍നെറ്റ് റേഡിയോ എന്ന രീതിയിലാകും തുടക്കം. പിന്നീട് കമ്യൂണിറ്റി റേഡിയോ ആയി ഉയര്‍ത്തും. സ്റ്റുഡിയോയും അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സജ്ജമാക്കുക.

റേഡിയോക്ക് പേരിടാം

കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസ് റേഡിയോക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. ഹ്രസ്വവും പുതുമയാര്‍ന്നതും ആകര്‍ഷകവുമായ പേരും ലോഗോയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. ലോഗോ പി.ഡി.എഫ്. രൂപത്തിലുള്ളതായിരിക്കണം. പകര്‍പ്പവകാശം സര്‍വകലാശാലയ്ക്കായിരിക്കും. radio@ uoc.ac.in എന്ന ഇ-മെയിലിലേക്ക് നവംബര്‍ 10-നകം അയച്ചു നല്‍കണം.

ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ട്രയല്‍ അലോട്ട്‌മെന്റ് 23-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും 24 മുതല്‍ 26 വരെ അവസരമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് https:// admission.uoc.ac.in ഫോണ്‍ 0494 2407016, 7017

സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്‌ലിസ്റ്റ് 30-ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 1 മുതല്‍ 3 വരെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ പ്രവേശനം നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് https:// admission.uoc.ac.in ഫോണ്‍ 0494 2407016, 7017

ഫിസിഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 26. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

2019 പ്രവേശനം സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

2019 സ്‌കീം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം.

പരീക്ഷ

മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് നടക്കും.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ നവംബര്‍ 1 വരെയും ഫീസടച്ച് നവംബര്‍ 2 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.ആര്‍ക്ക്. 5, 8, സെമസ്റ്റര്‍, കമ്പൈന്റ് 7-8 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ 28 വരെയും പത്താം സെമസ്റ്ററിന് 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് നവംബര്‍ 1 വരെ രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ലിങ്ക് 18 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബര്‍ 2 വരെയും ഫീസടച്ച് നവംബര്‍ 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ്- സംവരണ സീറ്റുകൾ ഒഴിവുണ്ട്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (3 ഒഴിവുകൾ), എസ്.ടി. (1 ഒഴിവ്) വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 20.10.2021 ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.

എം.എസ്.സി. മാത്തമാറ്റിക്സ് – സംവരണ സീറ്റുകൾ ഒഴിവുണ്ട്

ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് കോഴ്സിന് എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ഒക്ടോബർ 20 ന് രാവിലെ 11 മണിക്ക് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. PH:04975 783415.

ബി.എഡ്. ഹാൾടിക്കറ്റ്

21/10 /2021 നു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (റഗുലർ/ സപ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ്) ഏപ്രിൽ-2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 14 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 16 october 2021

Next Story
ട്രെയിൻ വൈകി, കർണാടകയിൽ 500 ഓളം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ലhampi express, indian railway, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com