Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

University Announcements 16 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 16 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ജൂലൈ 21 ലെ പരീക്ഷകള്‍ മാറ്റി

കേരളസര്‍വകലാശാല ജൂലൈ 21 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോജക്ട്/വൈവ

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് സമര്‍പ്പണം, വൈവ വോസി പരീക്ഷകള്‍ ജൂലൈ 27 ന് മണക്കാട് നാഷണല്‍ കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ്. ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (യ) പരീക്ഷയുടെ (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷന്‍) പ്രോജക്ട്/വൈവ പരീക്ഷകള്‍ ജൂലൈ 23 മുതല്‍ അതാത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോജക്ട് വൈവ വോസി ജൂലൈ 26 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ്. ബി.ബി.എ. (റെഗുലര്‍ 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട്/വൈവ ജൂലൈ 22 മുതല്‍ അതാത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സിന്റെ പ്രോജക്ട്/വൈവ പരീക്ഷകള്‍ ജൂലൈ 23 ന് അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.) ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി ആന്റ് ബയോകെമിക്കല്‍ എഞ്ചിനീയറിംഗ് (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം), മൂന്നാം സെമസ്റ്റര്‍ എം.ടെക്. (പാര്‍ട്ട്‌ടൈം), ജനുവരി 2021 മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്/വൈവ/പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ പ്രോജക്ട് സമര്‍പ്പണം, വൈവ വോസി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 22, 23 തീയതികളില്‍ തിരുവനന്തപുരം വനിതാ കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പരീക്ഷയ്ക്ക്, 2017 അഡ്മിഷന്‍ (സപ്ലിമെന്ററി) വിദ്യാര്‍ത്ഥികള്‍ക്ക് പിഴകൂടാതെ ജൂലൈ 23 വരെയും 150 രൂപ പിഴയോടെ ജൂലൈ 26 വരെയും 400 രൂപ പിഴയോടെ ജൂലൈ 28 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്‌സ്) 2020 സ്‌കീം റെഗുലര്‍ പരീക്ഷയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകള്‍ ഓഫ്‌ലൈനായും പിഴകൂടാതെ ജൂലൈ 27 വരെയും 150 രൂപ പിഴയോടെ ജൂലൈ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 3 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. (റെഗുലര്‍, സപ്ലിമെന്ററി & മേഴ്‌സിചാന്‍സ് – 2012 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂലൈ 27 നകം ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂല്യനിര്‍ണ്ണയക്യാമ്പ് ജൂലൈ 19 മുതല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്./സി.ആര്‍. ബി.എ.,ബി.എസ്.സി., ബി.കോം. പരീക്ഷ മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ ജൂലൈ 19 മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവര്‍ത്തിക്കുന്നതാണ്.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷാ തീയതി നീട്ടി

കേരളസര്‍വകലശാല ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന അജഏഉഋഇ (അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍) എന്ന പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂലൈ 19 വരെ നീട്ടിയിരിക്കുന്നു. പ്രസ്തുത കോഴ്‌സിലേക്ക് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കേരളസര്‍വകലാശാല ക്യാഷ് കൗണ്ടറില്‍ 30 രൂപ ഒടുക്കിയ ചെലാന്‍ ഇംഗീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ബി.ആർക് ഇന്റേണൽ അസസ്മെന്റ് റീ-ഡൂ

2011ന് ശേഷം അഞ്ചുവർഷം പഠനം പൂർത്തിയാക്കിയ ബി.ആർക് വിദ്യാർഥികളിൽ തിയറി പേപ്പറുകളിൽ ഇന്റേണൽ അസസ്മെന്റിൽ നിശ്ചിത മാർക്ക് നേടാൻ കഴിയാത്തതുകൊണ്ട് മാത്രം പരാജയപ്പെട്ടവർക്ക് അവരുടെ തിയറി, ലാബ്, വൈവ പേപ്പറുകളിലെ ഇന്റേണൽ അസസ്‌മെന്റിൽ റീ-ഡൂ ചെയ്യാൻ അവസരം. ആർക്കിടെക്ചറൽ ഡിസൈൻ – ഒന്നുമുതൽ ആറുവരെയുള്ള പേപ്പറുകൾ, ബേസിക് ഡിസൈൻ ആന്റ് ആർക്കിടെക്ചറൽ തീസിസും വൈവയും എന്നിവ ഒഴികെയുള്ള പേപ്പറുകൾക്കാണ് റീ-ഡൂ അനുവദിച്ചിട്ടുള്ളത്. തിയറി പേപ്പറുകൾ ഇല്ലാത്ത ഇന്റീരിയർ ഡിസൈൻ, ലാന്റ് സ്‌കേപ്പ് ആർക്കിടെക്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇൻ ആർക്കിടെക്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇൻ ആർക്കിടെക്ചർ ഒന്നും രണ്ടും പേപ്പറുകൾ (ലാബ്), വർക്കിംഗ് ഡ്രോയിംഗ്സ് ആന്റ് ഡീറ്റെയിൽസ്, ഡോക്യുമെന്റേഷൻ ഓഫ് ട്രഡിഷണൽ ബിൽഡിംഗ്, വർക്ക്ഷോപ്പ് പ്രാക്ടീസ് ആന്റ് ഡിസർട്ടേഷൻ എന്നീ പലതവണ പരീക്ഷയെഴുതിയിട്ടും വൈവക്കും പ്രാക്ടിക്കലിനും (ലാബ്) നിശ്ചിത ശതമാനം മാർക്ക് ലഭിക്കാത്തവർക്കും റീ-ഡൂ അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പേപ്പറുകളിൽ 75 മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ മിനിമം മാർക്ക് മാത്രമേ റീ-ഡൂ മുഖേന അനുവദിക്കുകയുള്ളൂ. ഇതിനകം പരീക്ഷയിൽ വിജയിക്കുകയോ ഇന്റേണൽ അസസ്മെന്റിൽ 70 ശതമാനത്തിലധികം മാർക്ക് ലഭിക്കുകയോ ചെയ്തിട്ടുള്ള പേപ്പറുകളിൽ റീ-ഡൂ അനുവദിക്കുകയില്ല. ഇതു സംബന്ധിച്ച അപേക്ഷ പരീക്ഷവിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ-2ന് സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 ആണ്. ഫീസ് 2100 രൂപ കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ എം.സി.എ (2019 അഡ്മിഷൻ – റഗുലർ/2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ എം.സി.എ. (അഫിലിയേറ്റഡ് കോളേജുകളിലെ 2014-2016 – അഡ്മിഷൻ സപ്ലിമെന്ററി/2014-2015 അഡ്മിഷൻ – സീപാസ്/ലാറ്ററൽ എൻട്രി – 2015-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും. പിഴയില്ലാതെ ജൂലൈ 19 വരെയും 525 രൂപ പിഴയോടെ ജൂലൈ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 22 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പുതുക്കിയ പരീക്ഷ തീയതി

