scorecardresearch

University Announcements 15 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 15 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022

സപ്ലിമെന്‍ററി അലോട്ട്മെന്‍റ്

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് മുഖേന അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ ജോയിന്‍
ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടിയിരിക്കുന്നു.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022 ജനറല്‍/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാര്‍/കെ.യു.സി.റ്റി.ഇ. മാനേജ്മെന്‍റ് ക്വാട്ട/

മറ്റു സംവരണ വിഭാഗങ്ങള്‍

സ്പോട്ട് അലോട്ട്മെന്‍റ് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ,
സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള
സീറ്റുകളിലേക്ക് ജനറല്‍/എസ്.സി./എസ്.ടി./മറ്റു സംവരണവിഭാഗങ്ങള്‍, കെ.യു.സി.റ്റി.ഇ. മാനേജ്മെന്‍റ്
ക്വാട്ട സ്പോട്ട് അലോട്ട്മെന്‍റ് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം, എസ്.എന്‍
കോളേജില്‍ വച്ച് നടത്തുന്നു.അലോട്ട്മെന്‍റ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

English,Malayalam,Arabic,Sanskrit,Tamil,Commerce – 22.09.2022
Physical science, Natural science,Mathematics – 23.09.2022
Social Science,Geography,Hindi – 24.09.2022

രജിസ്ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ, സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് സെന്‍ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യ പത്രം നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്. നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ മാര്‍ക്ലിസ്റ്റുകളും യോഗ്യതയും, ജാതിയും, (നോണ്‍ക്രീമിലെയര്‍, കമ്മ്യൂണിറ്റി, ഇ.ഡബ്ല്യു.എസ്, വരുമാനം, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍ കൈവശം കരുതണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്പോട്ട് അലോട്ട്മെന്‍റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. അതാത് വിഭാഗങ്ങളുടെ അഭാവത്തില്‍ ഒഴിവുള്ള സീറ്റുകള്‍ പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള സീറ്റ് കണ്‍വെര്‍ഷന്‍ മാനദണ്ഡമാക്കി പരിവര്‍ത്തനം നടത്തി അലോട്ട്മെന്‍റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.

കേരളസര്‍വകലാശാല:ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2022

സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോളേജില്‍ ഹാജരാകേണ്ട തീയതിസെപ്റ്റംബര്‍ – 19 , 10.00 മണി

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം – സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്പോര്‍ട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19 ന് 10.00 മണിക്ക് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ ഹാജരാകേണ്ടതാണ്.

എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകള്‍ക്കും ഒരേ ഷെഡ്യൂള്‍ തന്നെയാണ് കൗണ്‍സിലിങ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷ കര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്‍റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട അംഗീകാര പത്രം എന്നിവ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് (സപ്ലിമെന്‍ററി- 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.എ./ബി.എസ്സി./ബി.കോം. പാര്‍ട്ട് ഒന്ന് പേപ്പര്‍ രണ്ട് (ജമൃേ ക, ജമുലൃ കക) പരീക്ഷ ഒക്ടോബര്‍ 1 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല. വൈവ വോസി, പ്രോജക്ട് കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവവോസി, പ്രോജക്ട് വൈവ പരീക്ഷ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്കീം), ഡിസംബര്‍ 2021, ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം), ഡിസംബര്‍ 2021, ഏഴാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം (2008 &മാു; 2013 സ്കീം), ഫെബ്രുവരി 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റു മായി റീവാല്യുവേഷന്‍ സെക്ഷനില്‍ സെപ്റ്റംബര്‍ 19 മുതല്‍ 22 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്‍റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി – സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള രാജാ രവിവര്‍മ്മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്‍റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2022 – 23 വര്‍ഷത്തേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നു. പ്രവേശന പരീക്ഷ: 2022 ഒക്ടോബര്‍ 14, അഭിമുഖം: 2022 ഒക്ടോബര്‍ 25, ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി: 2022 നവംബര്‍ 1.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022

