Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

University Announcements 16 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 16 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല ഏപ്രില്‍ 15, 17 എന്നീ തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./സി.ആര്‍., യു.ജി. (അണ്ടര്‍ ഗ്രാജ്വേറ്റ്) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 30, മെയ് 3 എന്നീ തീയതികളില്‍ നടത്തുന്നതാണ്. ആറാം സെമസ്റ്ററിന്റെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ മെയ് 10 ന് മുന്‍പായി അതാതു കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 15 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എല്‍.എല്‍.ബി., പ്രോപര്‍ട്ടി ലോ പരീക്ഷ ഏപ്രില്‍ 21 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

കേരളസര്‍വകലാശാല ഏപ്രില്‍ 22 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി/
മേഴ്‌സി) പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒരാഴ്ചത്തേയ്ക്ക് കേരളസര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി കേരളസര്‍വകലാശാല സന്ദര്‍ശകര്‍ക്ക് ഒരാഴ്ചത്തേയ്ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഏപ്രില്‍ 17 (ശനി) മുതല്‍ ഏപ്രില്‍ 24 (ശനി) വരെയാണ് നിയന്ത്രണം. കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.

വിവിധ ആവശ്യങ്ങള്‍ക്കായി കേരളസര്‍വകലാശാലയില്‍ ബന്ധപ്പെടാന്‍ എന്‍ക്വയറിയിലെ ഫോണ്‍ നമ്പറുകളില്‍ പ്രവൃത്തി ദിനങ്ങളില്‍ 10 മണി മുതല്‍ 5 മണി വരെ പ്രയോജനപ്പെടുത്താവുന്നതാണ്. 9188526670, 9188526674, 9188526671, 9188526675 എന്നിവയാണ് എന്‍ക്വയറി ഫോണ്‍ നമ്പര്‍. പരീക്ഷാഫീസുള്‍പ്പെടെ എല്ലാ ഫീസുകളും ഓണ്‍ലൈന്‍ സംവിധാനം വഴി അടയ്ക്കാവുന്നതാണ്. മറ്റു വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. (ത്രിവത്സരം) സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല കോവിഡ് 19 കാരണം രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി. ഡിഗ്രി, സെപ്റ്റംബര്‍ 2020 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേക സ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഏപ്രില്‍ 26 ന് മുന്‍പ് അതത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മെയ് 17 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി. ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രില്‍ 21 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 24 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 27 വരെയും അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ റഗുലർ/2016-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 28 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 20 വരെയും 525 രൂപ പിഴയോടെ ഏപ്രിൽ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – സി.ആന്റ് എസ്.എസ്.) ബിരുദ പരീക്ഷകൾ ഏപ്രിൽ 26 മുതൽ ആരംഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയ്‌നിംഗ് കോളേജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 19, 20 തീയതികളിലേക്ക് മാറ്റിയ ഇംഗ്ലീഷ്, മലയാളം പരീക്ഷകള്‍ക്ക് ഒറ്റപ്പാലം, മണിശേരി എ.എം.സി. ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം.

അറബിക് യു.ജി.സി. നെറ്റ് കോച്ചിംഗ്

കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയറില്‍ അറബിക് വിഷയത്തില്‍ യു.ജി.സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ ഏപ്രില്‍ 19-ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736418428, 8129907344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 സിലബസ്, രണ്ട് വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍, മെയ് 2021 ഒന്നാം വര്‍ഷ പരീക്ഷക്ക് പിഴ കൂടാതെ 29 വരേയും 170 രൂപ പിഴയോടെ മെയ് 3 വരേയും ഫീസടച്ച് മെയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും 2018 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 28 വരേയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2015 സിലബസ് 2018 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ ഹിയറിംഗ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 24 വരേയും ഫീസടച്ച് 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്.-പി.ജി.മൂന്നാം സെമസ്റ്റര്‍ എം.എസ്.സി., എം.കോം. നവംബര്‍ 2020 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-നും 2018 സ്‌കീം, 2014, 2017, 2018 പ്രവേശനം രണ്ടാം വര്‍ഷ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 10-നും ആരംഭിക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 30 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പെഷ്യൽ പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എസി.സി സ്പെഷ്യൽ പരീക്ഷ നവംബർ 2019 ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 24 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

മത്സരങ്ങൾ മാറ്റിവച്ചു

ഏപ്രിൽ 19ന് നടത്താനിരുന്ന ബോൾ ബാഡ്മിൻറൺ, ക്രോസ് കൺട്രി (പുരുഷ- വനിത), 20ലെ ഹാൻഡ് ബോൾ (പുരുഷൻ), കളരിപ്പയറ്റ് (പുരുഷ- വനിത), 21ലെ ഫുട്ബോൾ (വനിത), 22ലെ റസിലിങ് (പുരുഷ- വനിത), 25ലെ വെയിറ്റ് ലിഫ്റ്റിങ് (പുരുഷ- വനിത), എന്നീ ഇൻറർ കോളേജിയേറ്റ് മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ http://www.kannuruniversitydpe.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 16 april 2021

Next Story
Victers Channel Timetable April 17: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 17 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express