scorecardresearch
Latest News

University Announcements 16 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 16 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 22ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി (2019 സ്‌കീം റെഗുലര്‍ – എസ്.എല്‍.സി.എം (2019 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ (ഡാന്‍സ്) ജനുവരി 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 മാര്‍ച്ച് 21, 22 തീയതികളില്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2022 (2008 സ്‌കീം, 2013 സ്‌കീം ) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ഏപ്രില്‍ 4 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ (റെഗുലര്‍, സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്) ബി.കോം (റെഗുലര്‍ & സപ്ലിമെന്ററി) ബി.ബി.എ (റെഗുലര്‍ & സപ്ലിമെന്ററി) എല്‍.എല്‍.ബി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ ഫലം

കേരളസര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ ഓഗസ്റ്റ് 2022 ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 26. പരിശോധനയ്ക്കുള്ള അപേക്ഷ എസ്എല്‍.സി.എം (www.slcm.keralauniversity.ac.in) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ് അപേക്ഷ ഫീസ് എസ്എല്‍.സി.എം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ സര്‍വകലാശാലയുടെതുള്‍പ്പടെ മറ്റൊരു മാര്‍ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (വിദൂര വിദ്യാഭ്യാസം – റെഗുലര്‍ 2019 അഡ്മിഷന്‍ & സപ്ലിമെന്ററി – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 17ന് ആരംഭിക്കും പിഴകൂടാതെ മാര്‍ച്ച് 25 വരെയും 150 പിഴയോടുകൂടി മാര്‍ച്ച് 29 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 31 വരെയും അപേക്ഷിക്കാവുന്നതാണ്.വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ 2023 മാര്‍ച്ച് 23 മുതല്‍ 28 വരെ അതാത് കോളേജില്‍ വെച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി നവംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷയുടെ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ ബ്രാഞ്ചിന്റെ (412) അനലോഗ് ഇന്റെഗ്രേറ്റഡ് സര്‍ക്യൂട്ട് ലാബ്, ഡിജിറ്റല്‍ ഇന്റെഗ്രേറ്റഡ് സര്‍ക്യൂട്ട് ലാബ് എന്നിവയും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിന്റെ (411) ഡിജിറ്റല്‍ സര്‍ക്യൂട്ട്‌സ് ലാബും 2023 മാര്‍ച്ച് 24 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ വച്ച് നടത്തുന്നതാണ് വിശദ വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി മെറ്റീരിയൽ സയൻസ് – (സ്‌പെഷ്യലൈസേഷൻ ഇൻ എനർജി സയൻസ്), ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്‌സ്റ്റെൻഷൻ നടത്തുന്ന എം.എ കൗൺസലിംഗ്, എം.എ ലൈഫ് ലോംഗ് ലേണിംഗ് എന്നീ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ ഒന്നു വരെ അപേക്ഷ നൽകാം. http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ- 2733595, ഇ-മെയിൽ: cat@mgu.ac.in

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2023-24 വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് റഗുലർ ബാച്ചിലേയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് മാർച്ച് 20 മുതൽ 25 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടു ഹാജരാകണം. ഫോൺ: 9188374553, 9846802869.

പരീക്ഷാ ടൈംടേബിൾ

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014 മുതൽ 2016 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയിൽ ബി.എ. ഓഡിയോഗ്രാഫി ആൻറ് ഡിജിറ്റൽ എഡിറ്റിംഗ് പ്രോഗ്രാമിൻറെ സൗണ്ട്-നേച്ചർ ആൻറ് ട്രീറ്റ്‌മെൻറ് എന്ന പേപ്പറും ബി.ബി.എം പ്രോഗ്രാമിൻറെ പരീക്ഷയിൽ ബിസിനസ്സ് മാത്തമാറ്റിക്‌സ് എന്ന പേപ്പറും ഉൾപ്പെടുത്തി. പരീക്ഷകൾ മാർച്ച് 29 ന് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പരീക്ഷകൾക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം (ബാച്ച് 1-കൊമേഴ്‌സ്യൽ ലോ, ബാച്ച് 2-ക്രിമിനൽ ലോ) (2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2018 ന് മുൻപുള്ള അഡ്മിഷൻ ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 29ന് തുടങ്ങും.
പിഴ കൂടാതെ മാർച്ച് 20 വരെയും പിഴയോടു കൂടി മാർച്ച് 21നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 22നും അപേക്ഷിക്കാം. മെഴ്‌സി ചാൻസ് വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കോളജുകളിലാണ് പരീക്ഷ എഴുതേണ്ടത്. മറ്റു സെൻററുകൾ അനുവദിക്കില്ല.

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2022 അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ സപ്ലിമെൻററി, 2020,2019,2018 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2012 മുതൽ 2015 വരെ അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഇന്നു(മാർച്ച് 17) മുതൽ മാർച്ച് 22 വരെ പിഴ കൂടാതെയും മാർച്ച് 23ന് പിഴയോടു കൂടിയും മാർച്ച് 24ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റഗുലർ, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 29 നു തുടങ്ങും. മാർച്ച് 20 വരെ പിഴ കൂടാതെയും മാർച്ച് 21നു പിഴയോടു കൂടിയും മാർച്ച് 22നു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ നൽകാം.

