scorecardresearch
Latest News

University Announcements 15 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 15 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല നടത്തിയ അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (എ.പി.ജി.ഡി.ഇ.സി. – 2021 അഡ്മിഷന്‍ – റെഗുലര്‍ & 2019 അഡ്മിഷന്‍ – സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ.) (315), ജനുവരി 2023 പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2023 മാര്‍ച്ച് 20 മുതല്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ. – ആന്വല്‍ സ്‌കീം – മേഴ്‌സിചാന്‍സ്) (2010 – 2014 അഡ്മിഷന്‍), ഡിസംബര്‍ 2022 പരീക്ഷകള്‍ കാര്യവട്ടം എസ്.ഡി.ഇ. കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. ഹാള്‍ടിക്കറ്റ് പരീക്ഷാകേന്ദ്രത്തില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് മാനേജ്‌മെന്റ് (356) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 20, 29 മുതല്‍ അതാത് കോളേജുകളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍), ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മാര്‍ച്ച് 21 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 24 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 27 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്റ്റഡി മെറ്റീരിയല്‍സ് കൈപ്പറ്റാം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റര്‍ 2022 അഡ്മിഷന്‍ പി.ജി. പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് മാര്‍ച്ച് 20 മുതല്‍ 24 വരെയുളള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്. നേരിട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് 24 ന് ശേഷം തപാലില്‍ അയയ്ക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് http://www.ideku.net സന്ദര്‍ശിക്കുക.

ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിന്റെ പത്താമത്തെ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഫീസ്: 3000 രൂപ, കാലാവധി: 3 മാസം. അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.arabicku.in) ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാര്‍ച്ച് 18. വിശദവിവരങ്ങള്‍ക്ക്: 0471 2308846/9633812633 എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ വിളിക്കുക.

ഓറിയന്റേഷന്‍ ക്ലാസ്

കേരളസര്‍വകലാശാല ഗവേഷക യൂണിയന്‍ 2022-2023 ന്റെ അഭിമുഖ്യത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ കോഴ്‌സ്‌വര്‍ക്ക് എക്‌സാമിനേഷന് സഹായകരമാകാന്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സിലബസിന് അനുസൃതമായി റിസര്‍ച്ച് മെത്തഡോളജിയുമായി ബന്ധപ്പെട്ട് 2 വ്യത്യസ്ത ക്ലാസുകളും റിസര്‍ച്ച് എത്തിക്‌സുമായി ബന്ധപ്പെട്ട് രണ്ടു പൊതുവായ ക്ലാസുകളുമാണ് സംഘടിപ്പിക്കപ്പെടുന്നത്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://docs.google.com/forms/d/e/1FAIpQLSc1BUnFSFls_pn9jE7qovMhexUQf0pU1C105FVhyujkG26FcQ/viewform?usp=sf_link എന്ന ഗൂഗിള്‍ ഫോം ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വ്യത്യസ്ത ക്ലാസ്സുകളുടെ ലിങ്കുകള്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. മറ്റു സംശയങ്ങള്‍ക്ക്: ഇ-മെയില്‍ ഐ.ഡി. researchstudentsunionku@gmail.com

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്(റെഗുലര്‍, സപ്ലിമെന്‍ററി) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സൈബര്‍ ഫോറന്‍സിക്സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 29 വരെ ആപേക്ഷ നല്‍കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ ആന്‍റ് ഡയറ്റെറ്റിക്സ്(റെഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് – ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍.എല്‍.ബി(ഓണേഴ്സ്) സപ്ലിമെന്‍ററി പരീക്ഷയുടെ(2013 2014, 2015 2017 അഡ്മിഷനുകള്‍ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 30 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ഷ്(റെഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് – ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജി പരീക്ഷയുടെ(റെഗുലര്‍, സപ്ലിമെന്‍ററി)ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയുടെ(2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മഷനും 2019നു മുന്‍പുള്ള അഡ്മിഷനുകളും സപ്ലിമെന്‍ററി – ഒക്ടോബര്‍ 2022) ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 30 വരെ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാം.

