/indian-express-malayalam/media/media_files/uploads/2021/10/university-news-2.jpg)
university news
University Announcements 16 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി റെഗുലര്‍ (2019 അഡ്മിഷന്‍), ഇംപ്രൂവ്‌മെന്റ് (2018 അഡ്മിഷന്‍) സപ്ലിമെന്ററി (2017 & 2018 അഡ്മിഷന്‍), ജൂലൈ 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല കോവിഡ്-19 കാരണം മാറ്റിവച്ച എം.സി.എ. (2011 സ്‌കീം) ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്), എം.സി.എ. (2015 സ്‌കീം) രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.വി.എ. ആര്‍ട്ട്ഹിസ്റ്ററി പരീക്ഷകള്‍ ഫെബ്രുവരി 23 ലേക്കും പെയിന്റിംഗ് പരീക്ഷകള്‍ ഫെബ്രുവരി 25 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷകളുടെ 'ഡെസര്‍ട്ടേഷന്‍' സര്‍വകലാശാലയില്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവ് പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 14, 16, 18 തീയതികളില്‍ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തുന്നതാണ്. പരീക്ഷാസമയം രാവിലെ 10 മണി. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പരീക്ഷ മാറ്റി
ഫെബ്രുവരി 18 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ - റെഗുലർ - പുതിയ സ്‌കീം) പരീക്ഷ ഫെബ്രുവരി 23 ലേക്ക് മാറ്റി.
അപേക്ഷാതീയതി
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019, 2018, 2017 അഡ്മിഷൻ - റീഅപ്പിയറൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 30 രൂപ നിരക്കിൽ അപേക്ഷാഫോറത്തിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രവേശന തീയതി നീട്ടി
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ 2021-23 അധ്യയന വർഷത്തെ എം.എഫ്.എ. കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന തീയതി നീട്ടി. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 23 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പെറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.
പരീക്ഷാ ഫലം
2021 നവമ്പറിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ - 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2020 നവമ്പറിൽ നടന്ന എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് ) മൂന്ന്, നാല് സെമസ്റ്റർ ( 2019 അഡ്മിഷൻ - റഗുലർ/സപ്ലിമെൻററി / മേഴ്സി ചാൻസ്) എം.എ. ഇംഗ്ലീഷ് (കോളേജ് സ്റ്റഡി - അദാലത്ത് മേഴ്സി ചാൻസ് - 2018 )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. 2015 മുതൽ അഡ്മിഷൻ നേടിയവർ നിശ്ചിത തീയതിക്കകം അപേഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2021 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ ( 2019 അഡ്മിഷൻ - റഗുലർ , 2013 മുതൽ 2018 വരെയുള്ള അഡ്‌മിഷൻ - സപ്ലിമെൻററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. 2019-2024 ബാച്ച് - റെഗുലർ, 2018-2023 ബാച്ച് - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം
2021 ഡിസംബർ 11, 12 തീയതികളിൽ സി.എം.എസ്. കോളേജിൽ നടന്ന പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രം ശാസ്ത്ര, സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ക്കായി 'ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. mhrdtlc.uoc.ac.in ഫോണ്‍ 9048356933, 9447247627
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 3-നും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 25-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഉറുദു ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.
Calicut University Announcements: കണ്ണൂർ സർവകലാശാല
ബിരുദ പ്രോഗ്രാം (പ്രൈവറ്റ് രജിസ്ട്രേഷൻ)ഒന്നാം സെമസ്റ്റർ അസൈൻമെന്റ് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശന ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2020 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റുകൾ 2022 മാർച്ച് 31നകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ എൻ റോൾമെന്റ് നമ്പറും ജനന തീയ്യതിയും നിർദേശിച്ച പ്രകാരം നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി. എ. മ്യൂസിക്, ഭരതനാട്യം (5D01MUS-Bhajans(P)) ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പ്രായോഗിക പരീക്ഷകൾ 18.02.2022, 19.02.2022 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
മറ്റു വിദ്യാഭ്യാസ വാർത്തകൾ
ഗ്രാമീണ സ്ത്രീകൾക്കായി ഗ്രാഫിക് ഡിസൈന്‍ കോഴ്സ്
ആലപ്പുഴ: ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കായി അസാപ് കേരള നടത്തുന്ന ഗ്രാഫിക് ഡിസൈനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 26 വയസിൽ താഴെയുള്ള ബിരുദധാരികളായ വനിതകൾക്ക് അപേക്ഷിക്കാം. 16000 രൂപയാണ് കോഴ്സ് ഫീസ്. നബാർഡ് സബ്‌സിഡിയോടെ 8000 രൂപയ്ക്കാണ് നടത്തുന്നത്. അവസാന തീയതി ഫെബ്രുവരി 21. ഫോൺ: 9747793478
അപേക്ഷ തിയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് ബിരുദമാണ് യോഗ്യത. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ നന്താവനം എസ്. ആർ. സി. ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www. srcc.in , 0471-2325101, 2325102, 9447471600
സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദേശീയ ഉപജീവന മിഷന്‍ നടത്തുന്ന അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ്, (വിദ്യാഭ്യസ യോഗ്യത: പ്ലസ് ടൂ വിത്ത് കോമേഴ്‌സ് അല്ലെങ്കില്‍ ബികോം ബിബിഎ / ഡിഗ്രി വിത്ത് എക്കണോമിക്‌സ്, രണ്ടു മാസ സൗജന്യ കോഴ്‌സിലേക്ക് കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും (ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും 35 വയസുവരെ പ്രായമുള്ളവരില്‍നിന്നും) ഒഴിവുള്ള ഏതാനും സിറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . വിശദമായ വിവരങ്ങള്‍ക്ക് കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9947887922 അല്ലെങ്കില്‍ കോളേജ്ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8547249107, 04868 250160, 9447036714, 9744251846.
സ്‌പോട്ട് അഡ്മിഷന്‍
കേരള വിദ്യാഭ്യാസവകുപ്പിന്റെ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡൂക്കേഷന്‍ (ഹിന്ദി) അധ്യാപക കോഴ്‌സിന്റെ മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 18 ന് നടക്കും. ഫോണ്‍-04734 296496, 8547126028, 9446321496
Read More: University Announcements 15 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.