scorecardresearch
Latest News

University Announcements 15 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 15 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ എം.ഫില്‍. എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് 2020 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ മാറ്റി

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്സി. സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍) ആഗസ്റ്റ് 2022 പരീക്ഷയുടെ കോംപ്ലിമെന്‍ററി കമ്പ്യൂട്ടര്‍ സയന്‍സ് (ബി.എസ്സി. മാത്തമാറ്റിക്സ് &മാു; ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് &മാു; ബി.എസ്സി. ഫിസിക്സ് വിത്ത് മെഷീന്‍ ലേണിംഗ് എന്നിവയുടെ കോംപ്ലിമെന്‍ററി) കോഴ്സുകളുടെ പ്രാക്ടിക്കല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 17, 18, 19 എന്നീ തീയതികളില്‍ ആരംഭിക്കുന്ന അഞ്ച്,മൂന്ന്, ഒന്ന് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്സ്.) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷ (ഒക്ടോബര്‍ 2022 – 2015 സ്കീം മേഴ്സിചാന്‍സ്/സപ്ലിമെന്‍ററി, 2019 സ്കീം – റെഗുലര്‍/സപ്ലിമെന്‍ററി), ഒക്ടോബര്‍ 19, 20 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

എസ്.സി, എസ്.ടി. – സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം ടഅക ڊ ഘചഇജഋ കോളേജിലെ ബി.പിഎഡ്. (നാല് വര്‍ഷ) ഇന്നവേറ്റീവ് കോഴ്സിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക്എ സ്.സി. (പെണ്‍കുട്ടികള്‍ – 3 സീറ്റ്), എസ്.ടി. (പെണ്‍കുട്ടി – 1 സീറ്റ്) കേരളത്തില്‍ നിന്നും മാത്രം യോഗ്യതയുളള വിദ്യാര്‍ത്ഥിനികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു.

താല്‍പ്പര്യമുളള വിദ്യാര്‍ത്ഥിനികള്‍ പ്രോസ്പെക്ടസില്‍ പറയുന്ന നിശ്ചിത യോഗ്യത, ഫിറ്റ്നസ്തെ ളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി (ഒറിജിനല്‍ &മാു; പകര്‍പ്പ്) 2022 ഒക്ടോബര്‍ 17 ന് രാവിലെ 9 മണിക്ക് നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റിന് പങ്കെടുക്കുന്നതിനായി പ്രസ്തുത കോളേജില്‍ എത്തിച്ചേരേണ്ടതാണ്. ഈ വര്‍ഷത്തെ (2022 – 23) അഡ്മിഷന്‍ ടെസ്റ്റിനു മുന്‍പ് പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക്: 0471 2412189

MG University Announcements: എം ജി സര്‍വകലാശാല

ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 15 വരെ സമർപ്പിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പെൻഷൻകാരുടെ 2022 ലെ ലൈഫ് സർട്ടിഫിക്കറ്റ് http://www.jeevanpramaan.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബർ 15 വരെ സമർപ്പിക്കാം.

ഒൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് സർവകലാശാലാ വെബ്‌സൈറ്റിൽനിന്നും നിശ്ചിത മാതൃകയിലുള്ള ഫോറം ഡൗൺലോഡ് ചെയ്തും സമർപ്പിക്കാം.

ജീവൻ പ്രമാൺ സൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിലും പെൻഷനേഴ്‌സ് പോർട്ടലിലും ലഭ്യമാണ്.

എല്ലാ പെൻഷൻകാരും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നില്ല എന്ന സത്യവാങ്മൂലവും കുടുംബ പെൻഷൻകാർ പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന സത്യവാങ്മൂലവും നൽകണം. ഇവയുടെ മാതൃകയും വെബ്സൈറ്റുകളിൽ ഉണ്ട്.

സെമിനാർ നാളെ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്സിലെ(എസ്.ഐ.ആർ.പി) സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് സംഘടിപ്പിക്കുന്ന സെമിനാർ നാളെ(ഒക്ടോബർ 17) നടക്കും. മതരാഷ്ട്ര ഘടനകൾക്കെതിരായ സ്ത്രീ പ്രതിരോധം ഇറാനിൽ എന്നതാണ് വിഷയം.

എസ്.ഐ.ആർ.പി സെമിനാർ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സെമിനാറിൽ ഫർഹാങ് (ഇറാൻ), സയിദ് (അഫ്ഗാനിസ്ഥാൻ), ദിവ്യ, ഡോ. ബിജുലാൽ എം.വി, ഡോ. അപർണ ഈശ്വരൻ, തുടങ്ങിയവർ സംസാരിക്കും.

പരീക്ഷാ ഫലം

ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 29 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി. സുവോളജി (സപ്ലിമെന്ററി ഏപ്രിൽ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 29 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

ഈ വർഷം മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം (2017, 2018 അഡ്മിഷൻ റീ-അപ്പിയറൻസ്, 2019 അഡ്മിഷൻ റീ-അപ്പിയറൻസും ബെറ്റർമെന്റും, 2020 അഡ്മിഷൻ റഗുലർ), ബി.എഫ്.എം., ബി.എസ്.എം (2020 അഡ്മിഷൻ റഗുലർ) സി.ബി.സി.എസ് (മോഡൽ- 3 ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. (മോഡൽ 1,2,3 2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നവംബർ 21 ന് തുടങ്ങുന്ന ബി.പി.എഡ് (2021 അഡ്മിഷൻ റഗുലർ / 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി / 2015 മുതൽ 2018 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ എട്ടു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ ഒൻപതിനും സൂപ്പർഫൈനോടു കൂടി നവംബർ പത്തിനും അപേക്ഷ സ്വീകരിക്കും.

2018 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് വിദ്യാർഥികൾ 5515 രൂപയും 2015, 2016, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് വിദ്യാർഥികൾ 7720 രൂപയും സ്‌പെഷ്യൽ ഫീസ്, പരീക്ഷാ ഫീസ്, സി.വി. ക്യാമ്പ് ഫീസ് എന്നിവയ്ക്കു പുറമേ അടയ്ക്കണം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

എ.സി. മെക്കാനിക് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി. കം റഫ്രിജറേഷന്‍ മെക്കാനിക് നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 21-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

അദ്ധ്യാപകര്‍ക്ക് ഹ്രസ്വകാല കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ‘ഓപ്പണ്‍ എജുക്കേഷന്‍ റിസോഴ്‌സ്’ എന്ന വിഷയത്തില്‍ ഹ്രസ്വകാല കോഴ്‌സ് സംഘടിപ്പിക്കുന്നു. 27 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന കോഴ്‌സിലേക്ക് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351.

ജേണലിസം പി.എച്ച്.ഡി. പ്രവേശനം

ജേണലിസം പി.എച്ച്.ഡി. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ 19-ന് മുമ്പായി വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. വകുപ്പു മേധാവിയുടെ ഇ-മെയില്‍ വഴി ഓണ്‍ലൈനായും റിപ്പോര്‍ട്ട് ചെയ്യാം. അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നായിരിക്കും പ്രവേശനം.

ബി.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് കല്ലായി ബി.എഡ്. സെന്ററില്‍ അറബിക്, കൊമേഴ്‌സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17-ന് രാവിലെ 10 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0495 2992701, 8089522808

എം.എ. സോഷ്യോളജി വൈവ

അവസാന വര്‍ഷ, നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 18, 19 തീയതികളില്‍ നടക്കും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി. ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 17-ന് തുടങ്ങും.

ബിപിഇ പ്രവേശനം

2022-23 അധ്യയന വര്‍ഷത്തെ ബിപിഇ നാല് വര്‍ഷ കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിപിഇ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കൗണ്‍സലിങ്ങ് ആന്റ് അഡ്മിഷന്‍ ഒക്‌ടോബര്‍ 19ന് സര്‍വ്വകലാശാല ഇംഎംഎസ് സെമിനാല്‍ കോംപ്ലക്‌സില്‍ നടത്തും.. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുമ്പ് ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ പിന്നീട് പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ നിര്‍ബന്ധമായും ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

അസൈൻമെന്റ്: തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ – 2020, 2021 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 ഒക്ടോബർ 22, ശനി, വൈകിട്ട് അഞ്ച് മണി വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 october 2022