University Announcements 15 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 15 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ജൂലൈ 26 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ എം.എ./എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ – ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കണ്ണമ്മൂല ജോണ്‍ കോക്‌സ് മെമ്മോറിയല്‍ കോളേജ്, കെ.യു.സി.ടി.ഇ., കൊല്ലം തേവള്ളി ജി.എച്ച്.എസ്.എസ്.ബോയ്‌സ്, ആലപ്പുഴ എസ്.ഡി.കോളേജ് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഹാള്‍ടിക്കറ്റ് ജൂലൈ 23 മുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷ ജൂലൈ 26 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ മാര്‍ച്ച് 2021 ന്റെ സ്റ്റാറ്റിസ്റ്റിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 ന് അതാത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാക്രമം

കേരളസര്‍വകലാശാല ജൂലൈ 16, 17 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് യു.പി.എസ്.സി.യുടെ ഐ.ഇ.എസ്, ഐ.എസ്.എസ്. പരീക്ഷകള്‍ നടക്കുന്നതിനാല്‍, ജൂലൈ 16 ന് യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. കെമിസ്ട്രിയുടെ പ്രോജക്ട് വൈവ ജൂലൈ 19 ന് നടത്തുന്നതാണ്. ജൂലൈ 16 ന് നടക്കാനിരുന്ന ആറാം സെമസ്റ്റര്‍ ബി.എസി.സി. (സി.ബി.സി.എസ്.എസ്.) സുവോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ പ്രോജക്ട് വൈവയും ജൂലൈ 19 ന് നടത്തുന്നതാണ്. ജൂലൈ 19 ന് നടത്താനിരുന്ന സുവോളജി പ്രോജക്ട് വൈവ പരീക്ഷ ജൂലൈ 22 ന് നടത്തുന്നതാണ്. ജൂലൈ 16 ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 27 ന് അതേ കോളേജില്‍ വച്ച് നടത്തുന്നതാണ്.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷാ തീയതി നീട്ടി

കേരളസര്‍വകലശാല ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന അജഏഉഋഇ (അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍) എന്ന പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂലൈ 19 വരെ നീട്ടിയിരിക്കുന്നു. പ്രസ്തുത കോഴ്‌സിലേക്ക് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കേരളസര്‍വകലാശാല ക്യാഷ് കൗണ്ടറില്‍ 30 രൂപ ഒടുക്കിയ ചെലാന്‍ ഇംഗീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ഇൻ സർവീസ് കോഴ്‌സുകൾ ഓഗസ്റ്റ് ഒൻപതു മുതൽ

സർവകലാശാല പഠനവകുപ്പുകളിലേയുംഅഫിലിയേറ്റഡ് കോളേജ്കളിലേയും അധ്യാപകർക്കായി സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എജ്യൂക്കേഷൻ, ഹ്യൂമൻ റൈറ്റ്‌സ് എന്നിവയിലും അനുബന്ധ വിഷയങ്ങളിലും ഇൻ സർവീസ് കോഴ്‌സുകൾ നടത്തുന്നു. ഓഗസ്റ്റ് ഒൻപതുമുതൽ 13 വരെ ഓൺലൈനായാണ് ക്ലാസ്സുകൾ നടത്തുക. വിശദവിവരം http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731013.

പൊതുപ്രവേശന പരീക്ഷ ഓഗസ്റ്റ് 12, 13 തീയതികളിൽ

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ്, എം.എഡ്, എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ ( സി എ റ്റി – 2021) ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളിൽ നടക്കും. ജൂലൈ 28 മുതൽ http://www.cat.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 9188661784, 0481-2733595. ഇമെയിൽ: cat@mgu.ac.in.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി (2019 അഡ്മിഷൻ – റഗുലർ/2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/2015 അഡ്മിഷൻ – മേഴ്‌സി ചാൻസ് – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ജൂലൈ 28 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 16 വരെയും 525 രൂപ പിഴയോടെ ജൂലൈ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 19 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റഗുലർ, നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/2013 അഡ്മിഷൻ – ആദ്യ മേഴ്‌സി ചാൻസ്/2012 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ്/ 2012ന് മുമ്പുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ – സപ്ലിമെന്ററി/2007 അഡ്മിഷൻ – ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 23 വരെയും 525 രൂപ പിഴയോടെ ജൂലൈ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ – സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി/2012 അഡ്മിഷൻ – ആദ്യ മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ്/2011ന് മുമ്പുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ്, ആറാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ – സപ്ലിമെന്ററി/2007 അഡ്മിഷൻ – ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ് (കോമൺ) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 23 വരെയും 525 രൂപ പിഴയോടെ ജൂലൈ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

