University Announcements 15 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 15 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2021 മൂന്നാം അലോട്ട്‌മെന്റ് കോളേജ് പ്രവേശനം സെപ്റ്റംബര്‍ 16 മുതല്‍ സെപ്റ്റംബര്‍ 22വരെ

കേരളസര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് മൂന്നാം അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. 16 മുതല്‍ 22 വരെയാണ് കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാല്‍ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. സെപ്റ്റംബര്‍ 22 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതാണ്.

താല്‍ക്കാലിക അഡ്മിഷന്‍ (Temporary/Provisional Admission) സൗകര്യം മൂന്നാം അലോട്ട്‌മെന്റ് മുതല്‍ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക (Temporary) അഡ്മിഷന്‍ എടുത്ത് നില്‍ക്കുന്നവര്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍ പോലും കോളേജില്‍ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഇപ്രകാരം Permanent അഡ്മിഷന്‍ എടുത്തവര്‍ക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 22 ആണ്. അതിനുളളില്‍ Permanent അഡ്മിഷന്‍ എടുക്കാത്തവരുടെ അഡ്മിഷന്‍ ക്യാന്‍സല്‍ ആകുന്നതാണ്.

Permanent അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതല്ല. മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ എടുത്തവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്ന പക്ഷം അത് കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ എം.പി.ഇ. (പ്രീവിയസ്) റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം., അഞ്ച് വര്‍ഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) (2015 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. കെമിസ്ട്രി (2019-20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 20 മുതല്‍ ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്‌സ്) 2020 സ്‌കീം റെഗുലര്‍ പരീക്ഷയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായും, 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകള്‍ ഓഫ്‌ലൈനായും പിഴകൂടാതെ സെപ്റ്റംബര്‍ 22 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 27 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഒക്‌ടോബര്‍ 13 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 22 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 27 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 29 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ ഫെബ്രുവരി 2021 ല്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ., സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ (ഇ.ജെ.ഢ) സെക്ഷനിലും അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ (ഇ.ജെ.കക) സെക്ഷനിലും സെപ്റ്റംബര്‍ 16 മുതല്‍ 23 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്ന ബി.എ. ആന്വല്‍ സ്‌കീം ഒന്നാം വര്‍ഷ മെയിന്‍ (പേപ്പര്‍ ക) പരീക്ഷയ്ക്ക് അപേക്ഷിച്ചുളള റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ സെപ്റ്റംബര്‍ 10 ലെ സര്‍വകലാശാല വെബ്‌സൈറ്റിലെ പ്രസ്‌റിലീസ് ലിങ്കില്‍ ലഭ്യമാണ്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരളസര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:പ്ലസ്ടു, ഫീസ്:3000/-, അപേക്ഷാ ഫോം കാര്യവട്ടത്തുള അറബിക് പഠനവകുപ്പില്‍/വെബ്‌സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 22. ഫോണ്‍:9633812633/0471 2308846

MG University Announcements: എംജി സർവകലാശാല

അന്തിമ റാങ്ക് പട്ടിക

2020 ഒക്‌ടോബറിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവാണ്ടൂർ ഡി.പി.എസിലെ ഐറിൻ ബെന്നി, പി.ഒ. മധുരലക്ഷ്മി, മീനു മോഹനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഒക്‌ടോബർ അഞ്ചുമുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഒക്‌ടോബർ അഞ്ചു മുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഒക്‌ടോബർ അഞ്ചിന് ആരംഭിക്കും.

അപേക്ഷ തീയതി

നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റഗുലർ-പുതിയ സ്‌കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 27 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 29 വരെയും അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2011 മുതല്‍ 2013 വരെ പ്രവേശനം എസ്.ഡി.ഇ., 2009 മുതല്‍ 2013 വരെ പ്രവേശനം അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ 1, 2, 4 സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാനതീയതി ഒക്‌ടോബര്‍ 20 ആണ്. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. പരീക്ഷാ തീയതി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അറിയിക്കും.

പരീക്ഷാ ഫലം

2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. മൈക്രോബയോളജി, ബയോ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. തിയേറ്റര്‍ ആര്‍ട്‌സ് 2017 പ്രവേശനം ഒക്‌ടോബര്‍ 2018 പരീക്ഷയുടെയും 2019 പ്രവേശനം നവംബര്‍ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയാപേക്ഷ

അദീബി ഫാസില്‍ പ്രിലിമിനറി 1, 2, അവസാന വര്‍ഷ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ഒക്‌ടോബര്‍ 3-ന് മുമ്പായി പരീക്ഷാഭവനില്‍ ലഭ്യമാക്കണം. ഒന്ന്, അവസാന വര്‍ഷ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. 2019 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. നാലാം സെമസ്റ്റര്‍ ബിരുദ കോംപ്ലിമെന്ററി കോഴ്‌സുകളുടെ 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 28-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സപ്തംബര്‍ 1, 3 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.ഡി.ഇ. – സി.ബി.സി.എസ്.എസ്. – പി.ജി. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2020 റഗുലര്‍പരീക്ഷകളും 2016 മുതല്‍ 2018 വരെ പ്രവേശനം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും യഥാക്രമം 20, 22, തീയതികളില്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു. ജി രണ്ടാം ഘട്ട അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2021 – 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 2021 സെപ്തംബർ 15 മുതൽ 19 വരെ തീയതികളിൽ അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി(SBI e-pay) നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്നാം അലോട്ട്മെന്‍റിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. വിദ്യാർത്ഥികൾ, ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 19.09.2021 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

മൂന്നാം അലോട്ട്മെന്‍റ് : 20.09.2021
നാലാം അലോട്ട്മെന്‍റ് : 23.09.2021

കോളേജ് പ്രവേശനം

രണ്ടാം അലോട്ട്മെന്‍റിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് മൂന്നാം ഘട്ട അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്,നാല് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ നാലാം അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്). അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ നാലാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

  1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  2. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  3. വിടുതൽ സർട്ടിഫിക്കറ്റ്
  4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
  5. അസ്സൽ കമ്മ്യുണിറ്റി /Caste/ EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്
  6. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  7. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
  8. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
    11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
    12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്‍റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: ugsws@kannuruniv.ac.in

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. ഏപ്രിൽ 2021 റെഗുലർ പരീക്ഷകൾക്ക് 23.09.2021 മുതൽ 27.09.2021 വരെ പിഴയില്ലാതെയും 29.09.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 10.04.2021 നകം സർവകലാശാലയിൽ ലഭിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 28.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 15 september 2021

Next Story
Victers Channel Timetable September 16: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 16 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com