University Announcements 15 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ എം.ഫില്‍. ജിയോളജി, 2022 ജൂണില്‍ നടത്തിയ എം.ഫില്‍. മാത്തമാറ്റിക്‌സ് 2020 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തുന്ന റെഗുലര്‍ ബി.ടെക്. എട്ടാം സെമസ്റ്റര്‍ (2008 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന പാര്‍ട്ട്‌ടൈം റീസ്ട്രക്‌ച്ചേര്‍ഡ് ബി.ടെക്. എട്ട്, ഏഴ്, ആറ്, നാല് (2008 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തുന്ന കമ്പൈന്‍ഡ് ബി.ടെക്. ഒന്നും രണ്ടും സെമസ്റ്റര്‍ കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) കോഴ്‌സുകളുടെ പരീക്ഷകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 സിവില്‍ എഞ്ചിനീയറിംഗ് ശാഖയുടെ പ്രായോഗിക പരീക്ഷ 2022 ജൂലൈ 19 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല ആഗസ്റ്റില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി., മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് (2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പിഴകൂടാതെ ജൂലൈ 27 വരെയും 150 രൂപ പിഴയോടെ ജൂലൈ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും അപേക്ഷിക്കാം.
MG University Announcements: എംജി സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രിക്കൾച്ചർ ടെക്‌നോളജി (2021 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) ബിരുദ പരീക്ഷ ജൂൺ 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21, 25 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ വച്ച് നടത്തും. വിശദവിവങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 22-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. അറിയിപ്പു ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 0494 2407345, 7337.
Kannur University Announcements: കണ്ണൂർ സർവകലാശാല
ബിരുദ പ്രവേശനം – തിയതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022- 23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലായ് 25 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ :0497 2715284 , 0497 2715261,7356948230
ബിരുദാനന്തര ബിരുദപ്രവേശനം – തിയതി നീട്ടി
2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 24-07-2022 വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക.
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. എക്കണോമിക്‌സ്, എം.എ.ഡെവലപ്‌മെന്റ് എക്കണോമിക്‌സ്, എം.എ. അപ്ലൈഡ് എക്കണോമിക്‌സ്, എം.എ.ഹിന്ദി ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ
ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കോഴ്‌സ്
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം തൈക്കാട് ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ, കോട്ടയം തലയോലപറമ്പ് ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ, കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രയിനിങ് സെന്റർ എന്നിവടങ്ങളിലാണ് കോഴ്‌സുകൾ. ആകെ 130 സീറ്റുകളാണുള്ളത്. ഇതിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയാൻ പാടില്ല. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്ന് വയസും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ മലയാളം എഴുതാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
ആശാവർക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിറ്ററി/എക്‌സ്പാരാമിലിറ്ററി സർവീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാഫോമും പ്രൊസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www. dhskerala.gov.in) ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട ട്രയിനിങ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം.
വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാമെഡിക്കൽ ഓഫീസ്, മേൽസൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ജനറൽ നഴ്‌സിങിന് അപേക്ഷിക്കാം
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതിയാകും. സയൻസ് വിഷയത്തിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.
14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസിൽ കുറയുവാനോ 27 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മുന്ന് വർഷവും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും ഉയർന്ന് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www. dhskerala.gov.in) ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പാളിന് ജൂലൈ 30 ന് വൈകുന്നേരം 5 മണിക്കം ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാമെഡിക്കൽ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 അധ്യയന വർഷത്തെ ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിനുള്ള പ്രവേശന പരീക്ഷാഫലം www. lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2022-23)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്ദം (0492-2285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177, 8547005057) തിരുവമ്പാടി (0495-2294264, 8547005063), വടക്കാഞ്ചേരി (0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547006802), വാഴക്കാട് (0483-2728070, 8547005055), അഗളി (0492-4254699, 9447159505), മുതുവള്ളൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243, 8547005025), കൊടുങ്ങലൂർ (0480-2816270, 8547005078), എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2022-23 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ അപേക്ഷിക്കാം. നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www. ihrdadmissions.org യിൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250/രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച് വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www. ihrd.ac.in.