scorecardresearch
Latest News

University Announcements 16 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 16 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തിയ ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ് സ്റ്റഡി പാര്‍ട്ട് കകക, ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി), ജൂണ്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 21 ന് എം.എസ്.എന്‍.ഐ.എം.റ്റി.യില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.കോം. ത്രീമെയിന്‍ വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് മേഴ്‌സിചാന്‍സ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം എസ്.ഡി.ഇ.യിലും കൊല്ലം ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ കൊട്ടിയം എം.എം.എന്‍.എസ്.എസ്. കോളേജിലും, ആലപ്പുഴയിലും മറ്റു ജില്ലകളിലും നിന്നുമുളള വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എസ്.എന്‍.ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂലൈ 18 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2014 – 2019 അഡ്മിഷന്‍, 2011 സ്‌കീം – 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്), മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2014 – 2019 അഡ്മിഷന്‍, 2011 സ്‌കീം – 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (വേള്‍ഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി) ന്യൂ ജനറേഷന്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ 2022 ജൂലൈ 25 ന് മുന്‍പ് ംംം.ഹെരാ.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഹെരാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.സി.എ. (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി) 2022 ജൂൺ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21 മുതൽ 29 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

അഞ്ച്, ആറ് സെമസ്റ്ററുകൾ എൽ.എൽ.ബി. (ത്രിവത്സരം) (2015-2017 അഡ്മിഷനുകൾ – സപ്ലിമെന്ററി, 2014 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് / 2013 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ് / 2013 വരെയുള്ള അഡ്മിഷനുകൾ – തേർഡ് മെഴ്‌സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് ഒന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹിന്ദി പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 19-ന് നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ – 0494 2407252, 7392.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 25-ന് തുടങ്ങും.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍ (ഇന്റേണല്‍) പരീക്ഷ 27-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം., എം.എ. ഉറുദു നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. ഒന്നാം സെമസ്റ്റര്‍ ഹിസ്റ്ററി, ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഹിന്ദി ഏപ്രില്‍ 2021 പരീക്ഷയുടെയും എം.എസ്.ഡബ്ല്യു. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ.) മെയ് 2020 ഒന്നാം വര്‍ഷ, ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.ബി.എ പ്രവേശനം – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ (www. admission.kannnuruniversity.ac.in) ലഭ്യമാണ്.

ബി.എ.എൽ.എൽ.ബി പ്രവേശന പരീക്ഷ

സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 25.07.2022 ന് ഉച്ചയ്ക്ക് 3 മണിമുതൽ 5 മണി വരെ നടക്കുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. admission. kannuruniversity.ac.in)

പരീക്ഷാഫലം

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ, 2021) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 19.07.2022 മുതൽ 22.07.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഫീസ് സ്റ്റേറ്റ്മെന്റും 23.07.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

02.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ [ഒക്ടോബർ 2021 (ന്യൂ ജനറേഷൻ)] പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 16 july 2022