പരീക്ഷകേന്ദ്രമാറ്റത്തിന് അപേക്ഷിക്കാം

ജൂലൈ 26 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി.ജി. റഗുലർ പരീക്ഷയ്ക്കും അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്കും അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷയ്ക്കും അപേക്ഷിച്ച വിദ്യാർഥികൾക്ക് കോവിഡ് സാഹചര്യം മുൻ നിർത്തി ആവശ്യമെങ്കിൽ പരീക്ഷകേന്ദ്രങ്ങളിൽ മാറ്റത്തിന് അപേക്ഷിക്കാം. സർവകലാശാലയുടെ അധികാരപരിധിക്ക് പുറത്തുള്ള അഞ്ച് പരീക്ഷാകേന്ദ്രങ്ങളിലേക്കും സർവകലാശാലയുടെ അധികാര പരിധിയിലുള്ള കോളേജുകളിലേക്കുമാണ് മാറ്റം അനുവദിച്ചിട്ടുള്ളത്. അപേക്ഷകൾ സർവകലാശാല വെബ് സൈറ്റിലെ എക്‌സാം രജിസ്‌ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം. രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്കും അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷയ്ക്കും ജൂലൈ 16 മുതൽ 18 വരെയും നാലാം സെമസ്റ്റർ പി.ജി. റഗുലർ പരീക്ഷയ്ക്ക് ജൂലൈ 19 മുതൽ ജൂലൈ 21 വരെയും പരീക്ഷകേന്ദ്രമാറ്റത്തിനായി അപേക്ഷിക്കാം.

പരീക്ഷ ഒഴിവാക്കി

എം എസ് സി മൈക്രോബയോളജി നാലാം സെമസ്റ്റർ (എം.എസ് സി – സി.എസ്.എസ് 2019 അഡ്മിഷൻ – റഗുലർ – അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷയോടനുബന്ധിച്ച് ജൂലൈ 30ന് നടത്താനിരുന്ന ലബോറട്ടറി കോഴ്സ് – IV പേപ്പറിൻ്റെ പരീക്ഷ ഒഴിവാക്കിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പ്രസ്തുത പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായി പിന്നീട് നടത്തും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള 36 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ 26-ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക.

പ്രോജക്ട് സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം സപ്ലിമെന്‍ററി ബി.കോം., ബി.എ., ബി.എസ്.സി. ബിരുദ വിദ്യാര്‍ത്ഥികളില്‍ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ യഥാസമയം പ്രൊജക്ട് വര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്ക് 28-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 0494 2407356, 7494.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ റദ്ദാക്കി

13.07.2021 (ചൊവ്വ) ന് നടന്ന ആറാം സെമസ്റ്റർ ബി. കോം. ഡിഗ്രിയുടെ 6B19COM (Finance IV) – Cooperate Tax Planning പേപ്പറിന്റെ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 19.07.2021 (തിങ്കൾ) ന് നടക്കും. പരീക്ഷാസമയത്തിലും പരീക്ഷാകേന്ദ്രത്തിലും മാറ്റമില്ല.

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.
2018, 2019, 2020 അഡ്മിഷൻ വിദ്യാർഥികൾക്ക് 28.07.2021 മുതൽ 29.07.2021 വരെ പിഴയില്ലാതെയും 31.07.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 03.08.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

2018 ന് മുൻപ് അഡ്മിഷനെടുത്ത വിദ്യാർഥികൾക്ക് 26.07.2021 വരെ പിഴയില്ലാതെയും 28.07.2021 വരെ പിഴയോട് കൂടെയും ഓഫ്ലൈനായി അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2020 പരീക്ഷകൾക്ക് 27.07.2021 മുതൽ 30.07.2021 വരെ പിഴയില്ലാതെയും 02.08.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 06.08.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (കോവിഡ് സ്പെഷ്യൽ) നവംബർ 2019 പരീക്ഷകൾക്കുള്ള അപേക്ഷകൾ 23.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

26.07.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

28.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാലയിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് ടെക്നോളജി, എം എ മ്യൂസിക്

കണ്ണൂർ സർവ്വകലാശാല കെമിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിനും മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ എം എ മ്യൂസിക് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മുൻ സെമെസ്റ്റർ/ വർഷ പരീക്ഷകൾ വിജയിച്ച് അവസാന സെമെസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിൻറെ അവസാന തീയതിക്ക് മുമ്പ് യോഗ്യത നേടിയിരിക്കണം. താൽപര്യമുള്ളവർ ജൂലായ് 26, വൈകിട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://www.admission.kannuruniversity.ac.in/) ലഭ്യമാണ്. പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് നാനോ സയൻസ് – 0497-2806402,9847421467 , മ്യൂസിക് – 0497-2806404,9895232334 എന്നീ നമ്പറുകളിലും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497-2715261,7356948230 എന്നീനമ്പറുകളിലും ബന്ധപ്പെടാം.

Read More: University Announcements 14 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 15 july 2021

Next Story
Victers Channel Timetable July 16: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 16 വെളളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com