scorecardresearch
Latest News

University Announcements 16 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 16 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ എം.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്), നവംബറില്‍ നടത്തിയ എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡിജിറ്റല്‍ ഇമേജ് കമ്പ്യൂട്ടിംഗ് (2020 – 2022) സി.എസ്.എസ്., കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.ഗ്രൂപ്പ് 2 (യ) അഞ്ചാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പ്രോഗ്രാമിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ 2023 ജനുവരി 19, 20, 23 തീയതികളില്‍ വിവിധ കോളേജ്/യു.ഐ.ടി.കളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍
വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2023 ജനുവരി 23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (ത്രിവത്സരം), എട്ടാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., ഫെബ്രുവരി 13 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം), ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., മാര്‍ച്ച് 1 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം), ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., മാര്‍ച്ച് 22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം), ഒന്‍പതാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., ഏപ്രില്‍ 10 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം), അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി. (2011- 12 അഡ്മിഷന് മുന്‍പുളളത്) (മേഴ്സിചാന്‍സ്) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പ്രസ്തുത പരീക്ഷകള്‍ക്ക് തിരുവനന്തപുരം ഗവ.ലോ കോളേജ് മാത്രമായിരിക്കും പരീക്ഷാകേന്ദ്രം.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്സ്കാലാവധി: 6 മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്സ്ഫീസ്: 9000/- രൂപ, ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്‍പ്പര്യമുളളവര്‍ അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് 100/- രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി., ജംഗ്ഷന്‍, സ്റ്റുഡന്‍സ് സെന്‍റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0471 – 2302523

MG University: എം ജി സര്‍വകലാശാല

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 18 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ജനുവരി 19 നും സൂപ്പർ ഫൈനോടെ ജനുവരി 20 നും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യമ്പ് ഫീസ് അടയ്ക്കണം.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ബി.എസ്.സി സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റുഗലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ജനുവരി 20 മുതൽ 27 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ജനുവരി 28 നും സൂപ്പർ ഫൈനോടെ ജനുവരി 30 വരെയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ടെക്‌നിക്കൽ അസിസ്റ്റന്‍റ് വാക്ക്- ഇന്‍ -ഇന്‍റര്‍വ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്‌നിക്കൽ അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക്- ഇന്‍ -ഇന്‍റര്‍വ്യൂ ജുവരി 20ന് നടക്കും.

ഓപ്പൺ വിഭാഗത്തിലും മുസ്ലിം വിഭാഗത്തിലും ഓരോ ഒഴിവു വീതമാണുള്ളത്.

കെമിസ്ട്രി അല്ലെങ്കിൽ പോളിമർ കെമിസ്ട്രയിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും ഈ മേഖലയിലുള്ള പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.

സഞ്ചിത നിരക്കിൽ 15,000 രൂപ ആണ് പ്രതിമാസ വേതനം. ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ ന്യമാനുസൃത ഇളവുകൾ അനുവദിക്കും).

അഭിമുഖത്തിന് എത്തുന്നവര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക്‌ അഡമിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള എജി. എ. 5 സെക്ഷനിൽ ഹാജരാകണം.

വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in).

റിസർച്ച് ഫെലോ

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ ഡോ. എൻ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ റിസർച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

75 ശതമാനം മാർക്കോടെ എം.എസ്.സി ബയോഫിസിക്‌സ് ബിരുദവും ഒരു വർഷത്തെ ഗവേഷണ പരിചയവും എൻ.ഇ.ടി അല്ലെങ്കിൽ ജി.എ.ടി.ഇ യോഗ്യതയും അന്താരാഷ്ട്ര ജേണലുകളിലെ പബ്ലിക്കേഷനുകളുമാണ് യോഗ്യത.

