scorecardresearch

University Announcements 16 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 16 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി എസ്, ബി.എം.എസ് ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (ഏപ്രില്‍ 2022) എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 6 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരള.സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് ആന്‍ഡ് സ്‌കള്‍പ്ച്ചര്‍) ഡിഗ്രി പരീക്ഷകള്‍ 2022 ജൂണ്‍ 6ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മേയ് 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്.സി./ബി.കോം (എഫ്.ഡി.പി.) (റഗുലര്‍ 2020 അഡ്മിഷന്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷന്‍സ്, മേഴ്‌സി ചാന്‍സ് – 2013 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോജക്ട് / വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രില്‍ മാസത്തില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ (2018, 2019 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി 2022 മെയ് 25 ന് രാവിലെ 9.30 മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ ഹാജരാക്കേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 മെയ് 19, 20, 21 തീയതികളില്‍ ഇ.ജെ(X) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫീസ്

ആറാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 30 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 16 വരെയും, 525 രൂപ പിഴയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റെഗുലർ) / ഡി.ഡി.എം.സി.എ. (2014, 2015, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 18 വരെയും, 525 രൂപ പിഴയോടു കൂടി മെയ് 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 21 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ മെയ് 25 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 17 വരെയും, 525 രൂപ പിഴയോടു കൂടി മെയ് 18 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 19 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018,2017 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്. – 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷകൾ മെയ് 23 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി./ എം.കോം./ എം.എ./ എം.സി.ജെ./ എം.എസ്.ഡബ്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്. – 2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 18 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷകൾ ജൂണിൽ

മെയ് 16, 18 തീയതികളിൽ നടത്താനിരുന്ന് പിന്നീട് മാറ്റി വച്ച ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2017 മുതൽ 2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014, 2015, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാഫലം

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ. മലയാളം (പ്രൈവറ്റ് പഠനം – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

യു.ജി.സി. നെറ്റ് പരിശീലനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 12 ദിവസത്തെ സൗജന്യ യുജിസി നെറ്റ് (പേപ്പര്‍ ഒന്ന്) പരീക്ഷാ പരിശീലനം 18-ന് തുടങ്ങും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളിലാണ് ക്ലാസ്. അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 9 30-ന് ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ എത്തിച്ചേരണം.

പ്യൂണ്‍ കം സ്വീപ്പര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്യൂണ്‍ കം സ്വീപ്പര്‍ തസ്തികയില്‍ യോഗ്യതാ പരീക്ഷക്ക് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള യോഗ്യതാ പരീക്ഷ മെയ് 23 മുതല്‍ ജൂണ്‍ 3 വരെ നടക്കും. ചുരുക്കപ്പട്ടികയും യോഗ്യതാ പരീക്ഷയുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (www. cuiet.info)

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020/ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 17, 18, 19 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഹ്യൂമന്‍ ഫിസിയോളജി, അക്വകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍/എസ്.ഡി.ഇ./പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷ 31-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

കോഴ്സ് ഡയറക്ടർ നിയമനം – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നതാനായി യോഗ്യരായവരിൽ നിന്നും

ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി 20.05.2022. അപേക്ഷ ഫീസ് 1500/- രൂപയാണ്. (SC/ST വിഭാഗങ്ങൾക്ക് 750/- രൂപ) . യോഗ്യത-കോമേഴ്സ് /മാനേജ്മന്റ് വിഷയത്തിൽ 55% മാർക്കിൽ കുറയാതെ പി ജി ,നെറ്റ്, പി എച്ച് ഡി

പ്രായപരിധി-01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

അഡീഷണൽ കോ ഓപ്പറേഷൻ ഹാൾ ടിക്കറ്റുകൾ

ഈ മാസം 23, 24 തീയതികളിൽ നടക്കുന്ന അഡീഷണൽ കോ-ഓപ്പറേഷൻ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. വിദ്യാർത്ഥികൾ അവർക്കു അനുവദിച്ചിരിക്കുന്ന സെന്ററുകളിൽ നിന്ന് ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. വിദ്യാർഥികൾ അപേക്ഷിച്ച സെന്ററുകളും അനുവദിച്ച സെന്ററുകളും. (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ)

1 . സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം (ഗ്രീൻവുഡ്‌സ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ബേക്കൽ)
2 . നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് (പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മുന്നാട് )
3 . എസ് .എൻ.കോളേജ്, കണ്ണൂർ ( എസ് .എൻ.കോളേജ്, കണ്ണൂർ)
4 . എസ്. ഇ .എസ് . കോളേജ്, ശ്രീകണ്ഠപുരം (എസ്. ഇ .എസ് . കോളേജ്, ശ്രീകണ്ഠപുരം)
5 . കെ.എം.എം.കോളേജ്, പള്ളിക്കുന്ന് (കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, ധർമ്മശാല)
6 . എം.ജി.കോളേജ്, ഇരിട്ടി (എം.ജി.കോളേജ്, ഇരിട്ടി)
7 . സർ സയ്യിദ് കോളേജ്, തളിപ്പറമ്പ (സർ സയ്യിദ് കോളേജ്, തളിപ്പറമ്പ)

  1. പയ്യന്നൂർ കോളേജ് (പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്)
    9 . ഗവ.ബ്രണ്ണൻ കോളേജ്, തലശ്ശേരി (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, തലശ്ശേരി)
    10 . സി.എ. എസ് . കോളേജ്, മാടായി (സി.എ. എസ് . കോളേജ്, മാടായി)
    11 . നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ (എച്ച് .എസ്.എസ്., തൊക്കിലങ്ങാടി, കൂത്തുപറമ്പ)
  2. പി.ആർ.എൻ.എസ്.കോളേജ്, മട്ടന്നൂർ (കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മട്ടന്നൂർ )
  3. ഗവ. കോളേജ്, മാനന്തവാടി (ഡബ്ല്യു .എം.ഒ. ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ്, കാപ്പുംചാൽ)

Read More: University Announcements 13 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 16 may 2022