/indian-express-malayalam/media/media_files/uploads/2021/04/university-announcements-1.jpg)
University Announcements 16 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
MG University Announcements: എംജി സർവകലാശാല
എം.ജി: പഠന വകുപ്പുകളിലെ പ്രവേശനം -അപേക്ഷ 29 വരെ
മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിലെ വിവിധ വകുപ്പുകളിലും ഇൻ്റർ സ്കൂൾ സെൻ്ററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് സ്പോർട്സ്, എം.എഡ്, എം.ടെക്, ബി.ബി.എ എൽ.എൽ.ബി, എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ജൂൺ 29 വരെ സമർപ്പിക്കാം. ഒബ്ജക്ടിവ് മാതൃകയിലുള്ള എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എന്നാൽ ചില കോഴ്സുകൾക്ക് ഇതോടൊപ്പം വിവരണാത്മക പരീക്ഷ / ഗ്രൂപ്പ് ഡിസ്ക്കഷൻ/ഇൻ്റർവ്യൂ എന്നിവയും അർഹതാ മാനദണ്ഡമായി നിശ്ചയിച്ചിട്ടുണ്ട്. അപ്രകാരമുള്ള കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷയോടൊപ്പം ഇത്തരത്തിൽ ലഭിക്കുന്ന മാർക്ക് കൂടി ചേർത്തായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. എം.ടെക് പ്രവേശനത്തിന് അംഗീകൃത GATE സ്കോർ ഉള്ളവർക്ക് മുൻഗണന ലഭിക്കും. എൻട്രൻസ് പരീക്ഷാ തിയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. അപേക്ഷാ ഫീസ് ജനറൽ വിഭാഗക്കാർക്ക് 1100 രൂപയും എസ്. സി - എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 550 രൂപയുമാണ്. ഒരേ അപേക്ഷയിൽത്തന്നെ നാല് പ്രോഗ്രാമുകൾക്ക് പ്രവേശനം തേടാം. ഒരു പഠന വകുപ്പിന് കീഴിലുള്ള വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് (ക്ലസ്റ്റർ ആയി പരിഗണിക്കുന്ന പ്രോഗ്രാമുകൾ ) ഒറ്റത്തവണ ഫീസ് അടച്ചാൽ മതിയാകും. വിവിധ പഠന വകുപ്പുകൾക്ക് കീഴിലുള്ള വ്യത്യസ്ത കോഴ്സുകളിൽ പ്രവേശനത്തിന് പ്രത്യേകം ഫീസ് അടയ്ക്കണം. പ്രവേശനത്തിനുള്ള യോഗ്യത, സീറ്റുകളുടെ എണ്ണം, കോഴ്സ് ഫീസ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ 0481- 27335 95, 9188661784 എന്നീ ഫോൺ നമ്പറുകളിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും. യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
Read Here: Kerala SSLC Result 2021: എസ് എസ് എൽ സി ഫലപ്രഖ്യാനം ജൂലൈ ആദ്യം
പരീക്ഷഫലം
2020 നവംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. (2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെയും 2020 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷയുടേയും (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 29 വരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം.
2020 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 30 വരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം.
2021 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെയും 2021 ഫെബ്രുവരിയിൽ നടന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (സിൽറ്റ്) പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ഒന്നുവരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
മറ്റു അറിയിപ്പുകൾ
സർവകലാശാല പരീക്ഷ നടത്തുന്നതിന് മാർഗനിർദ്ദേശമായി
കോവിഡ് 19 നിലനിർക്കുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നവിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്‌ളാസ് മുറികൾ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം. ഇതിന് ഫയർഫോഴ്‌സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം പരീക്ഷാകേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപന മേധാവി ഉറപ്പുവരുത്തണം. ഓരോ പരീക്ഷയ്ക്ക് ശേഷവും ക്‌ളാസ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളിൽ താമസം ഒരുക്കണം. ഹോസ്റ്റലുകൾ ഇതിന് മുമ്പ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും ഉറപ്പാക്കണം. പരീക്ഷാർത്ഥികൾ, സ്‌ക്രൈബുകൾ, പരീക്ഷാ സ്‌ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ ആരേയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കരുത്. എല്ലാവരും മാസ്‌ക്ക് ധരിക്കണം. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടം കൂടാനോ ചുറ്റിത്തിരിയാനോ വിദ്യാർത്ഥികളെ അനുവദിക്കരുത്. സാമൂഹിക അകലം കർശനമായി പാലിക്കണം. പരീക്ഷാമുറികളിൽ സാനിറ്റൈസർ കരുതണം. ഇൻവിജിലേറ്റർമാർ മാസ്‌ക്കും ഗ്‌ളൗസും ധരിക്കണം. പേന, പെൻസിൽ തുടങ്ങിയ വസ്തുക്കൾ കൈമാറ്റം ചെയ്യരുത്. വിദ്യാർത്ഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പു രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രം വിട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം.
പരീക്ഷ സുഗമമായി നടത്തുന്നതിന് സ്ഥാപന മേധാവി, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപക അനധ്യാപക പ്രതിനിധികൾ, അധ്യാപക രക്ഷാകർതൃസമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സ്വാശ്രയകോളേജുകൾ അധിക ഫീസ് ഈടാക്കരുത്
റഗുലർ ക്‌ളാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us