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2020 അഡ്മിഷൻ റഗുലർ, 2016 മുതൽ 2019 വരെ അഡ്മിഷനുകൾ് സപ്ലിമെൻററി) പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. മാർച്ച് 23 വരെ പിഴ കൂടാതെയും മാർച്ച് 24ന് പിഴയോടു കൂടിയും മാർച്ച് 25നു സൂപ്പർ ഫൈനോടു കൂടിയും ഫീസ് അടച്ച് അപേക്ഷ നൽകാം.

ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം (സി.ബി.സി.എസ്.എസ് – 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മാർച്ച് 28 വരെ പിഴ കൂടാതെയും മാർച്ച് 29ന് പിഴയോടു കൂടിയും മാർച്ച് 30 ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ നൽകാം.വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ് വെയർ ലാബ് 3 പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 21 ന് നടത്തും.

മൂന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ് കാസ്റ്റിംഗ് ആൻറ് ജേർണലിസം (ന്യു സ്‌കീം, 2021 അഡ്മിഷൻ റഗുലർ – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 23 ന് അതതു കോളജുകളിൽ നടത്തും.

ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ ഓഡിയോഗ്രാഫി ആൻറ് ഡിജിറ്റൽ എഡിറ്റിംഗ് (സി.ബി.സി.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 20 ന് നടത്തും.

ജനുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻറ് ഗ്രാഫിക്‌സ് ഡിസൈൻ, ബി.എ വിഷ്വൽ ആർട്‌സ്, ബി.എ ആനിമേഷൻ ആൻറ് വിഷ്വൽ എഫക്ട്‌സ്(സി.ബി.സി.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 20 ന് നടത്തും.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റുകൾ എം.കോം – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2004 മുതൽ 2011 വരെ അഡ്മിഷനുകൾ(നോൺ സി.എസ്.എസ്, റഗുലർ വിദ്യാർഥികൾ – കോളജ് സ്റ്റ്ഡീസ്-അദാലത്ത് മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ് – ഏപ്രിൽ 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി ആൻറ് ജെനറ്റിക് എൻജിനീയറിംഗ് (റഗുലർ, റീ-അപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 30 വരെ ഒൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ്, 2013,2014 അഡ്മിഷനുകൾ, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ – ഓഗസ്റ്റ് 2022) സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി ബി.എ എൽ.എൽ.ബി (20112012 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2013-2014 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി ബി.എ എൽ.എൽ.ബി (2012 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2013-2014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി), ബി.എ ക്രിമിനോളജി എൽ.എൽ.ബി (ഓണേഴ്‌സ് – 2011 അഡ്മിഷൻ മെഴ്‌സി ചാൻസ്) ഓഗസ്റ്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ബിസിനസ്സ് ഇക്കണോമിക്‌സ് (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 31 വരെ ഒൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്‌സ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറും സപ്ലിമെൻററിയും – ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 31 വരെ ഒൺലൈനിൽ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. അസൈന്‍മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസവിഭാഗം 2019 പ്രവേശനം എം.എം., എം.എസ് സി., എം.കോം. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ 1, 2 സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്‌സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ 30-ന് മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയില്‍ എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407494.

പരീക്ഷകളില്‍ മാറ്റം

മാര്‍ച്ച് 14-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 പരീക്ഷകളും ബി.വോക്. നവംബര്‍ 2021, 2022 പരീക്ഷകളും ഏപ്രില്‍ 5-ലേക്കും മാര്‍ച്ച് 15-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 പരീക്ഷകള്‍ മാര്‍ച്ച് 28-ലേക്കും മാര്‍ച്ച് 28-ന് നടത്താന്‍ നിശ്ചയിച്ച യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളും മാര്‍ച്ച് 31-ലേക്കും മാറ്റിയിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 28-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 5-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.ജി.ഡി.എ. നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെയും /ഐടിഎഡ്യൂക്കേഷൻ സെന്ററുകളിലെയും 22.03.2023ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. സി. എ റെഗുലർ /സപ്പ്ളിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പ്രൊജക്റ്റ് മൂല്യനിർണ്ണയം /വാചാ പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എ. മലയാളംഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യനിർണ്ണയം /വാചാ പരീക്ഷകൾ 2023 മാർച്ച് 21, 22 തീയ്യതികളിലായി അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക

പരീക്ഷാ വിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ,ജൂലൈ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 17.03.2023 മുതൽ 18.03.2023 വരെയും പിഴയോടുകൂടി 20.03.2023 വരെയും അപേക്ഷിക്കാം.

നീന്തൽ പരിശീലന ക്ലാസുകൾ

ഏപ്രിൽ 3 ന് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ആരംഭിക്കുന്ന അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾക്ക് മാർച്ച് 21 മുതൽ രജിസ്റ്റർ ചെയ്യാം. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേകം ബാച്ച് ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക്: 9562201322.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 16 march 2023