Latest News

University Announcements 15 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 15 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

കേരളസര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല നവംബര്‍ 16 ന് (ഇന്ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2021 പുതിയ രജിസ്‌ട്രേഷനും, അപേക്ഷയില്‍ തിരുത്തലിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും, നിലവില്‍ രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും നവംബര്‍ 15 മുതല്‍ 21 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. ഹയര്‍ ഓപ്ഷന്‍സ് നിലനിര്‍ത്തിയ കുട്ടികളുടെ ഹയര്‍ ഓപ്ഷന്‍സും പുതിയ ഓപ്ഷന്‍സ് നല്‍കിയ കുട്ടികളുടെ പുതിയ ഓപ്ഷന്‍സും മാത്രം പരിഗണിക്കുന്നതാണ്.

നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് വിവരങ്ങളില്‍ (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) സ്വന്തമായി മാറ്റങ്ങള്‍ വരുത്താം. മറ്റ് തിരുത്തലുകള്‍ക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ മാര്‍ക്ക് വ്യത്യാസം കാരണമോ മറ്റേതെങ്കിലും കാരണം കൊണ്ടോ കോളേജില്‍ നിന്ന് ഡിഫെക്ട് മെമോ കിട്ടിയതിന്റെ ഫലമായി അഡ്മിഷന്‍ നഷ്ടമായ കുട്ടികള്‍ പ്രൊഫൈലില്‍ വേണ്ട തിരുത്തലുകള്‍ സ്വന്തമായി ചെയ്യേണ്ടതാണ്. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.

മേല്‍ പറഞ്ഞ തീയതിക്കുളളില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളെ യും നിലവില്‍ ഹയര്‍ ഓപ്ഷന്‍സ് നിലനിര്‍ത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളേയും മാത്രമേ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുളളൂ. വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുളള പ്രവേശനം രണ്ടാം ഘട്ട കൗണ്‍സിലിങ് നവംബര്‍ 15 മുതല്‍ 17 വരെ

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ രണ്ടാം ഘട്ട കൗണ്‍സിലിംഗ് നവംബര്‍ 15 മുതല്‍ 17 വരെ നടത്തുന്നതാണ്. ആദ്യ ഘട്ടത്തില്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട് റാങ്ക് 101 മുതല്‍ 150 വരെയുളളവരുമാണ് ഈ ഘട്ടത്തില്‍ കൗണ്‍സിലിംഗിന് ഹാജരാകേണ്ടത്. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള രെവലറൗഹല പ്രകാരം കോളേജില്‍ ഹാജരാകേണ്ടതാണ്.. ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരെ പരിഗണിച്ചതിനുശേഷം മാത്രമേ റാങ്ക് 101 മുതല്‍ 150 വരെയുളളവരെ പരിഗണിക്കുകയുളളൂ. ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംഗിന് കോളേജില്‍ ഹാജരാകാത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരങ്ങളും കോളേജുകളിലെ ഓരോ കോഴ്‌സുകളുടെ അഡ്മിഷന്‍ തീയതിയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംഗിന് പങ്കെടുത്തതുകൊണ്ട് മാത്രം സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട മൗവേീൃശ്വമശേീി ഹലേേലൃ എന്നിവ ഹാജരാക്കണം. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കില്‍ റാങ്ക്‌ലിസ്റ്റിലെ അടുത്ത ആളിനെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് ആവശ്യപ്പെടാന്‍ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുളളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംഗില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021എസ്.സി/എസ്.ടി. തിരുവനന്തപുരം/ആലപ്പുഴ മേഖല സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന്

കേരളസര്‍വകലാശാലയുടെ 2021 – 2022 ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കാര്യവട്ടത്തും ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എസ്.ഡി. കോളേജ്, ആലപ്പുഴയിലും നവംബര്‍ 18 ന് രാവിലെ 10.00 മണിയ്ക്ക് മുന്‍പായി ഹാജരായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും ഒരിക്കല്‍ അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021എസ്.സി/എസ്.ടി. കൊല്ലം മേഖല സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19 ന്

കേരളസര്‍വകലാശാലയുടെ 2021 – 2022 ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാ തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കൊല്ലം മേഖലയിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നവംബര്‍ 19 ന് രാവിലെ 10.00 മണിയ്ക്ക് മുന്‍പായി ഹാജരായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും ഒരിക്കല്‍ അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷന്‍ സമയം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. യാതൊരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന ഹാളിനുള്ളിലേക്ക് വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക .

