University Announcements 15 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
പരീക്ഷാ ഫലം
2021 ഡിസംബറില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് (338) (റെഗുലര്‍, മേഴ്‌സിചാന്‍സ് – 2015 ആന്‍ഡ് 2016 അഡ്മിഷന്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
യു ജി സി/നെറ്റ് പരിശീലനം
സര്‍വകലാശാല ഇക്കണോമിക്‌സ് പഠനവിഭാഗം ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യു.ജി.സി./നെറ്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ http://www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരി
ക്കുന്ന അവസാന തീയതി നവംബര്‍ 21.
MG University Announcements: എം ജി സർവകലാശാല
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷൻ റീ-അപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് നവംബർ 18 മുതൽ 23 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 24 നും സൂപ്പർഫൈനോടു കൂടി നവംബർ 25 നും അപേക്ഷ സ്വീകരിക്കും. ഫീസ്, അപേക്ഷ സമർപ്പിക്കേണ്ട വിധം തുടങ്ങിയയുടെ വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ-സി.ബി.സി.എസ് ബി.എ, ബി.കോം (2020 അഡ്മിഷൻ റഗുലർ, 2019, 2018, 2017 അഡ്മിഷൻ റീ-അപ്പിയറൻസ്) പ്രോഗ്രാമുകൾക്ക് നവംബർ 16 മുതൽ 22 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 23 മുതൽ 24 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 25 നും അപേക്ഷ സ്വീകരിക്കും. ഒരു പേപ്പറിന് 40 രൂപ നിരക്കിൽ സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.വോക്. (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി- പുതിയ സ്‌കീം) ബിരുദ പരീക്ഷകൾക്ക് ഡിസംബർ ആറു മുതൽ എട്ടു വരെ പിഴയില്ലാതെ അപേക്ഷ നൽകാം.
പിഴയോടു കൂടി ഡിസംബർ ഒൻപത് മുതൽ 12 വരെയും സൂപ്പർ ഫൈനോടു കൂടി ഡിസംബർ 13 നും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി, 2019, 2018, 2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 23 വരെയും പിഴയോടു കൂടി നവംബർ 24 നും സൂപ്പർഫൈനോടു കൂടി നവംബർ 25 നും അപേക്ഷ നൽകാം.
അപേക്ഷാ തീയതി പുനക്രമീകരിച്ചു
ഡിസംബർ ഒൻപതിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.വോക് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2019, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി – പുതിയ സ്‌കീം) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 28 മുതൽ 30 വരെയും പിഴയോടു കൂടി ഡിസംബർ ഒന്നിനും ഡിസംബർ രണ്ടിനും അപേക്ഷ നൽകാം. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷകൾ മാറ്റി
ഒന്നു മുതൽ നാലു വരെ വർഷ ബി.ഫാം (2014, 2015 അഡ്മിഷൻ സപ്ലിമെന്‍ററി, 2011 മുതൽ 2013 വരെ അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് – ജൂലൈ 2022) ബിരുദ പരീക്ഷയുടെ നവംബർ 14, 15, 16, 18 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾ യഥാക്രമം നവംബർ 21, 22, 24, 26 തീയതികളിലേയ്ക്ക് മാറ്റി. പുതുക്കിയ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഓഗസ്റ്റില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക് ആനിമേഷന്‍ ആൻഡ് ഗ്രാഫിക് ഡിസൈന്‍ (റെഗുലര്‍/റീ അപ്പിയറന്‍സ്) പരീക്ഷയുടെ ഭാഗമായി നവംബര്‍ 17ന് നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവബര്‍ 21ലേക്ക് മാറ്റി. പുതിയ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍
പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സപ്ലിമെന്‍ററി, മെഴ്സി ചാൻസ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 26 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റര്‍ എം.എ ഹിന്ദി പി.ജി.സി.എസ്.എസ് സപ്ലിമെന്‍ററി പരീക്ഷയുടെ (ജനുവരി 2022, 2019നു മുന്‍പുള്ള അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നവംബര്‍ 17 വരെ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
നെറ്റ് പരീക്ഷാ പരിശീലനം
വിദ്യാഭ്യാസ പഠന വിഭാഗം അധ്യാപക പരിശീലന കേന്ദ്രത്തില്‍ എഡ്യുക്കേഷന്‍ വിഷയത്തില്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാ ഫോമും അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍: 9048356933.
പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, ബിഎ. മള്‍ട്ടിമീഡിയ, ബിഎ അഫ്സല്‍ ഉല്‍ ഉലമ (സിബിസിഎസ്എസ് -യുജി) (2019 സിലബസ് , 2019& 2020 പ്രവേശനം ) പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്സ് ആന്‍ഡ് ഫിസിക്സ് മെയിന്‍ (സിബിസിഎസ്എസ്-യു.ജി.) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2022 (2020 പ്രവേശനം മാത്രം) പരീക്ഷയ്ക്കു പിഴ കൂടാതെ നവംബര്‍ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
പരീക്ഷ
ലോ കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്സലല്‍ ഉലമ, ബി.എസ്സി. (മാത്തമാറ്റിക്സ്) സിബിസിഎസ്എസ് / സിയുസിബിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2021 സിയുസിബിസിഎസ്എസ് (2014 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2020 ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാ വിജ്ഞാപനം
സര്‍വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം എ/എം എസ് സി/എം സി ജെ/എം എഡ്/എം സി എ/എം എല്‍ ഐ എസ് സി/എല്‍ എല്‍ എം/എം ബി എ(സി സി എസ് എസ് 2015 സിലബസ് ) സപ്പ്‌ളിമെന്ററി (മേഴ്സി ചാന്‍സ് ഉള്‍പ്പെടെ), മേയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബര്‍ 23 വരെയും പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ് സൈറ്റില്‍ ലഭ്യമാണ്.
മൂന്നാം സെമസ്റ്റര്‍ ബി. എ. സോഷ്യല്‍ സയന്‍സസ്, ബി. എം. എം. സി., ബി. എസ് സി. ലൈഫ് സയന്‍സ് & കംപ്യൂട്ടേഷണല്‍ ബയോളജി/ കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിങ്/ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് സയന്‍സ് (നവംബര്‍ 2022) റെഗുലര്‍ പരീക്ഷകള്‍ക്ക് നവംബര്‍ 19 വരെയും സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് 26 വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.
സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ഒക്‌ടോബര്‍ 2022 പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 2021 സെഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അപേക്ഷിക്കാം.
ടൈം ടേബിള്‍
ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി. എ. സോഷ്യല്‍ സയന്‍സസ്, ബി. എം. എം. സി., ബി. എസ്‌സി. ലൈഫ് സയന്‍സ് & കംപ്യൂട്ടേഷണല്‍ ബയോളജി/ കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിങ് (റെഗുലര്‍), ഏപ്രില്‍ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2022 പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ്. സി. (റെഗുലര്‍) ജൂലയ് 2022 പ്രായോഗിക പരീക്ഷ നവംബര്‍ 18, 21 തീയതികളില്‍ കാഞ്ഞങ്ങാട് നെഹ്‌റു ആട്‌സ് സയന്‍സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം. ഫില്‍. കന്നഡ (റെഗുലര്‍) ജൂണ്‍ 2020 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.