scorecardresearch

Latest News

University Announcements 15 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 15 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ബി.കോം. ആന്വല്‍ സ്‌കീം പാര്‍ട്ട് മൂന്ന് സപ്ലിമെന്ററി (സെപ്റ്റംബര്‍ 2021 സെഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ്‌ലൈനായും ജൂണ്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം), ഒക്‌ടോബര്‍ 2021 പരീക്ഷയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ജൂണ്‍ 22 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) പരീക്ഷയുടെ മറ്റു ബ്രാഞ്ചുകളുടെയും പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ 17 ല്‍ നിന്നും ജൂണ്‍ 22 വരെ നീട്ടിയിരിക്കുന്നു.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡേറ്റ അനലിറ്റിക്‌സ് (ന്യൂജന്‍ കോഴ്‌സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 17 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂണ്‍ 28 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (സപ്ലിമെന്ററി – 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) & സെഷണല്‍ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), മെയ് 2022 പരീക്ഷ ജൂണ്‍ 27 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. (സി.ആര്‍.) ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., മെയ് 2022 (സപ്ലിമെന്ററി – 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ ഏഴാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഫീസ്: 3000/-, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില്‍/വെബ്സൈറ്റില്‍ (www. arabicku.in) ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 17. ഫോണ്‍: 9633812633/0471 2308846 (ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ മാത്രം)

MG University Announcements: എംജി സർവകലാശാല

ഇന്നത്തെ (ജൂൺ 16) പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ജൂൺ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്.

സിവിൽ സർവ്വീസ് കോച്ചിംങ്

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022-2023 പ്രിലിംസ് കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിന്റെ അഡ്മിഷൻ നടപടികൾ ആരംഭിച്ചു. വിജ്ഞാപനവും അപേക്ഷാ ഫോറവും സർവ്വകലാശാല വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾ 9188374553 എന്ന ഫോൺ നമ്പറിൽ ലഭിക്കും.

മാറ്റിവച്ച പരീക്ഷകൾ 17 മുതൽ

ജൂൺ 10 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂൺ 17 ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ -. എൽ.എൽ.ബി. (ഓണേഴ്‌സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. – 2018-2023 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ഫിസിക്‌സ് – മെറ്റീരിയൽസ് സയൻസ് (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എംഎഡ് (2019 പ്രവേശനം ഡിസംബര്‍ 2021 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്‌ടൈം ബിടെക് (2009 മുതല്‍ 2012 പ്രവേശനം വരെ)ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 24നും, ഏഴാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 23 നും ആരംഭിക്കും വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ .

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

ഏഴാം സെമസ്റ്റര്‍ ബിടെക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2020 (2009, 2014 സ്‌കീം) നാലാം സെമസ്റ്റര്‍ ബിടെക് പാര്‍ട്ട് ടൈം ബിടെക് സപ്ലിമെന്ററി/ഇംപ്രൂവമെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ ജൂണ്‍ 23ന് ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണ്ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എംസിഎ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിഎസ് സി സിയുസിബിസിഎസ്എസ് എസ്ഡിഇ -യു.ജി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍ മുല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ സിബിസിഎസ്എസ് എസ്.ഡിഇ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി(2021 പ്രവേശനം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജുണ്‍ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എംആര്‍ക്ക് (2019 സ്‌കീം, 2020 പ്രവേശനം മാത്രം) ജനുവരി 2022 പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 24 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 27 വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ റഗുലര്‍ സപ്ലിമെന്ററി സിയുസിഎസ്എസ്-പിജി (2017 പ്രവേശനം) ഏപ്രില്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 20. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എല്ലാ അവസരവും നഷ്ടപ്പെട്ട വിദൂരവിഭാഗം എംബിഎ (2012 പ്രവേശനം) ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി 30 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ രസീത് സഹിതം ലഭിക്കേണ്ട അവസാന തിയതി ജൂലൈ നാല്.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് യുജി റഗുലര്‍ ഏപ്രില്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ജൂലൈ നാല് വരെയും 170 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ യുജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 20ന് ലഭ്യമാകും. പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ ജൂലൈ നാല് വരെയും 170 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം, എല്‍എല്‍ബി ഹോണേഴ്‌സ് 2021 പ്രവേശനം ഒക്‌ടോബര്‍ 2021 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴകൂടാതെ 24 വരെയും പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പിഎച്ഡി പ്രിലിമിനറി പരീക്ഷ

പിഎച്ഡി പ്രിലിമിനറി ക്വാളിഫൈയിങ്ങ്/കോഴ്‌സ് വര്‍ക്ക് ഡിസംബര്‍ 2020 പരീക്ഷകള്‍ക്ക് സര്‍വ്വകലാശാലാ ഗവേഷണ ഡയറക്ടറേറ്റില്‍ 25 വരെ പിഴകൂടാതെയും 30 വരെ പിഴയോടെയും അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ വിഷയങ്ങള്‍, വിശദമായ ടൈംടേബിള്‍ എന്നിവ വെബ്‌സൈറ്റില്‍.

മ്യൂസിക് കോഓര്‍ഡിനേറ്റര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ മ്യൂസിക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25ന് 1.30ന് നടക്കും, യോഗ്യരായവരുടെ പേര് വിവരങ്ങളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു.ജി/പി. ജി പഠന വകുപ്പുകളിലെ പ്രവേശനം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു.ജി/പി.ജി അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 20/06/2022 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മാങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി ക്യാമ്പസുകളിലും കോഴിക്കോടും എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതായിരിക്കും. എൻട്രൻസ് പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്..ഹെൽപ്പ് ലൈൻ നമ്പർ: 7356948230 E-mail id: deptsws @kannuruniv.ac.in

അസിസ്റ്റന്റ് പ്രാഫസർ – വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ നിയമ വിഷയത്തിൽ അസിസ്റ്റൻ്റ് പ്രാഫസർ ഒഴിവിലേക്ക് (ദിവസ വേതനാടിസ്ഥാനത്തിൽ) ജൂൺ 17 നു വാക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 10.30 ന് മഞ്ചേശ്വരം നിയമ പഠന വകുപ്പിലാണ് അഭിമുഖം. നിയമത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. പി .എച്ച്. ഡി ഉള്ളവർക്ക് മുൻഗണന നൽകും . അഭിമുഖത്തിന് വരുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,ബയോഡാറ്റാ സഹിതം വരേണ്ടതാണ് . ഫോൺ : +918943006208

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി. എസ് സി., ബി. എ. (ഇക്കണോമിക്സ്, ഡിവെലപ്മെന്റൽ ഇക്കണോമിക്സ്, മ്യൂസിക് ഒഴികെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. http://www.exam. kannuruniversity.ac.in, wwwexam2.kannuruniversity.ac.in എന്നീ ലിങ്കുകളിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.06.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എൽഎൽ. എം., എം എസ് സി. ഫിസ്ക്സ് (അഡ്വാൻസ്ഡ് മറ്റീരിയൽസ്)/ കെമിസ്ട്രി (മറ്റീരിയൽ സയൻസ്), എം. ലൈബ്. എസ് സി. റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ് റെഗുലർ/ സപ്ലിമെന്ററി, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ടൈംടേബിൾ

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

05.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

08.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 june 2022