scorecardresearch

University Announcements 15 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 15 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 15 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 20232024 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാന തീയതി 20.06.2023 വരെ ദീര്‍ഘിപ്പിച്ചു.

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/ സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും 2023 2024 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളി ലേയ്ക്കുളള ഓണ്‍ലൈന്‍ രജി
സ്‌ട്രേഷനുള്ള അവസാന തീയതി 2023 ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. പുതുക്കിയ ഷെഡ്യുള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അലോട്‌മെന്റ് സംബന്ധമായ മറ്റ് വിവരങ്ങള്‍ക്ക് അഡ്മി ഷന്‍ വെബ്‌സൈറ്റ് (https://admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2023-2024

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് താഴെ പ്പറയുന്ന കോളേജുകള്‍/കോഴ്‌സുകള്‍ എന്നിവ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2023 ജൂണ്‍ 20 വരെ ഈ കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യു.ഐ.ടി, കരുവാറ്റ ബി കോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യു.ഐ.ടി, ആലപ്പുഴ ബി സി എ വിശദ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Advertisment

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (2021 സ്‌കീം ആന്‍ഡ് പ്രയര്‍ ടു 2021 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂലൈ 3 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധന തീയതിനീട്ടി

കേരളസര്‍വകലാശാല 2023 ജൂണ്‍ 5 ന് ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി. പരീക്ഷകളുടെ (സപ്ലിമെന്ററി) വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുള്ള തീയതി 2023 ജൂണ്‍ 20 വരെ നീട്ടിയിരിക്കുന്നു.

പുതുക്കിയ ടൈംടേബിള്‍/പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കേരളസര്‍വകലാശാലയുടെ ബി.എസ്‌സി. ആനുവല്‍ സ്‌കീം (ബി.എസ്‌സി., മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി) മെയിന്‍ &മാു; സബ്‌സിഡിയറി ഏപ്രില്‍ 2023 മേഴ്‌സിചാന്‍സ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. കാര്യവട്ടം, എസ്.ഡി കോളേജ്, ആലപ്പുഴ, ശ്രീ നാരായണ കോളേജ്, കൊല്ലം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പരീക്ഷാര്‍ത്ഥികള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരള സര്‍വകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു/തത്തുല്യം. ഫീസ് 3000 രൂപ. കാലാവധി 3 മാസം. സീറ്റുകള്‍ 20. താല്പര്യമുള്ളവര്‍ ജൂണ്‍ 16 ന് രാവിലെ 10 മണി മുതല്‍ കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസില്‍ ഫീസ് അടച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 17 വൈകുന്നേരം 5 മണി. വിശദവിവരങ്ങള്‍ക്ക്: www.arabicku.in/9633812633 (ഓഫീസ് സമയങ്ങളില്‍ വിളിക്കുക)

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ്

ഏപ്രില്‍ 2022 രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 19 മുതല്‍ 22 വരെ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.    പി.ആര്‍. 678/2023

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2021 സപ്ലമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ജൂലൈ 3 വരെയും അപേക്ഷിക്കാം.    പി.ആര്‍. 679/2023

MG University Announcements: എംജി സര്‍വകലാശാല

എം.ജി ബിരുദ ഏകജാലകം; സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ
ക്വാട്ടയുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി ബിരുദ ഏകജാലക പ്രവേശനത്തിലെ സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് ഇന്ന്(ജൂൺ 16) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.

ഇതിനു ശേഷം ഈ ക്വാട്ടകളിലേക്ക് പ്രവേശനം അനുവദിക്കില്ല.  പ്രവേശന സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകൾ നിർദേശിക്കുന്ന സമയത്തു തന്നെ ഹാജരായി പ്രവേശനം നേടണം.  അല്ലാത്ത പക്ഷം അവസരം നഷ്ടപ്പെടുന്നതാണ്.

സ്റ്റുഡൻറ് ഇൻറേൺഷിപ്പിന് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിൽ തലപ്പാടിയിൽ പ്രവർത്തിക്കുന്ന  ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻറ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സെർബ് -സി.ആർ.ജി പ്രോജക്ടിലേക്ക് മുഴുവൻ സമയ സ്റ്റുഡൻറ് ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ലൈഫ് സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും എൻജിനീയറിംഗ് ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രണ്ടു മാസത്തെ ഇൻറേൺഷിപ്പിന് പ്രതിമാസം 5000 രൂപ സ്റ്റുഡൻറ് അസിസ്റ്റൻറ്ഷിപ്പ് ലഭിക്കും.

സി.വി, കോളജ് പ്രിൻസിപ്പലിൻറെ കവറിംഗ് ലെറ്റർ സഹിതം ഡയറക്ടർ, ഐ.യു.സി.ബി.ആർ&എസ്.എച്ച്.എച്ചിന് careeriucbr@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 30 വരെ അപേക്ഷ  സമർപ്പിക്കാം. വിശദവിവരങ്ങൾ www.iucbr.ac.in എന്ന വെബ്‌സൈറ്റിൽ.

പരീക്ഷാസമയത്തിൽ മാറ്റം

ജൂലൈ 19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യു.ജി(സി.ബി.സി.എസ്.എസ് - 2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറെൻസിക് (സി.ബി.സി.എസ്.എസ് - 2015 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ(വെള്ളിയാഴ്ച്ചകളിൽ രണ്ടു മുതൽ അഞ്ചു വരെ) ആയി പുനഃക്രമീകരിച്ചു.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.വോക്-അഗ്രോ ഫുഡ് പ്രോസസ്സിംഗ് - മെയ് 2023(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്. 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 26ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.എഡ്(ക്രഡിറ്റ് ആൻറ് സെമസ്റ്റർ - 2021 അഡ്മിഷൻ റഗുലറും സപ്ലിമെൻററിയും - രണ്ടു വർഷ കോഴ്‌സ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജൂലൈ മൂന്നു മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ് - 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ് വെയർ ലാബ്-4 പ്രാക്ടിക്കൽ പരീക്ഷ ജൂൺ 20ന് നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ഡയറ്റെറ്റിക്‌സ് - മാർച്ച് 2023(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22ന് നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.

വൈവാ വോസി

2023 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം - മാർച്ച് 2023(2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 നു മുൻപുള്ള അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 10, 11, 12, 13 തീയതികളിൽ എറണാകുളം ഗവൺമെൻറ് ലോ കോളജിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ

പരീക്ഷാ ടൈംടേബിൾ

പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന്, രണ്ട് സെമസ്റ്ററുകൾ - മാർച്ച് 2023(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയോടൊപ്പം ഒന്നാം സെമസ്റ്റർ ബ്രാഞ്ച്1(എ)-മാത്തമാറ്റിക്‌സ് പ്രോഗ്രാമിൻറെ ടോപോളജി 1(പേപ്പർ 3) കൂടി ഉൾപ്പെടുത്തി.  പരീക്ഷ ജൂലൈ അഞ്ചിനു നടക്കും.

പരീക്ഷാ ഫലം

2022 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ബോട്ടണി(2012 മുതൽ 2018 വരെ അഡ്മിഷനുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഓൺലൈനായോ ഓഫ്‌ലൈനായോ നിശ്ചിത ഫീസ് സഹിതം ജൂൺ 26 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)ക്ക് അപേക്ഷ സമർപ്പിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

എം എ ഭരതനാട്യം

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ എം എ ഭരതനാട്യം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാർത്ഥികൾ സർവകലാശാല വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ്  കോളേജിൽ ഹാജരാക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 3.

എം എ ഇംഗ്ലീഷ് പ്രോഗ്രാമിന് അപേക്ഷിക്കാം

2023-24 അക്കാദമിക വർഷം മുതൽ ബികോം, ബി സി എ തുടങ്ങിയ എൽ ആർ പി വിഭാഗത്തിലുള്ള ബിരുദ പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അഫിലിയേറ്റഡ് കോളേജുകളിലെ എം എ ഇംഗ്ലീഷ് പ്രോഗ്രാമിൻ്റെ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ  രണ്ടാം സെമസ്റ്റർ  എം. എസ്.സി. പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി    (സി. ബി. സി. എസ്. എസ്. - റെഗുലർ - 2021 അഡ്മിഷൻ)  - മെയ് 2022   പരീക്ഷാഫലം  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക്  ജൂൺ  27 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സോഫ്റ്റ്‌വെയർ ഡെവലപ്പർ

കണ്ണൂർ സർവകലാശാലയുടെ ഫിസിക്കൽ എഡ്യൂക്കേഷൻ പഠനവകുപ്പിൻ്റെ പുതിയ പ്രോജക്ടിലേക്ക് സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിൽ നിയമനം. ഇവർക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ജൂൺ 17 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

അസോസിയേറ്റ് പ്രൊഫസർ - അപേക്ഷാ തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്സ് സയൻസസിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വരെ നീട്ടി. അപേക്ഷയുടെ ഹാർഡ് കോപ്പി ജൂലൈ 5 നകം സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അഫ്സൽ - ഉൽ- ഉലമ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയെൻ്റൽ ടൈറ്റിൽ കോളേജുകളിൽ 2023-  24 വർഷം അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2023 ജൂലൈ 7 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ  രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്  (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ  2022 പരീക്ഷാ  ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി  എന്നിവയ്ക്കുള്ള അപേക്ഷകൾ  ജൂൺ 22 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്  

പരീക്ഷാ രജിസ്ട്രേഷൻ

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്  (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023  പരീക്ഷകൾക്ക് , ജൂൺ 17 മുതൽ ജൂൺ 19 വരെ  അപേക്ഷിക്കാവുന്നതാണ് . അപേക്ഷകളുടെ പ്രിന്റൗട്ട് ,ചലാൻ രസീതി എന്നിവ സർവകലാശാലയിൽ സമർപ്പിക്കുവാനുള്ള  അവസാന തീയതി ജൂൺ 22.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: