University Announcements 15 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍/പ്രോജക്ട് /വൈവ
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം ഏപ്രില്‍ 2023 കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് 19, 20 തീയതികളില്‍ രാവിലെ 9.30 മുതല്‍ വിവിധ കോളജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ . കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്.സി ഏപ്രില്‍ 2023 (റെഗുലര്‍ -2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2019 അഡ്മിഷന്‍ , മേഴ്സി ചാന്‍സ് – 2013 മുതല്‍ 2017 അഡ്മിഷന്‍) മാത്തമാറ്റിക്സ് പ്രോജക്ട്, വൈവ പരീക്ഷകള്‍ 2023 മെയ് 18, 19 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് രാവിലെ 9.30 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ .
പരീക്ഷാഫലം
കേരള സര്‍വകലാശാല 2023 ഫെബ്രുവരി മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ വിദൂര വിദ്യാഭ്യാസം സപ്ലിമെന്‍ററി – 2020, 2019 അഡ്മിഷന്‍ ,മേഴ്സി ചാന്‍സ് – 2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
2023 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന ബി.കോം അഞ്ച്, ആറ് സെമസര്‍ (എസ്. ഡി. ഇ പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവ് പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് മാസം 25, 26 തീയതികളില്‍ കാര്യവട്ടം എസ്.ഡി.ഇ കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തും. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല കംമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2008 & 2013 സ്കീം) മെയ് 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2023 മെയ് 23 വരെയും 150 രൂപ പിഴയോടെ മെയ് 26 വരെയും 400 രൂപ പിഴയോടെ മെയ് 29 വരെയും അപേക്ഷിക്കാം. മേഴ്സി ചാന്‍സ്, സെഷണല്‍ ഇംപ്രൂവ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ ഓഫ്ലൈനായി മാത്രം അപേക്ഷിക്കുക വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.എസ്.ഡബ്ലിയു/ എം.എം.സി.ജെ/എം.എ.എച്. ആര്‍.എം/ എം.ടി.ടി.എം (റെഗുലര്‍ – 2022 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് / സപ്ലിമെന്‍ററി – 2021 അഡ്മിഷന്‍ കോഴ്സ് വിദ്യാര്‍ത്ഥികളുടെയും (ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍) 2019,2020 അഡ്മിഷന്‍ സപ്ലിമെന്‍ററി വിദ്യാര്‍ത്ഥികളുടെയും രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ മേയ് 19 വരെയും 150 രൂപ പിഴയോടുകൂടി മെയ് 22 വരെയും 400 രൂപ പിഴയോടുകൂടി മെയ് 24 വരെയും അപേക്ഷിക്കാവുന്നതാണ് 2022, 2021 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ കേരള സര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക രജിസ്ട്രേഷന് പരിഗണിക്കുന്നതല്ല. 2019-2020 അഡ്മിഷന്‍ അപേക്ഷകര്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരം വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഗവേഷണ പരിശീലനം
ബ്രയോഫൈറ്റുകളുടെ വര്‍ഗീകരണവും പരിസ്ഥിതി ശാസ്ത്രവും എന്ന വിഷയത്തില്‍ ഗവേഷകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവിഭാഗം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബോട്ടണി പഠനവിഭാഗം സെമിനാര്‍ ഹാളില്‍ 16-ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി നടത്തുന്ന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യാതിഥിയാകും.
‘കര്‍മശാസ്ത്ര പഠനങ്ങള്‍’ പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ ഇന്ത്യയിലെ കര്‍മശാസ്ത്ര പഠനങ്ങളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു. 18-ന് രാവിലെ 10 മണിക്ക് സി.എച്ച്. ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നെതര്‍ലാന്റ്‌സ് ലൈഡന്‍ സര്‍വകലാശാലയിലെ ഗവേഷകനും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. മഹ്‌മൂദ് കൂരിയ പ്രഭാഷണം നടത്തും.
സംസ്‌കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി പരിശീലനം സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്‌കൃതവിഭാഗം തലവന്‍ ഡോ. കെ. കെ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പീഠം വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കെ. ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ അഞ്ചു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷകന്‍ അബ്ദു അരീക്കോട്, ഡോ. പി.കെ. നൗഷാദ്, നാടകപ്രവര്‍ത്തകന്‍ ബാബു സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു. 19-നാണ് സമാപനം.
ഓഡിറ്റ് കോഴ്‌സ് പുനഃപരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2020 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികളില്‍ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള പുനഃപരീക്ഷ 18-ന് നടക്കും. സ്ട്രീം ചേഞ്ച് വഴി റഗുലര്‍ കോളേജുകളിലേക്ക് മാറിയവര്‍ക്കും പുനഃപരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും ഓണ്‍ലൈന്‍ ലിങ്കും വെബ്‌സൈറ്റില്‍.
പരീക്ഷ
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 1-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ യു.ജി., ഒന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷകള്‍ (സ്‌പെഷ്യല്‍ പരീക്ഷകളും പുനഃപരീക്ഷകളുമുള്‍പ്പെടെ) മാറ്റി വെച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
Kannur University Announcements: കണ്ണൂർ സർവകലാശാല
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് (2022-23 ) ഇന്റേണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെന്റ്, 2023 മെയ് 31 , വൈകുന്നേരം 4 മണി മുമ്പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം . അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പരീക്ഷകൾ പുനഃക്രമീകരിച്ചു
മെയ് 31 ,ജൂൺ 2 തീയതികളിലെ മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ ,നവംബർ 2022 പരീക്ഷകൾ , യഥാക്രമം ജൂൺ 3 ,5 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. .പരിഷ്‌കരിച്ച ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്‌ട്രേഷൻ
കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി / എൽ എൽ എം / എം ബി എ (സി ബി സി എസ് എസ് – 2020 സിലബസ്) റെഗുലർ / സപ്ലിമെൻററി മെയ് 2023 പരീക്ഷയ്ക്ക് സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് മെയ് 20 വരെ പിഴയില്ലാതെയും മെയ് 24 വൈകുന്നേരം 5 മണി വരെ പിഴയോടുകൂടിയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഫീസ് എസ് ബി ഐ കളക്ട് മുഖേന ഒടുക്കിയ ശേഷം ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട്, ഫീ റസീറ്റ് എന്നിവ മെയ് 29ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
MG University Announcements: എംജി സര്‍വകലാശാല
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെൻറ്, ബി.വോക് ഫാഷൻ ടെക്‌നോളജി, ബി.വോക് ഫാഷൻ ടെക്‌നോളജി ആൻറ് മർച്ചൻഡൈസിംഗ്(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് 22 ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ (ഇൻറഗ്രേറ്റഡ്) എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി(ഡ്യുവൽ ഡിഗ്രി)എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) – മാർച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 24 മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ ബ.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ്(2021 അഡ്മിഷൻ റഗുലർ – ന്യു സ്‌കീം – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീകഷകൾ മെയ് 24ന് കാലടി ശ്രി ശങ്കര കോളേജിൽ നടത്തും.
പരീക്ഷാ ഫലം
2022 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ എൻജിനീയറിംഗ് ആൻറ് നെറ്റ് വർക്ക് ടെക്‌നോളജി പ്രോഗ്രാം(2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 27 വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (പി.ജി.സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 27 വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആൻറ് അഗ്രികൾച്ചർ(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി), എം.എസ്.സി ബയോനാനോടെക്‌നോളജി(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 27 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം