Latest News

University Announcements 16 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 16 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021 പുതിയ രജിസ്‌ട്രേഷനും, അപേക്ഷയില്‍ തിരുത്തലിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വര്‍ഷ പ്രോഗ്രാമുകളിലേയ്ക്കുള്ള ബി.എഡ്. പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും, നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 16 മുതല്‍ 21 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. ഹയര്‍ ഓപ്ഷന്‍സ് നിലനിര്‍ത്തിയ കുട്ടികളുടെ ഹയര്‍ ഓപ്ഷന്‍സും പുതിയ ഓപ്ഷന്‍സ് നല്‍കിയ കുട്ടികളുടെ പുതിയ ഓപ്ഷന്‍സും മാത്രം പരിഗണിക്കുന്നതാണ്.

നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് വിവരങ്ങളില്‍ (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) സ്വന്തമായി മാറ്റങ്ങള്‍ വരുത്താം. മറ്റ് തിരുത്തലുകള്‍ക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ മാര്‍ക്ക് വ്യത്യാസം കാരണമോ മറ്റേതെങ്കിലും കാരണം കൊണ്ടോ കോളേജില്‍ നിന്ന് ഡിഫക്ട് മെമ്മോ കിട്ടിയതിന്റെ ഫലമായി അഡ്മിഷന്‍ നഷ്ടമായ കുട്ടികള്‍ പ്രൊഫൈലില്‍ വേണ്ട തിരുത്തലുകള്‍ സ്വന്തമായി ചെയ്യേണ്ടതാണ്. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.

മേല്‍ പറഞ്ഞ തീയതിക്കുളളില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളെയും നിലവില്‍ ഹയര്‍ ഓപ്ഷന്‍സ് നിലനിര്‍ത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളേയും മാത്രമേ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുളളൂ. വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എയ്ഡഡ് കോളേജ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം പുതുക്കിയ അഡ്മിഷന്‍ തീയതി

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്ക് 15, 16 തിയതികളിലായി നടക്കേണ്ടിയിരുന്ന കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ 18, 19 തിയതികളില്‍ നടത്തുന്നതാണ്. 15-ാം തീയതി രെവലറൗഹല ചെയ്തിരിക്കുന്ന വിഷയങ്ങളുടെ അഡ്മിഷന്‍ 18-ാം തീയതിയിലും, 16-ാം തീയതി രെവലറൗഹല ചെയ്തിരിക്കുന്ന വിഷയങ്ങളുടെ അഡ്മിഷന്‍ 19-ാം തീയതിയിലും നടത്തുന്നതാണ്. അതാത് വിഷയങ്ങളുടെ റിപ്പോര്‍ട്ടിംഗ് സമയം രെവലറൗഹല ല്‍ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021എസ്.സി/എസ്.ടി. തിരുവനന്തപുരം/ആലപ്പുഴ മേഖല സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന്

കേരളസര്‍വകലാശാലയുടെ 2021 – 2022 ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കാര്യവട്ടത്തും ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എസ്.ഡി. കോളേജ്, ആലപ്പുഴയിലും നവംബര്‍ 18 ന് രാവിലെ 10.00 മണിയ്ക്ക് മുന്‍പായി ഹാജരായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും ഒരിക്കല്‍ അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021എസ്.സി/എസ്.ടി. കൊല്ലം മേഖല സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19 ന്

കേരളസര്‍വകലാശാലയുടെ 2021 – 2022 ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കൊല്ലം മേഖലയിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നവംബര്‍ 19 ന് രാവിലെ 10.00 മണിയ്ക്ക് മുന്‍പായി ഹാജരായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും ഒരിക്കല്‍ അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക .

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നവംബര്‍ 15 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 18 ന് നടത്തുന്നതാണ്.

പിഎച്ച്.ഡി. എന്‍ട്രന്‍സ് – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ 2021 വര്‍ഷത്തെ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നവംബര്‍ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www. research.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 17 മുതല്‍ കോളജ് ഓഫീസില്‍ വട്ട് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ucek.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9388011160, 9447125125

MG University Announcements: എംജി സർവകലാശാല

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷനിൽ നടക്കുന്ന ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ്, ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗിന് പ്രീഡിഗ്രി/പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസലിംഗ് പാസായിരിക്കണം. ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗിന് പത്താംക്ലാസ് കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാർമിംഗ് പാസായിരിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോയും കോഴ്‌സ് ഫീസുമായി നവംബർ 30നകം പഠനവകുപ്പിൽ എത്തണം. 180 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. 8300 രൂപയാണ് ഫീസ്. വിശദവിവരത്തിന് ഫോൺ: 8301000560.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി സപ്ലിമെന്ററി (2011 അഡ്മിഷൻ, 2012-2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം അപേക്ഷ തിരുത്താം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 18-ന് 4 മണി വരെ അവസരം. തിരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ 18-ന് വൈകീട്ട് 5 മണി വരെ സ്റ്റുഡന്റ്‌സ് ലോഗിനില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈററില്‍ (admission. uoc.ac.in), ഫോണ്‍ : 0494 2407016, 7017

കായികക്ഷമതാ പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.പി.എഡ്. കോഴ്‌സുകളുടെ പ്രവേശനത്തിന് എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത് കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നവര്‍ക്ക് 19-ന് സര്‍വകലാശാലാ കായികവിഭാഗത്തില്‍ കായികക്ഷമതാ പരിശോധന നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ രാവിലെ 8 മണിക്കു മുമ്പായി ഹാജരാകണം. ഫോണ്‍ : 0494 2407547.

പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ സര്‍വകലാശാലകളിലേയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലേയും അനദ്ധ്യാപക ജീവനക്കാര്‍ക്കായി പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് 22 മുതല്‍ 28 വരെ നടക്കുന്ന പ്രോഗ്രാമിലേക്ക് മേലധികാരികള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. അപേക്ഷാ ഫോറം എച്ച്.ആര്‍.ഡി.സി. വെബ് സൈറ്റില്‍ (ugchrdc. uoc.ac.in) ലഭ്യമാണ്. ഫോണ്‍ 0494 2407350, 7351,

എം.കോം. പ്രവേശനം

സര്‍വകലാശാലാ കൊമേഴ്‌സ് പഠനവിഭാഗം എം.കോം. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 1 മുതല്‍ 90 വരെ റാങ്കിലുള്ളവരുടെ പ്രവേശനം 17-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ഹാജരാകണം. 1 മുതല്‍ 90 വരെയുള്ള റാങ്കില്‍ എസ്.ടി. വിഭാഗക്കാര്‍ ഇല്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട 393, 571, 670, 861 നമ്പര്‍ റാങ്കുകാരും അന്നേ ദിവസം പ്രവേശനത്തിന് ഹാജരാകണം. ഫോണ്‍ 0494 2407363

എം.എ. വിമണ്‍സ് സ്റ്റഡീസ് പ്രവേശനം

സര്‍വകലാശാലാ വിമണ്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.എ. വിമണ്‍സ് സ്റ്റഡീസ് പ്രവേശനത്തിന് അപേക്ഷിച്ച് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 17-ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നു മുതല്‍ പത്ത് വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക്. 2004 സ്‌കീം, സിലബസ് പ്രകാരം 2004 മുതല്‍ 2010 വരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്, ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ കോപ്പിയും ചലാന്‍ റസീറ്റും സഹിതം ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യ അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

പരീക്ഷ

പി.എച്ച്.ഡി. പ്രിലിമിനറി/ക്വാളിഫൈയിംഗ് വര്‍ക്ക് ജൂലൈ 2020 പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 23, 24, 25 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. വോക്കല്‍, മ്യൂസിക് നവംബര്‍ 2020 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡുകൾ വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ഗവ:കോളേജ് മാനന്തവാടി പരീക്ഷ കേന്ദ്രമായി തെരെഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ B.A/ BBA/ B.COM (Regular, Supplementary, Improvement), B.SC (Supplementary) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ താഴെ പറയുന്ന തീയതികളിൽ മാനന്തവാടി മേരി മാതാ ആർട്സ് & സയൻസ് കോളേജിൽ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു. 20/11/2021 ശനി – (ബി. കോം), 22/11/2021തിങ്കൾ – (ബി. എ.പൊളിറ്റിക്കൽ സയൻസ്, ബി.എ മലയാളം, ബിബിഎ) 23/11/ 2021 ചൊവ്വ- (ബി എ എക്കണോമിക്സ്/ ബി.എ ഇംഗ്ലീഷ്/ ബി.എ ഹിസ്റ്ററി/ ബി.എസ്.സി) വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

ലാബ് അസിസ്റ്റന്റ് അഭിമുഖം

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിപഠന വകുപ്പിലുള്ള ലാബ് അസ്സിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവിലേക്ക് അഭിമുഖo നടത്തുന്നു. ഫിസിക്കൽ സയൻസ്/നാച്വറൽ സയൻസ് വിഷയത്തിൽ ബിരുദം ആണ് യോഗ്യത.പരിസ്ഥിതി പഠനത്തിൽ ഉള്ള പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ നവംബർ 23 ന് രാവിലെ 10 മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി പരിസ്ഥിതിപഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ :9746602652,9946349800, 0497-2781043.

ഇന്റേണൽ മാർക്ക്

ഗവ. കോളേജ് പെരിങ്ങോമിലെ ഒന്നാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ് (റെഗുലർ), നവംബർ 2020 പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 18.11.2021, 19.11.2021 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25.11.2021, 26.11.2021 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാവിജ്ഞാപനം

നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2021 പരീക്ഷകൾക്ക് 18.11.2021 മുതൽ 20.11.2021 വരെ പിഴയില്ലാതെയും 22.11.2021 ന് പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

പത്ത്, എട്ട്, ആറ് സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകൾക്ക് 20.11.2021 വരെ പിഴയില്ലാതെയും 23.11.2021 ന് പിഴയോട് കൂടെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നും അഞ്ചും സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി നവംബർ 2010 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Read More: University Announcements 15 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 16 november 2021

Next Story
ട്രെയിൻ വൈകി, കർണാടകയിൽ 500 ഓളം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ലhampi express, indian railway, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com