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2017, 2016, 2015 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015 – 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) ഡിഗ്രി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 നവംബര്‍ 22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (2014 സ്‌കീം – സപ്ലിമെന്ററി, 2018 സ്‌കീം – റെഗുലര്‍ (ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ – ഈവനിംഗ്) പ്രോജക്ട് ആന്റ് വൈവാ വോസി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. – സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 പരീക്ഷകള്‍ കോവിഡ് 19 കാരണം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം നവംബര്‍ 20 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഫങ്ഷണല്‍ തമിഴ് – ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് 2021 ഡിസംബര്‍ 1 മുതല്‍ 2022 ഫെബ്രുവരി 28 വരെ മൂന്നുമാസത്തെ ഫങ്ഷണല്‍ തമിഴ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ലൈനായി നടത്തുന്നു. തമിഴ് വായിക്കാനും എഴുതാനും സംസാരിക്കാനും വിവര്‍ത്തനം ചെയ്യാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. തമിഴ് ഭാഷാപരിജ്ഞാനം അടിസ്ഥാന യോഗ്യതയായി നിര്‍ണയിച്ചിട്ടുളള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള ഉദ്യോഗങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. എല്ലാ പ്രവൃത്തിദിവസങ്ങളിലും വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ് ക്ലാസ്. ഗൂഗിള്‍മീറ്റ് വഴിയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഹയര്‍സെക്കണ്ടറി വിജയമാണ് അടിസ്ഥാനയോഗ്യത. കോഴ്‌സില്‍ പങ്കെടുക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. അറ്റന്റന്‍സ്, ഗ്രൂപ്പ് വര്‍ക്ക്, എഴുത്തുപരീക്ഷ, വാചാപരീക്ഷ എന്നിങ്ങനെ നൂറു മാര്‍ക്കാണ് ആകെ സ്‌കോര്‍. കോഴ്‌സ് വിജയിക്കുന്നതിന് 50 മാര്‍ക്ക് നേടണം. ഫീസ്: 3000/- (മൂവായിരം) രൂപയാണ്. കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുളള ഗൂഗിള്‍ ഫോം പൂരിപ്പിച്ചയക്കുക.

https:// docs.google.com/forms/d/e/1FAIpQLSf36cKPIfqQd_UsX2IUDnJPj9eNKjvJa-o4rBswbRjNbfA-zQ/viewform?usp=pp_url

അപേക്ഷ അയക്കുന്നതിനുളള അവസാന തീയതി നവംബര്‍ 27. വിശദവിവരങ്ങള്‍ക്ക്: 9496468759, 9447222571.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല നവംബര്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. പരീക്ഷകള്‍ (മേഴ്‌സിചാന്‍സ് ഉള്‍പ്പെടെ) നവംബര്‍ 22 മുതലും നവംബര്‍ 25 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷ (മേഴ്‌സിചാന്‍സ് ഉള്‍പ്പെടെ) ഡിസംബര്‍ 1 മുതലും പുനഃക്രമീകരിച്ചിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവ്വകലാശാല ചൊവ്വാഴ്ച (നവംബർ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പ്രത്യേക അലോട്‌മെന്റ്‌ ലഭിച്ചവരുടെ പ്രവേശനം 18 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ്‌ സയൻസ് കോളജുകളിൽ ബിരുദാനന്തര -ബിരുദ പ്രോഗ്രാമുകൾക്കും ട്രെയിനിംഗ് കോളജുകളിൽ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം പ്രത്യേക അലോട്മന്റിൽ സീറ്റു ലഭിച്ച പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർത്ഥികൾ നവമ്പർ 18 ന് വൈകുന്നേരം നാലു മണിയ്ക്കു മുൻപായി ബന്ധപ്പെട്ട കോളജിലെത്തി പ്രവേശനം ഉറപ്പാക്കണം

ആദ്യം സർവ്വകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസ് ഓൺലൈനായി അടച്ച് അലോട്മന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം പ്രവേശനത്തിനായി കോളജിലെത്താൻ. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മന്റ് റദ്ദാകും. രണ്ടാം പ്രത്യേക അലോട്‌മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അതത് കോളജുകളിൽ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ളവ നൽകേണ്ടതായിട്ടുണ്ട്.

മുൻ അലോട്‌മെന്റുകളിൽ താത്കാലിക/സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർ പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ടാം സ്‌പെഷ്യൽ അലോട്‌മെന്റിൽ പങ്കെടുക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ പുതുതായി ലഭിച്ച അലോട്‌മെന്റിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾ മാത്രം) പരീക്ഷകൾ നവംബർ 16 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ നവംബർ 26 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 17 വരെയും 525 രൂപ പിഴയോടെ നവംബർ 18 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 19 നും അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് (വേദാന്ത, സാഹിത്യ, വ്യാകരണ) പി.ജി.സി.എസ്.എസ്. റഗുലർ (2019 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ

2019 അഡ്മിഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒ.ആർ. ആന്റ് സി.എ. – സി.എസ്.എസ്.) പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ പ്രത്യേകമായി നടത്തും.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ നവംബർ 17ന് രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 1.15നും ഇടയിൽ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ രേഖയുമായി കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാല അസംബ്ലിഹാളിൽ എത്തണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ 2021 അധ്യയനവർഷം ആരംഭിക്കുന്ന എം.ടെക് നാനോസയൻസ് ആന്റ് ടെക്‌നോളജിയിൽ ജനറൽ മെറിറ്റ്, ഈഴവ, ധീവര, എച്ച്.ഒ.ബി.സി., എൽ.സി. വിഭാഗത്തിലും, എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ (ഫിസിക്‌സ്) ജനറൽ മെറിറ്റ്, ഈഴവ, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിലും, എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ (കെമിസ്ട്രി) ജനറൽ മെറിറ്റ്, ഈഴവ, മുസ്‌ലിം വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 19ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്ത പക്ഷം, ജനറൽ വിഭാഗം വിദ്യാർഥികളെ അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരം www. mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447452706.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി), എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ്) ബാച്ചുകളിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 18ന് വൈകീട്ട് 3.30നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447452706.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 18ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്തപക്ഷം, പ്രസ്തുത സീറ്റുകളിലേയ്ക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 19ന് രാവിലെ 11ന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www. mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9446459644.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ, 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ, 2016-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. – എൽ.എൽ.ബി. (ഓണേഴ്‌സ്) 2018 അഡ്മിഷൻ – റഗുലർ, 2015-2017, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനം ഒന്നാം അലോട്ട്‌മെന്റ്

2021-22 അദ്ധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനം ഒന്നാം അലോട്ട്‌മെന്റ് പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും 18-ന് വൈകീട്ട് 5 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. സമയപരിധിക്കുള്ളില്‍ മാന്റേറ്ററി ഫീസടയ്ക്കാത്തവര്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദാക്കേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ളത് നഷ്ടപ്പെടുന്നതുമാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റിനു ശേഷം മാത്രമേ കോളേജുകളില്‍ പ്രവേശനമെടുക്കേണ്ടതുള്ളൂ.

വാക്ക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്റിംഗ് ടെക്‌നോളജി വകുപ്പില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയിലേക്കും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 24, 25 തീയതികളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് www. cuiet.info പി.ആര്‍. 1163/2021

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പത്താം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും, ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് 170 രൂപ പിഴയോടെ 17 വരെ ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

ഫാബ്രിക് പെയ്ന്റിംഗില്‍ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 22-ന് തുടങ്ങുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. ഫോണ്‍ 9846149276, 8547684683.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

24.11.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഗവ. കോളേജ് ഉദുമയിലെ ഒന്നാം സെമസ്റ്റർ എം. എ സോഷ്യൽ സയൻസ് (റെഗുലർ), ഒക്റ്റോബർ 2020 പരീക്ഷകൾക്ക് 17.11.2021 മുതൽ 18.11.2021 വരെ പിഴയില്ലാതെയും 19.11.2021 ന് പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

എൽ.എൽ.എം. സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം കോഴ്സിൽ എസ്.സി വിഭാഗത്തിന് മൂന്നും എസ്.റ്റി വിഭാഗത്തിന് ഒന്നും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16.11.2021 ന് ഉച്ചയ്‌ക്കു ഒരു മണിക്ക്‌ വകുപ്പ് മേധാവി മുമ്പാകെ ഹാജരാവേണ്ടതാണ്. വിലാസം :സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ) കാസറഗോഡ്. ഫോൺ: 9961936451.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

കുസാറ്റ്: ബി. ടെക് മറൈന്‍ എഞ്ചിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കുഞ്ഞാലിമരക്കാര്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങി (കെഎംഎസ്എംഇ)ല്‍ ബി.ടെക്ക് മറൈന്‍ എഞ്ചിനീയറിങ്ങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് നടക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലായി പ്ലസ്ടു തലത്തില്‍ കുറഞ്ഞത് 60% മാര്‍ക്കും 10/പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാര്‍ക്കും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഡിജി ഷിപ്പിങ് അംഗീകാരം നേടിയ ഡോക്ടറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ഡോക്ടര്‍മാരുടെ ലിസ്റ്റ് കെഎംഎസ്എംഇ വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 17 നകം kmsme. cusat.ac.in ല്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കേണ്ടതാണ്.

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 17 ന്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് എന്നിവയിൽ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഈമാസം 17ന് രാവിലെ 10 ന് നടക്കും. പ്രവേശനപരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും/ ഗവണ്മെന്റ് അംഗീകൃത എൻട്രൻസ് പരീക്ഷയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഒന്നാംവർഷ ബി.ടെക് പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www. cek.ac.in സന്ദർശിക്കുക. ഫോൺ : 0469-2677890, 2678983, 8547005034, 9447402630.

ഐ.ടി തൊഴിൽ പരിശീലനം

ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വർഷത്തിൽ എം.സി.എ /ബി.ടെക് /എം.ടെക് പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++ / C# DotNet / ജാവ ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് / ആൻഡ്രോയിഡ് ജാവ / ഹാർഡ്‌വെയർ ടെസ്റ്റിങ് ആൻഡ് വാലിഡേഷൻ / സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 7356789991, 9895185851 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

Read More: University Announcements 12 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 15 november 2021

Next Story
CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചുCBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com