ജൂലൈ 25ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) യു.ജി. പരീക്ഷകൾ ജൂലൈ 27ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

അപേക്ഷ തീയതി

എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2017 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിന് പിഴയില്ലാതെ ജൂലൈ 28 വരെയും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. സൈബർ ഫോറൻസിക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. സൈബർ ഫോറൻസിക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ സെല്‍ഫ് ഫിനാന്‍സിംഗ് സെന്ററുകളിലേക്ക് പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ലൈബ്രറി സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 25000 രൂപയാണ് പ്രതിമാസ ശമ്പളം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്ത് 5-ന് മുമ്പായി വിശദമായ ബയോഡാറ്റ് സര്‍വകലാശാല വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം

കോവിഡ് പശ്ചാത്തലത്തിൽ രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകളുടെ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മുന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം. സി. എ., എം. ബി. എ., എം. എസ് സി. എൻവയൺമെന്റൽ സയൻസ്/ കംപ്യൂട്ടർ സയൻസ്, എം. എ. എക്കണോമിക്സ്/ അപ്ലൈഡ് എക്കണോമിക്സ്/ മാസ് കമ്യൂണിക്കേഷൻ & ജേണലിസം/ ഹിന്ദി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. എം. എ. മലയാളം/ ട്രൈബൽ & റൂറൽ സ്റ്റഡീസ്/ ഹിസ്റ്ററി/ മ്യൂസിക്, എം. എസ് സി. അപ്ലൈഡ് സുവോളജി/ ഫിസിക്സ്/ കെമിസ്ട്രി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (നവംബർ 2020) പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഒന്നും മൂന്നും സെമസ്ററർ ബി. എ. (സ്പെഷ്യൽ – നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

23.07.2021 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2020 പരീക്ഷകളുടെയും ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

28.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2021) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രയോഗിക / വാചാ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പി .ജി.ഡി.സി.പി.)( റഗുലർ / സപ്പ്ളിമെന്ററി ), മെയ് 2020 പരീക്ഷയുടെ പ്രയോഗിക / വാചാ പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ് , തൃക്കരിപ്പൂർ – ഇൽ ജൂലൈ 27 തിയ്യതിയിലും, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങ് , തളാപ് – ഇൽ ജൂലൈ 29 , 30 തിയ്യതികളിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

പ്രാക്ടിക്കൽ മാർക്ക്

ആറാം സെമസ്റ്റർ ബി. എ. (ഏപ്രിൽ 2021) പ്രാക്ടിക്കൽ/ പ്രൊജക്റ്റ് വൈവ പരീക്ഷകളുടെ മാർക്ക് 16.07.2021 മുതൽ 22.07.2021 വരെ ഓൺലൈനായി സമർപ്പിക്കാം.

പുനഃപരീക്ഷ

13.07.2021 (ചൊവ്വ) ന് നടന്ന ആറാം സെമസ്റ്റർ ബി. കോം. ഡിഗ്രിയുടെ 6B19COM (Finance IV) Cooperate Tax Planning പേപ്പറിന്റെ പരീക്ഷ പുനഃപരീക്ഷ 19.07.2021 (തിങ്കൾ) ന് നടക്കും. പരീക്ഷാസമയത്തിലും പരീക്ഷാകേന്ദ്രത്തിലും മാറ്റമില്ല.

Read More: University Announcements 15 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 16 july 2021

Next Story
Victers Channel Timetable July 17: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 17 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com