University Announcements 15 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 17-ന് തുടങ്ങും. സര്‍വകലാശാലാ കാമ്പസാണ് പരീക്ഷാ കേന്ദ്രം. ഹാള്‍ടിക്കറ്റില്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റമുണ്ടെങ്കില്‍ ഹാള്‍ടിക്കറ്റ് വീണ്ടും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്. പി.ആര്. 94/2022
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ജനുവരി 17-ന് തുടങ്ങുന്ന അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഒന്നാം വര്‍ഷ ഏപ്രില്‍ / മെയ് 2021 പരീക്ഷയുടെ മലപ്പുറം ഗവണ്മെന്റ് കോളേജ് കേന്ദ്രം മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററി (ബി.എഡ്. സെന്റര്‍) ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ തീയതിയിലും സമയത്തിലും മാറ്റമില്ല. പി.ആര്. 95/2022
സാമ്പത്തികശാസ്ത്ര പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തികശാസ്ത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പി.ആര്. 96/2022
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 17-ന് തുടങ്ങും. സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും 17 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതു വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല. അധ്യാപകര്‍ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിനായി ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടുക. മറ്റു വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. പി.ആര്. 97/2022
ഓവര്‍സിയര്‍ (സിവില്‍) നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വയനാട് ചെതലയം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ഒഴിവുള്ള ഓവര്‍സിയര്‍ (സിവില്‍) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. രജിസ്ട്രാര്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ 25-ന് മുമ്പായി രേഖകള്‍ ലഭ്യമാക്കണം. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍. പി.ആര്. 98/2022
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.
ബി.ആര്‍ക്ക്. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 25-നും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2020 പരീക്ഷകളും നവംബര്‍ 2019 കോവിഡ് സ്പെഷ്യല്‍ പരീക്ഷയും 24-നും തുടങ്ങും. പി.ആര്. 99/2022
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പി.ആര്. 100/2022
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്. 101/2022
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷ പുനഃക്രമീകരിച്ചു
11.01.2022 ൽ നിന്നും മാറ്റിവെച്ച ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2021) പരീക്ഷകളും ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ പി. ജി. (ജൂൺ 2021) പരീക്ഷകളും 18.01.2022 (ചൊവ്വ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.
തീയതി നീട്ടി
2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ ബി. ബി. എ. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 20.01.2022 വരെയും പിഴയോടുകൂടെ 25.01.2022 വരെയും നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ തന്നെ അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ്, എം. എസ് സി. അപ്ലൈഡ് സുവോളജി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 25.01.2022 വരെ അപേക്ഷിക്കാം.
പ്രായോഗിക/ വാചാ പരീക്ഷകൾ
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) എപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ 21.01.2022 മുതൽ അതാത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.