രണ്ടു വര്‍ഷമാണ് പ്രോജക്ടിന്‍റെ സമയപരിധി. താൽപര്യമുള്ളവർ 2622@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ജനുവരി 25 ന് മുൻപ് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ മാറ്റി

ജനുവരി 20, 23, 27, 30 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2015,2016,2017,2018 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 27, മാർച്ച് ഒന്ന്, മൂന്ന്, ആറ് തീയതികളിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെകനോളജി (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷ ജനുവരി 20 മുതൽ പാലാ സെന്‍റ് തോമസ് കോളജിൽ നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Calicut University: കാലിക്കറ്റ് സര്‍വകലാശാല

അസെന്‍ഡ് – 2022

കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന മാനേജ്മെന്റ് മീറ്റ് ‘അസെന്‍ഡ് – 2022’ സര്‍വകലാശാലാ കാമ്പസില്‍ 2023 ജനുവരി 19, 20 തിയതികളില്‍ നടക്കും. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ബിസിനസ് ക്വിസ് അടക്കം പതിനൊന്നു വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മൂന്നു ലക്ഷത്തിലേറെ സമ്മാനത്തുകയുള്ള അസെന്‍ഡ് ദേശീയ മാനേജ്‌മെന്റ് മീറ്റില്‍ ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജനുവരി 17ന് മുന്‍പായി https://ascendmeet.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ സ്വയം (www.swayam.gov.in) നടത്തുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമാണ് സ്വയം. 2023 ജനുവരി-ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ ബിരുദതലത്തിലുള്ള 16 കോഴ്‌സുകളും ഇതോടൊപ്പമുണ്ട്. പ്രായഭേദമെന്യേ ആര്‍ക്കും കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ്‌സൈറ്റ് (http://emmrccalicut.org സന്ദര്‍ശിക്കുക. ഫോണ്‍ 9495108193.

ഡി.ടി.പി. ഓപ്പറേറ്റര്‍

കാലിക്കറ്റ് സര്‍ വകലാശാലാ ഇ.എം.എസ്. ചെയര്‍ റെക്കോഡ് ചെയ്ത പ്രസംഗം കേട്ടെഴുതി ഡി.ടി.പി. സെറ്റ് ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25-ന് മുമ്പായി സര്‍വകലാശാലാ ഇ.എം.എസ്. ചെയറില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ emschair@uoc.ac.in, ഫോണ്‍ 9447394721.  

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ 30-ന് തുടങ്ങും.     പി.ആര്‍. 60/2023

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.   

Kannur University: കണ്ണൂര്‍ സര്‍വകലാശാല

പരീക്ഷാവിജ്ഞാപനം 

രണ്ടാം സെമസ്റ്റർ എം എ (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി /  ഇംപ്രൂവ്മെന്റ്)ഏപ്രിൽ 2022 പരീക്ഷകൾക്ക് 20.01.2023 മുതൽ 24.01.2023 വരെ പിഴയില്ലാതെയും 27.01.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് 

പ്രായോഗിക /പ്രൊജക്റ്റ് / വൈവ പരീക്ഷ

നാലാം സെമസ്റ്റർ എം.എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ ) റെഗുലർ ഏപ്രിൽ 2022 ന്റെ പ്രായോഗിക / വൈവ പരീക്ഷകൾ 31 .01 .2023 നും പ്രൊജക്റ്റ് വർക്ക് വിത്ത് വൈവ 01 .02 .2023 നും സർവകലാശാല താവക്കര ക്യാമ്പസ്സിലെ ഹ്യൂമൻ റിസോഴ്സ്  ഡെവലപ്മെന്റ് സെന്ററിൽ വെച്ച് നടത്തുന്നതാണ് .ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ എ പി സി  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 17 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

കണ്ണൂർ സർവകലാശാലയിൽ സൗജന്യ പി എസ് സി പരിശീലനം 

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 30  ദിവസത്തെ സൗജന്യ  പി എസ്  സി  പരിശീലന പരിപാടിയുടെ  ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അഡ്വ.ടി.സരള നിർവ്വഹിച്ചു. ബ്യൂറോ  ചീഫ് പ്രൊ.അനീഷ്കുമാർ .കെ പി അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് ശ്രീമതി പുഷ്പ ടി.എം സ്വാഗതം  പറഞ്ഞു. കണ്ണൂർ സർവകലാശാലാ പരീക്ഷാ കൺട്രോളർ ഇൻ ചാർജ് ശ്രീ.ജയരാജൻ.ബി.സി മുഖ്യാഥിതി  ആയിരുന്നു.ലൈബ്രറി സയൻസ് അസിസ്റ്റൻറ് പ്രൊഫസർ  ശ്രീമതി രമ്യ എ.വി ,ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ   ശ്രീ.മിഥുൻ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീ.വി.ബൈജുനാഥൻ   നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 16 january 2023