പി.എസ്.സി പരീക്ഷാ പരിശീലനം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന പരിശീലന പരിപാടി മാര്‍ച്ച് 20ന് ആരംഭിക്കും. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 17ന് മുന്‍പ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2731025.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുന:പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സെമസ്റ്റര്‍ ബി..ടെക് (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിസ്‌ക്രീറ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്ചര്‍ എന്ന പേപ്പറില്‍ മാര്‍ച്ച് 14 ന് നടത്താനിരുന്ന പരീക്ഷ മാര്‍ച്ച് 17 ന് നടത്തും. പരീക്ഷാ സമയം 2 മുതല്‍ 5 വരെ)

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട് ടൈം ബി.ടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി 2021 സെപ്തംബര്‍ (2009 സ്‌കീം 2009, 2010, 2011 & 2012 പ്രവേശനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ സമിതി

വിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷകള്‍ക്കുള്ള (ആര്‍ട്‌സ്, കൊമേഴ്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ്) മൂല്യ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് ഒരു വര്‍ഷത്തെ മൂഴുവന്‍ സമയ പ്രവര്‍ത്തന പരിചയമുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 04942407487

ബിരുദ കോഴ്‌സുകളുടെ പരീക്ഷ

അഫിലിയേറ്റഡ്, വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2023 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി എ, ബി.കോം, ബി.ബി.എ, ബി.എസ്.സി അനുബന്ധ വിഷയങ്ങള്‍ (സി.ബി.സി.എസ്.എസ് – യു.ജി 2019-2021 പ്രവേശനം/സി.യു.സി.ബി.സി.എസ്.എസ് – യു.ജി 2017-2018 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് 15 മുതല്‍ ആരംഭിക്കും.

ബി.ടി.എച്ച്.എം/ബി.എച്ച്.എ രജിസ്‌ട്രേഷന്‍ ലിങ്ക്

അഫിലിയേറ്റഡ് കോളേജുകളിലെ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.ബി.സി.എസ്.എസ് -യു.ജി 2019-2021 പ്രവേശനം/ സി.യു.സി.ബി.സി.എസ്.എസ് – യു.ജി 2017-2018 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഒണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് മാര്‍ച്ച് 14 മുതല്‍ വീണ്ടും ലഭ്യമാകും. ഫൈന്‍ കൂടാതെ മാര്‍ച്ച് 20 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം.

മള്‍ട്ടി മീഡിയ പ്രായോഗിക പരീക്ഷ

നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടി മീഡിയയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 17 18 തീയതികളില്‍ സെന്റ് മേരീസ് കോളേജ്, തൃശൂര്‍, കാര്‍മല്‍ കോളേജ് തൃശൂര്‍ എന്നീ സെന്ററുകളില്‍ നടത്തും.

ബി.വോക് സ്റ്റാറ്റസ് ലിങ്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് ഓഡിറ്റ് കോഴ്‌സിനുള്ള 2021 നവംബര്‍ (2021 പ്രവേശനം) 2022 നവംബര്‍ (2022 പ്രവേശനം) വിദ്യാര്‍ത്ഥികളുടെ സ്റ്റാറ്റസ് ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് മാര്‍ച്ച് 16 മുതല്‍ 30 വരെ ലഭ്യമായിരിക്കും

പുനര്‍മൂല്യനിര്‍ണയ ഫലം

2021 നവംബര്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ സമയക്രമത്തിൽ തിരുത്ത്

04.04.2023 ലെ ആറാം സെമസ്റ്റർ ബി.എ ഉറുദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററിയുടെ 6B11 ISH പാലസ്തീൻ പ്രോബ്ലം ആൻഡ് ഈജിപ്ത് എന്ന പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും , 10.04.2023 ലെ ആറാം സെമസ്റ്റർ ബി കോമിന്റെ 6B16COM അക്കൗണ്ടിംഗ് പാക്കേജസ്- ടാലി എന്ന പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും നടക്കുന്നതാണ് . പരീക്ഷാ തീയതിയിൽ മാറ്റമില്ല.

പരീക്ഷാ വിജ്ഞാപനം

ആറാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 23.03.2023 വരെയും പിഴയോടുകൂടി 25.03.2023 വരെയും അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24.03.2023 വരെയും പിഴയോടുകൂടി 27.03.2023 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ,ജൂലൈ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 17.03.2023 മുതൽ 18.03.2023 വരെയും പിഴയോടുകൂടി 20.03.2023 വരെയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 march 2023