scorecardresearch

University Announcements 16 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University News

University Announcements 16 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2023-24 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.റ്റി.ഇ./സ്വാശ്രയ ബി.എഡ്. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുളള 2023-24 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏക ജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്‍റ്. കേരള സര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളില്‍ ബി.എഡ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, ലക്ഷദ്വീപ് ക്വാട്ട ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

Advertisment

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.

കമ്മ്യൂണിറ്റി ക്വാട്ട

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലുള്ള സീറ്റുകള്‍ മെറിറ്റിന്‍റെ അടിസ്ഥാനത്തിലും റവന്യൂ അധികാരികള്‍ നല്‍കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലുമാണ് നികത്തുക. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് അതാത് കോളേജുകള്‍ മുഖേന തയ്യാറാക്കുന്നതിനാല്‍ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്‍റൗട്ട് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുന്‍പ് ബന്ധപ്പെട്ട കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി പരിഗണിക്കുന്നതല്ല.

പ്രത്യേക ശ്രദ്ധയ്ക്ക്

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്‍റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 9188524612, എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സൈക്കോളജിയില്‍ 2023 ജനുവരി മാസത്തില്‍ നടത്തിയ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇന്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് 2021-2022 ബാച്ചിന്‍റെ (ഇടട) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജൂണ്‍ 26 മുതല്‍ നടത്താനിരുന്ന എം.എ/എം.കോം. പ്രൈവറ്റ് രജിസ്ട്രേഷന്‍ (2016 അഡ്മിഷന്‍ - ആന്വല്‍ സ്കീം) ഒന്നും രണ്ടും വര്‍ഷ സപ്ലിമെന്‍ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. വിദ്യാര്‍ത്ഥികള്‍

ഹാള്‍ടിക്കറ്റ് തിരുവനന്തപുരം എം.ജി. കോളേജ്, കൊല്ലം എസ്.എന്‍. കോളേജ്, ആലപ്പുഴ ചേര്‍ത്തലയിലെ എസ്.എന്‍.കോളേജ് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാം) (റെഗുലര്‍ - 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍), ജൂലൈ 2023 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2023 ജൂണ്‍ 26 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 30 വരെയും 400 രൂപ പിഴയോടെ ജൂലൈ 3 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 27-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.  

ബി.എഡ്. പ്രവേശനം - അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 23-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ - 0494 2407016, 2660600  

ബി.പി.എഡ്. പ്രവേശന പരീക്ഷ

2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ സെന്ററുകളിലെ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ ബി.പി.എഡ്., ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷക്ക് 17-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.  

സിണ്ടിക്കേറ്റ് മീറ്റിംഗ്

17-ന് നടത്താന്‍ നിശ്ചയിച്ച കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 20-ലേക്ക് മാറ്റി.  

പരീക്ഷ മാറ്റി

ജൂണ്‍ 21-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എസ് സി. ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

MG University Announcements: എംജി സര്‍വകലാശാല

ബി.എഡ് എകജാലക പ്രവേശനം, രജിസ്‌ട്രേഷൻ ജൂൺ 20 വരെ

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിൽ 2023 -24 അക്കാദമിക് വർഷത്തെ ബി.എഡ് ഒന്നാം സെമസ്റ്റർ ഏകജാലക പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. cap.mgu.ac.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.  

എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ പ്രോഗ്രാമുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് പ്രവേശനം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സ്‌പോർട്‌സ്, ഭിന്നശേഷി വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഏകജാലകം വഴി സർവകലാശാല തന്നെയാണ് പ്രവേശനം നടത്തുന്നത്.

മാനേജ്‌മെൻറ് ക്വാട്ടയിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യാപ്  ഐ.ഡി കോളേജുകളിൽ സമർപ്പിക്കണം. മാനേജ്‌മെൻറ് ക്വാട്ടാ പ്രവേശനം അതത് കോളേജുകൾ തന്നെയായാണ് നടത്തുക. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.

ഡെപ്യൂട്ടി ഡയറക്ടർ; കരാർ നിയമനം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ(സി.ഒ.ഇ) ഇ-ലേണിംഗ് ആൻറ് ടെക്‌നിക്കൽ ഡെപ്യൂട്ടി ഡയറക്ടറുടെ  താത്ക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് ജൂൺ 21 വരെ അപേക്ഷിക്കാം.  കരാർ കാലാവധി ഒരു വർഷമാമാണ്.  പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.

പൊതു വിഭാഗത്തിലെ ഒഴിവിൽ യു.ജി.സി ഒ.ഡി.എൽ/ഒ.എൽ റെഗുലേഷൻ 2020 പ്രകാരമുള്ള യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.  

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60000 രൂപ. പ്രായപരിധി 2022 ജനുവരി ഒന്നിന് 65 വയസ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.  

കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീഅപ്പിയറൻസും, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19,20 തീയതികളിൽ എരുമേലി എം.ഇ.എസ് കോളജിലും ജൂൺ 19ന് മുരിക്കുംവയൽ ശ്രീ ശബരീശ കോളജിലും നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.എഫ്.റ്റി, ബി.എസ്.സി അപ്പാരൽ ആൻറ് ഫാഷൻ ഡിസൈൻ(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീഅപ്പിയറൻസും, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ തുടങ്ങും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ് - മാർച്ച് 2023(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് പയ്യന്നൂരിൽ ഫിസിക്സ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു  ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 2023 ജൂൺ  19 - ന്  രാവിലെ 10ന് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ. ഫോൺ: 9447458499.

ബി എഡ് പ്രവേശനം 

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (ഗവണ്മെന്റ് / എയ്ഡഡ് /സെൽഫ്  ഫൈനാൻസിങ്), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി എഡ് കോളേജുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2023 ജൂലൈ 05 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ  

2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻസ്  പുനഃ ക്രമീകരിക്കുന്നതിനും 18.06.2023 വരെ അവസരം. തെറ്റുകൾ തിരുത്തുന്നതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കിയതിനു ശേഷം ഫീ ഒടുക്കിയതിന്റെ രസീതിയും  ബന്ധപ്പെട്ട രേഖകളുടെ പകർപ്പും  സഹിതം  ഇമെയിൽ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ  നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്  (റെഗുലർ) ഏപ്രിൽ  2022 പരീക്ഷാ  ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് 

ഉത്തരക്കടലാസ് പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ  എന്നിവയ്ക്കുള്ള അപേക്ഷകൾ  ജൂൺ 27 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്  

പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട്/ വൈവ-വോസി

നാലാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട്/ വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത്കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

ഫിസിക്സ് – 2023 ജൂൺ 22 മുതൽ 30 വരെ

കെമിസ്ട്രി - 2023 ജൂൺ 22 മുതൽ ജൂലൈ 7 വരെ  

സുവോളജി - 2023 ജൂൺ 22 മുതൽ 30 വരെ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: