University Announcements 16 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 16 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് : സീറ്റൊഴിവ്

കേരളസര്‍വകലാശാലയിലെ ‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സിലേക്ക് ജനറല്‍ വിഭാഗത്തിലും, എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസില്‍ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടുക. ഫോണ്‍:9349439544.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ് (റെഗുലർ, ഒന്നാം സെമസ്റ്റർ സപ്ലിമെന്റ്‌റി – എഡ്യുക്കേഷൻ ഫാക്കൽറ്റി, സി.എസ്.എസ്., 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഒക്ടോബർ മാസത്തിൽ നടത്തിയ 2019-2021 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പഞ്ചവത്സര ബി.എ. – എൽ.എൽ.ബി (ഹോണേഴ്സ്) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി എട്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 320, 160 രൂപ അപേക്ഷാ ഫീസ് സഹിതം ഡിസംബർ 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (എം.റ്റി.റ്റി.എം.) (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പുന:പരിശോധനയ്ക്ക് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസ് അടയ്‌ക്കേണ്ടത്.

പുനഃപരീക്ഷ

2021 ഫെബ്രുവരി 12 -ന് കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലും, , പത്തനംതിട്ട – മൗണ്ട് സിയോൺ ലോ കോളേജ്, ,തൊടുപുഴ – അൽ-അസർ കോളേജ്, എന്നിവിടങ്ങളിലും പരീക്ഷ എഴുതിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ.- എൽ.എൽ.ബി. (നവംബർ – 2020) വിദ്യാർത്ഥികളുടെ ജി-6986-എഫ്.എൽ. 4-ലോ ഓഫ് കോൺട്രാക്ട് (2018 അഡ്മിഷൻ റഗുലർ) സപ്ലിമെന്ററി പരീക്ഷ റദ്ദാക്കിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

പ്രസ്തുത വിദ്യാർത്ഥികളുടെ (2015-2017 അഡ്മിഷൻ) ജി-6986-എഫ്.എൽ. 4- ലോ ഓഫ് കോൺട്രാക്ട് – I ജനറൽ പ്രിൻസിപ്പിൾ വിഷയത്തിന്റെ പുന:പരീക്ഷ ഡിസംബർ 21 -ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്

ഒന്നാം സെമസ്റ്റര്‍ മലയാളം കോമണ്‍, കോര്‍, കോംപ്ലിമെന്ററി കോഴ്‌സുകളുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ അഡീഷണല്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കുവേണ്ടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഭാഷ, സാഹിത്യം, സാംസ്‌കാരിക പഠനം എന്നീ വിഷയങ്ങളില്‍ 2022 ജനുവരി 7 മുതല്‍ 20 വരെ നടക്കുന്ന പരിശീലനത്തിന് ഡിസംബര്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഏതു ഭാഷകള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ 0494 2407350, 7351, ugchrdc. uoc.ac.in

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിലെ എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലെയും കോളേജുകളിലെയും ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാകപര്‍ക്കായി വിവിധ വിഷയങ്ങളില്‍ നടത്തുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് – ഫോണ്‍ 9447247627, 9048356933, www. mhrdtlc.uoc.ac.in

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ സോഷ്യോളജി പഠനവിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് 20-ന് രാവിലെ 10 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സോഷ്യോളജി എം.എ. ബിരുദവും നെറ്റ് യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ലക്ചറര്‍ 21-ന് ജോലിയില്‍ പ്രവേശിക്കണം. ഫോണ്‍ 9847553763

എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സില്‍ (സ്വാശ്രയം) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ക്യാപ് ഐ.ഡി. സഹിതം 20-ന് മുമ്പായി mmm @uoc.ac.in എന്ന ഇ-മെയിലില്‍ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.

പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിന് നോണ്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 19-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ സെമിനാര്‍ ഹാളിലാണ് പരീക്ഷ.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

മൂന്നാം വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (മൂന്ന് വര്‍ഷ) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 റഗലുര്‍ പരീക്ഷക്കും പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദകോഴ്‌സുകളുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2019, 20 സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2022 ജനുവരി 4 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റ് ഒഴിവ്

പഠനത്തോടൊപ്പം തന്നെ ജോലി എന്ന ആശയവുമായി കണ്ണൂർ യൂണിവേഴ്സിറ്റി ആരംഭിച്ച വുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നിവയിൽ യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്ററുകൾ സഹിതം 2021 ഡിസംബർ 22 രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 9496353817,0497-2782790 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

MCA (2021-22) സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ (തലശ്ശേരി ) ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ MCA(2021-22 )കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു . യോഗ്യരായ ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്ക് 20-12-2021 തിങ്കളാഴ്ച്ച 12.00 മണിക്ക് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ആവശ്യമായ അസ്സൽ രേഖകളോടെ പങ്കെടുക്കാവുന്നതാണ് .

യു ജി / പി ജി പ്രാക്ടിക്കൽ മാർക്ക് അപ്‌ലോഡിങ്

അഫിലിയേറ്റഡ് കോളേജുകളിലെ ചുവടെ പറയുന്ന ബിരുദ / ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ മാർക്കുകൾ ചുവടെ പറഞ്ഞ സമയക്രമത്തിൽ സർവ്വകലാശാലാ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ് .

നാലാം സെമസ്റ്റർ യു ജി ,ഏപ്രിൽ 2021 – 18.12.2021 മുതൽ 23.12.2021 വരെ

ഒന്നാം സെമസ്റ്റർ പി ജി,ഒക്ടോബർ 2020 – 18.12.2021 മുതൽ 23.12.2021 വരെ

രണ്ടാം സെമസ്റ്റർ പി ജി, 2021 – 20.12.2021 മുതൽ 28.12.2021 വരെ

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സി-ഡിറ്റിൽ മാധ്യമ കോഴ്സുകളിൽ സീറ്റ് ഒഴിവ്

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ് ലൈൻ,  ഓൺലൈൻ രീതിയിൽ നടത്തുന്ന റെഗുലർ / വാരാന്ത്യ മാധ്യമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
1.ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ
ദൈർഘ്യം: ആറ് മാസം,
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു

2.ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി (വീക്കെന്റ് )
ദൈർഘ്യം: ആറ് മാസം
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു

  1. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്  (വീക്കെന്റ് )
    ദൈർഘ്യം-മൂന്ന് മാസം
    വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു

താൽപര്യമുള്ളവർ സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ : 8547720167,
6238941788.  വെബ്സൈറ്റ് : mediastudies. cdit.org

Read More: University Announcements 15 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 16 december 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com