University Announcements 15 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
MG University Announcements: എംജി സർവകലാശാല
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ കോച്ചിങ് പ്രോഗ്രാമിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇന്റർവ്യൂവിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Read Here: Kerala SSLC Result 2021: എസ് എസ് എൽ സി ഫലപ്രഖ്യാനം ജൂലൈ ആദ്യം
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാവിജ്ഞാപനം
നാലാം സെമസ്റ്റർ എം. ബി. എ. (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.06.2021മുതൽ 24.06.2021 വരെ പിഴയില്ലാതെയും 26.06.2021 വരെ പിഴയോടു കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 02.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ
ആറാം സെമസ്റ്റർ ബിരുദ (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷകൾ 30.06.2021 ന് ആരംഭിക്കും.
പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ
നാലാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) കോമ്പ്രെഹെൻസീവ് വൈവ/ പ്രൊജക്റ്റ് വൈവ 21.06.2021 മുതൽ 26.06.2021 വരെ ഓൺലൈനായി നടക്കും.
നാലാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ ജൂൺ 21.06.2021, 22.06.2021 തീയതികളിൽ ഓൺലൈനായി നടക്കും.
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്.
നിയമനം
കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. അപേക്ഷകർ ജൂൺ 19നകം hodhistory@kannuruniv.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയയ്ക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ കൃതയമായി രേഖപ്പെടുത്തണം. ഫോൺ- 9495890176