എല്ലാ ബി.എഡ് പ്രോഗ്രാമുകളിലേക്കുമുള്ള ഡിഫന്‍സ് ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റ് സെപ്റ്റംബര്‍ 22 ന് കൊല്ലം എസ്.എന്‍ കോളേജില്‍ വച്ച്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ.് കോഴ്സുകളിലേക്കുള്ള ഡിഫന്‍സ് ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട വിഭാഗങ്ങള്‍ക്കായുള്ള സ്പോട്ട് അലോട്ട്മെന്‍റ് 2022 സെപ്റ്റംബര്‍ 22-ാം തീയതി കൊല്ലം എസ്.എന്‍. കോളേജില്‍ വച്ച് നടത്തുന്നതാണ്.

ഡിഫന്‍സ് ക്വാട്ടയില്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഈ ലിസ്റ്റ് പ്രകാരമാണ് സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നത്. പ്രസ്തുത ക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അസ്സല്‍ മാര്‍ക്ക് ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 22 ന് രാവിലെ 10 മണിക്കു മുന്‍പായി കൊല്ലം ശ്രീനാരായണ കോളേജില്‍ ഹാജരാക്കേണ്ടതാണ്.

സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച ലിസ്റ്റ് പ്രകാരമുള്ള സ്പോര്‍ട്സ് ക്വാട്ടയിലേക്കുള്ള അലോട്ട്മെന്‍റും അന്നേ ദിവസം തന്നെ മേല്‍പ്പറഞ്ഞ വേദിയില്‍ വച്ച് നടത്തുന്നതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളുമായി അന്നേദിവസം 10 മണിക്ക് മുന്‍പായി ഹാജരാകേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. രജിസ്ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.അലോട്ട്മെന്‍റ് സെന്‍ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരാകാന്‍ സാധിക്കാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സാക്ഷ്യപത്രവുമായി രക്ഷകര്‍ത്താവിന് ഹാജരാകാവുന്നതാണ്. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റ് പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി വാങ്ങാന്‍ പാടുള്ളൂ.

എല്ലാ ബി.എഡ്. പ്രോഗ്രാമുകളിലേക്കുമുള്ള ഡിഫന്‍സ്, സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തിലുള്ള സ്പോട്ട് അലോട്ട്മെന്‍റ് 2022 സെപ്റ്റംബര്‍ 22 ല്‍ മാത്രമാകും നടത്തുക. അന്നേദിവസം ഹാജരാകാത്ത അപേക്ഷകരെ പ്രസ്തുത ക്വാട്ടയിലേക്ക് പിന്നീട് പരിഗണിക്കുന്നതല്ല. സ്പോര്‍ട്സ് ക്വാട്ട, ഡിഫന്‍സ് ക്വാട്ട എന്നിവയില്‍ ഒഴിവുവരുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റ് സീറ്റുകളിലേക്ക് പരിവര്‍ത്തനം നടത്തി അലോട്ട്മെന്‍റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

വോക്-ഇൻ ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിൽ അസിസ്റ്റന്റ് മാനേജർ -ബിസിനസ് തസ്തികയിലെ ഒരൊഴിവിലേക് സെപ്റ്റംബർ 22, രാവിലെ 10.30 ന് ഓൺലൈൻ ആയി വോക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.ബി.എ. ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധി 25-32 വയസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://bit.ly/3qFRVU8 എന്ന ഗുഗിൾ ഫോം ലിങ്ക് വഴി സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (https://www.mgu.ac.in/).

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിൽ കണ്ണൂർ – മഹാത്മാഗാന്ധി സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്‌സ്, എം.എസ്.സി. കെമിസ്ട്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ / വൈവാ വോസി പരീക്ഷകൾ

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 22 ന് നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (2000 മുതൽ 2014 വരെയുള്ള അഡ്മിഷൻ), രണ്ടാം സെമസ്റ്റർ എം.ബി.എ. (2015 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ സെപ്റ്റംബർ 20 ന് കോട്ടയം ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എഡ്് – സ്‌പെഷ്യൽ എഡ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റഗുലർ / സപ്ലിമെന്ററി) സെപ്റ്റംബർ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷ സെപ്റ്റംബർ 28 ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബര് 27 വരെയും പിഴയോടു കൂടി സെപ്റ്റംബർ 28 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 29 നും അപേക്ഷിക്കാം.

സീറ്റൊഴിവ്

എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിൽ കണ്ണൂർ – മഹാത്മാഗാന്ധി സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്‌സ്, എം.എസ്.സി. കെമിസ്ട്രി പ്രോഗ്രാമുകളിലേക്ക് എസ്.സി., എസ്.റ്റി. വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ, ഫോൺ: 9446422080.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി.ബയോഇൻഫോർമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്. – സപ്ലിമെന്ററി/ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോനാനോടെക്‌നോളജി (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19 മുതല്‍ 27 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നുണ്ട്. ഫോണ്‍ 0494 2400288, 2407356.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും സപ്തംബര്‍ 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും സപ്തംബര്‍ 22 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രായോഗിക/വാചാ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. എ./ എം. എസ് സി. ഏപ്രിൽ 2022 പ്രയോഗിക/ വാചാ പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ നടക്കും:

  1. ഭരതനാട്യം – 19.09.2022
  2. ബോട്ടണി – 19.09.2022, 20.09.2022, 22.09.2022, 23.09.2022
  3. സ്റ്റാറ്റിസ്റ്റിക്സ് – 22.09.2022
  4. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് – 23.09.2022
  5. ജിയോളജി – 19.09.2022, 20.09.2022
  6. പ്ലാന്‍റ് സയന്‍സ് വിത്ത് ബയോഇൻഫമാറ്റിക്സ് – 03.10.2022, 06.10.2022
  7. ജേണലിസം & മാസ് കമ്യൂണിക്കേഷൻ – 06.10.2022, 07.10.2022
  8. ഫിസിക്സ് – 06.10.2022, 07.10.2022, 10.10.2022, 11.10.2022, 12.10.2022
  9. ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആന്‍റ് നാനോസയന്‍സ് സ്പെഷ്യലൈസേഷൻ – 10.10.2022, 11.10.2022

പത്താം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റഗുലർ) മെയ് 2022 കോഴ്‌സ് വൈവ 23.09.2022 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ബിരുദ (2015 – 2019 അഡ്മിഷൻ – സപ്ലിമെന്ററി) നവംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും.

പ്രിൻസിപ്പാൾമാരുടെയും പരീക്ഷാ ബോർഡ് അധ്യക്ഷന്മാരുടെയും യോഗം

26.09.2022 ന് തുടങ്ങുന്ന യു. ജി./ പി. ജി. മൂല്യനിർണയക്യാംപുമായി ബന്ധപ്പെട്ട് 16.09.2022 ന് ഉച്ചക് 02:30 ന് സർവകലാശാല താവക്കര ക്യാംപസിൽ വച്ച് നടക്കുന്ന പ്രിൻസിപ്പാൾമാരുടെയും പരീക്ഷാ ബോർഡ് അധ്യക്ഷന്മാരുടെയും യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്.

ഹോൾടിക്കറ്റ്

നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് പഠനവകുപ്പിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റാം.

പരീക്ഷകൾ പുനഃക്രമീകരിച്ചു

19.09.2022 ന് നടത്താനിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിലേക്ക് മാറ്റിവെച്ചു:

രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.2-11 : Assessment of Learning (Commerce, English, Hindi, Kannada Malayalam, Mathematics, Natural Science, Physical Science, Sanskrit, Social Science) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022– 20.09.2022 (ചൊവ്വ)

രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.1: Assessment of Learning (Arabic) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 – 22.09.2022 (വ്യാഴം)

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. എക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 20.09.2022 (ചൊവ്വ)

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 23.09.2022 (വെള്ളി)

ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 – 23.09.2022 (വെള്ളി)

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 24.09.2022 (ശനി)

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 01:30 നും പരീക്ഷകൾ തുടങ്ങും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 september 2022