University Announcements 16 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ ഫലം
ഓഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. (ഹിയറിങ് ഇംപയേര്‍ഡ്) (2013 സ്‌കീം – റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിസോധനയ്ക്കും ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വൈവ വോസി
2022 ഏപ്രിലില്‍ നടത്തിയ എം.എ. അറബിക് (വിദൂരവിദ്യാഭ്യാസം) ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെ വാചാ പരീക്ഷ ഫെബ്രുവരി 17നുകാര്യവട്ടത്തെ അറബിക് വിഭാഗത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈം ടേബിള്‍
മാര്‍ച്ച് 15 ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 &2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എട്ട്, ഒന്‍പത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2008 സ്‌കീം) (2010, 2011, 2012 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഫ്.എ. പെയിന്റിങ് & സ്‌കള്‍പ്പ്ച്ചര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2010 – 2017 അഡ്മിഷന്‍), മാര്‍ച്ച് 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്.) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
ഏപ്രില്‍ 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ക്കു പിഴകൂടാതെ ഫെബ്രുവരി 23 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് ഒന്നു വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. (2008 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന ഒന്നാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് കോഴ്‌സിന്റെ പരീക്ഷാ റജിസ്‌ട്രേഷന്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. പിഴകൂടാതെ ഫെബ്രുവരി 25 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് രണ്ടു വരെയും 400 രൂപ പിഴയോടെ നാലു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഏപ്രില്‍ നാലിന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്കു പിഴകൂടാതെ ഫെബ്രുവരി 25 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് ഒന്നു വരെയും 400 രൂപ പിഴയോടെ മൂന്നു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഏപ്രില്‍ നാലിന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് (2011 അഡ്മിഷന്‍) പരീക്ഷയ്ക്കു ഓഫ്‌ലൈനായി പിഴ കൂടാതെ മാര്‍ച്ച് നാലു വരെയും 150 രൂപ പിഴയോടെ എട്ടു വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷാ തീയതി
ഒന്നാം വര്‍ഷ ബി.എസ്‌സി എം.ആര്‍.ടി (2008-2015 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നിനും രണ്ടാം വര്‍ഷ ബി.എസ്‌സി എം.ആര്‍.ടി (2008-2015 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 20 നും മൂന്നാം വര്‍ഷ ബി.എസ്‌സി എം.ആര്‍.ടി (2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2008-2014 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 10 നും തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകള്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്, 2012-2015 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2011 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 24നു തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ ഒന്ന്, അഞ്ച് സെമസ്റ്ററുകള്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്, 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് കെമിസ്ട്രി (2020 അഡ്മിഷന്‍ റഗുലര്‍ – ഓഗസ്റ്റ് 2022), എം.എസ്.സി അനലിറ്റിക്കല്‍ കെമിസ്ട്രി (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്, 2018,2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാര്‍ച്ച് രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
2022 ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.കോം (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി), മാസ്റ്റര്‍ ഓഫ് കൊമേഴ്സ് ആന്റ് മാനേജ്മെന്റ് (2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷ
മാറ്റിവച്ച നാലാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്‍ഡ് ടാക്സാഷന്‍ കോര്‍ കോഴ്സസ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 27-നു തുടങ്ങും.
20-നു തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് 27-നു തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി ജൂലൈ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒന്നു വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു മാര്‍ച്ച് നാലു വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
ടൈം ടേബിള്‍
മാര്‍ച്ച് 14ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ /ബി. ബി. എ /ബി. കോം. (പ്രൈവറ്റ് രെജിസ്‌ട്രേഷന്‍ -2020 അഡ്മിഷന്‍ -റെഗുലര്‍) ഡിഗ്രി നവംബര്‍ 2022 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.