/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-3.jpg)
University Announcements
University Announcements 15 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
കേരളസര്‍വകലാശാല:ബിരുദാനന്തര ബിരുദ /ബി.എഡ്. പ്രവേശനം - ജൂലൈ 20 വരെ നീട്ടി
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ 2023 - 24 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ/ബി. എഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. പുതുക്കിയ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്‍റ് സംബന്ധമായ മറ്റ് വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ് (വുേേെ://മറാശശൈീിെ.സലൃമഹമൗിശ്ലൃശെ്യേ.മര.ശി) സന്ദര്‍ശിക്കുക..
കേരളസര്‍വകലാശാല: ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2023-24 ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം
ഡി.എല്‍.എഡ്., ബിരുദാനന്തര ബിരുദം, ബി.എഡ്. കോഴ്സുകളില്‍ അവസാന സെമസ്റ്റര്‍/വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താമസമുണ്ടാകുന്നതിനാല്‍ വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ആയതിനാല്‍ ടി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിലേക്കായി പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് 2023 -24 അധ്യയന വര്‍ഷത്തേക്കുള്ള സര്‍വകലാശാല പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന തീയതിക്ക് 5 ദിവസം മുന്‍പ് വരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാന്‍ തീരുമാനിച്ചു സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്പോര്‍ട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന പക്ഷം ജൂലൈ 18 ന് പകല്‍ 10.00 മണിക്ക് മുന്‍പായി എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 നവംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (റെഗുലര്‍-2020 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018,2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂലൈ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.കേരളസര്‍വകലാശാല:ബിരുദാനന്തര ബിരുദ /ബി.എഡ്. പ്രവേശനം - ജൂലൈ 20
വരെ നീട്ടി
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ 2023 - 24 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ/ബി. എഡ.് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. പുതുക്കിയ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്‍റ് സംബന്ധമായ മറ്റ് വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ് (വുേേെ://മറാശശൈീിെ.സലൃമഹമൗിശ്ലൃശെ്യേ.മര.ശി) സന്ദര്‍ശിക്കുക..
കേരളസര്‍വകലാശാല: ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2023-24 ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം
ഡി.എല്‍.എഡ്., ബിരുദാനന്തര ബിരുദം, ബി.എഡ്. കോഴ്സുകളില്‍ അവസാന സെമസ്റ്റര്‍/വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താമസമുണ്ടാകുന്നതിനാല്‍ വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ആയതിനാല്‍ ടി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിലേക്കായി പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് 2023 -24 അധ്യയന വര്‍ഷത്തേക്കുള്ള സര്‍വകലാശാല പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന തീയതിക്ക് 5 ദിവസം മുന്‍പ് വരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാന്‍ തീരുമാനിച്ചു സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്പോര്‍ട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന പക്ഷം ജൂലൈ 18 ന് പകല്‍ 10.00 മണിക്ക് മുന്‍പായി എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 നവംബറില്‍ നടത്തിയ മൂന്നുംനാലും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (റെഗുലര്‍-2020 അഡ്മിഷന്‍, സപ്ലിമെന്‍ററി 2018,2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂലൈ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി 2023 ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി 2023 ജൂലൈ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സീറ്റ് ഒഴിവ്
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്സുകളിലെ (ഇ.സി., ഐ.ടി.) ഒഴിവുള്ള ചഞക സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍: 9388011160, 9656468540, 9447125125.
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി 2023 ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി 2023 ജൂലൈ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സീറ്റ് ഒഴിവ്
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്സുകളിലെ (ഇ.സി., ഐ.ടി.) ഒഴിവുള്ള ചഞക സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍: 9388011160, 9656468540, 9447125125.
MG University Announcements: എംജി സര്‍വകലാശാല
സ്‌പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസിൽ(ഐ.എം.പി.എസ്.എസ്) പഞ്ചവത്സര ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഈഴവ,തിയ്യ,ബില്ലവ, ഒ.ബി.എച്ച്, മുസ്ലിം വിഭാഗങ്ങളിലാണ് ഒഴിവ്. 60 ശതമാനം മാർക്കോടെ പ്ലസ് ടു(എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം) ആണ് യോഗ്യത.
അപേക്ഷകർ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ടി.സി, സി.സി എന്നിവയുടെ അസ്സൽ സഹിതം ജൂലൈ 18ന് രാവിലെ 10 മുതൽ 11 വരെയുള്ള സമയത്ത് ഐ.എം.പി.എസ്.എസ് ഓഫീസിൽ എത്തണം. ഫോൺ: 9717039874, ഇ-മെയിൽ: impss@mgu.ac.in
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂലൈ 18 മുതൽ 24 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂലൈ 25ന് പിഴയോടു കൂടിയും ജൂലൈ 26ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
2022 ആഗസ്റ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻറ് ഗ്രാഫിക്‌സ് ഡിസൈൻ(പഴയ സ്‌കീം - 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 20ന് നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക്(വോക്കൽ, വയലിൻ, വീണ), ഭരതനാട്യം, ചെണ്ട, മദ്ദളം, കഥകളി വേഷം, കഥകളി സംഗീതം, മോഹിനിയാട്ടം, മൃദംഗം(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
എം.ജി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസിൻറെ (ഐ.എം.പി.എസ്.എസ്) 2023 ജൂണിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ(2020 അഡ്മിഷൻ, സോഷ്യൽ സയൻസ് ഫാക്കൽറ്റി - ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂലൈ 29 വരെ ഐ.എം.പി.എസ്.എസ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി, എം.എസ്.സി മൈക്രോബയോളജി(പി.ജി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഫൈറ്റോമെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി(പി.ജി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെൻറ്(സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 31 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോനാനോടെക്‌നോളജി (പി.ജി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (പുതിയ സ്‌കീം - 2008 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, മെഴ്‌സി ചാൻസ്) ഒന്ന്(ഡിസംബർ 2022), രണ്ട്( ജനുവരി 2023) വർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂലൈ 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി (റഗുലർ, സപ്ലിമെൻററി), എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ഡാറ്റാ അനലിറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 31 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി(സി.എസ്.എസ് - 2022 അഡ്മിഷൻ - ഫാക്കൽറ്റി ഓഫ് ബിഹേവിയറൽ സയൻസസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂലൈ 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 21-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം എടുക്കണം. എസ്.സി., എസ്.ടി. തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന തത്തുല്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.
പരീക്ഷ
ലോ-കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 14-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. റഗലുര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.
പരീക്ഷ മാറ്റി
18-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ലേക്ക് മാറ്റി.
31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ആഗസ്ത് 14-ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
27-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ലേക്ക് മാറ്റി.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. മള്‍ട്ടിമീഡിയ/ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 19-ന് തുടങ്ങും.
പരീക്ഷാ ഫലം
ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.എസ് എസി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
റാങ്ക്ലിസ്റ്റ്
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും 2023-24 അധ്യയന വർഷത്തിലെ ബി എഡ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ bedsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.
പരീക്ഷവിജ്ഞാപനം
ഓഗസ്റ്റ് 16 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ,ഏപ്രിൽ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 19 മുതൽ 22 വരെയും പിഴയോടു കൂടി ജൂലൈ 25 വരെയും അപേക്ഷിക്കാം പരീക്ഷ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
മാറ്റി വെച്ച 15 .07 .2023 ലെ സർവ്വകലാശാല പരീക്ഷകൾ അതാത് സെന്ററുകളിൽ വെച്ച് ,നേരത്തെ നിശ്ചയിച്ച ടൈം ഷെഡ്യൂൾ പ്രകാരം ചുവടെ കൊടുത്ത തീയതികളിൽ നടക്കുന്നതായിരിക്കും
- അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 -24.07.2023,തിങ്കൾ
- അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-24.07.2023, തിങ്കൾ
- അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023-19.07.2023, ബുധൻ
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 18 മുതൽ 25 വരെ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ജൂലൈ 15 ലെ പരീക്ഷകൾ
ജൂലൈ 15 ലേക്ക് പുനഃക്രമീകരിച്ച കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, എക്കണോമിക്ക്സ്, ആന്ത്രപ്പോളജി, ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി & ഇൻഫർമേഷൻ സയൻസ്, ട്രൈബൽ & റൂറൽ സ്റ്റഡീസ്/ എം എസ് സി ഫിസിക്സ്, കെമിസ്ട്രി, ജിയോഗ്രഫി, മോളിക്യു്ലാർ ബയോളജി, മാത്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി, എൻവയോൺമെന്റൽ സയൻസ്, നാനോ സയൻസ് & നാനോ ടെക്‌നോളജി, പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി അപ്പ്ളൈഡ് സുവോളജി / എൽ എൽ എം / എം എസ് സി പരീക്ഷകൾ ജൂലൈ 18 നും എം എസ് സി ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, വുഡ് സയൻസ് & ടെക്‌നോളജി, എം ബി എ പരീക്ഷകൾ ജൂലൈ 21 നും നേരത്തെ നിശ്ചയിച്ച സമയപ്രകാരം നടക്കുന്നതാണ്.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സിമ്മിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സിമ്മിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്കുള്ള 2023-24 വർഷത്തെ പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം പി ഇ എസിന് ജൂലൈ 18 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ്‌ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us