University Announcements 16 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നവംബര്‍ 21, 22, 23 തീയതികളില്‍ ശ്രീ.സ്വാതി തിരുനാള്‍ ഗവ.സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം. (റെഗുലര്‍- 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 23, 24 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ രണ്ട്, നാല് സെമസ്റ്റര്‍ (2008 &മാു; 2013 സ്കീം) ബി.ടെക്. പാര്‍ട്ട്ടൈം റീസ്ട്രക്ച്ചേര്‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 25 വരെയും 150 രൂപ പിഴയോടെ നവംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
MG University Announcements: എം ജി സർവകലാശാല
ആംഗ്യഭാഷാ പരിശീലന കോഴ്സ്
മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റി (ഐ.ആർ.എൽ.ഡി.) യുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേഷൻറെയും (നിപ്മെർ) സംയുക്താഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷാ പരിശീലന കോഴ്സ് ആരംഭിക്കുന്നു.
പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാം.
ആംഗ്യഭാഷ (സൈൻ ലാംഗ്വേജ്) സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ മനസിലാക്കാനും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താനും പരിശീലനം നൽകും. ഫോൺ -9946226638
പി.ജി പരീക്ഷകൾ ഡിസംബർ അഞ്ചു മുതൽ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം, എം.എസ്.സി, എം.എ, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഡിസംബർ 2022) ബിരുദ പരീക്ഷകൾ ഡിസംബർ അഞ്ചിന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 29 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
ഈ വർഷം ഏപ്രിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്സ് (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ ഒന്നു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ്, 2018 അഡ്മിഷൻ റഗുലർ – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ ഒന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
ഈ വർഷം ജൂലൈയിൽ നടന്ന നാല്, എട്ട് സെമസ്റ്റർ ബി.എച്ച്.എം. (2012 അഡ്മിഷൻ) സ്പെഷ്യൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 31നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എല്‍.പി., യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്ക് കാലിക്കറ്റില്‍ പാര്‍ട്ട് ടൈം പി.എച്ച്.ഡി.
സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി., യു.പി. സ്‌കൂളുകളിലെ സ്ഥിരം അധ്യാപകരില്‍ യോഗ്യരായവര്‍ക്ക് പാര്‍ട്ട് ടൈമായി പി.എച്ച്.ഡി. പഠനത്തിന് അനുമതി നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തീരുമാനം. ഗവേഷണ താത്പര്യമുള്ള നിരവധി അധ്യാപകരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. 12883 ഡിഗ്രി, 8938 പി.ജി., 51 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെ 21872 ബിരുദങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. ‘നാക്’ അംഗീകാര പരിശോധനയില്‍ മികച്ച പോയിന്റോടെ എ പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയെ അംഗങ്ങള്‍ അഭിനന്ദിച്ചു. അറബിക് കോളേജുകളില്‍ മറ്റുവിഷയങ്ങളിലുള്ള കോഴ്സുകള്‍ തുടങ്ങുന്നതിനും പഠനബോര്‍ഡുകളില്‍ വിദഗ്ധരായ വ്യവസായ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമഭേദഗതികള്‍ക്കും സെനറ്റ് അംഗീകാരം നല്‍കി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 21-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠന വിഭാഗത്തില്‍ പ്രവേശനത്തിന് ഹാജരാകണം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 5 വരെയും 170 രൂപ പിഴയോടെ 08 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
ബി.വോക്. പ്രാക്ടിക്കലും വൈവയും
ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കലും വൈവയും യഥാക്രമം 16, 17, 22 തീയതികളില്‍ നടക്കും.
ഹിന്ദി പി.ജി. ഡിപ്ലോമ വൈവ
സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തിലെ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് വൈവ 21-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും.