scorecardresearch
Latest News

University Announcements 15 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 15 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ് സി (സി.ബി.സി.എസ്. മേഴ്സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ ജര്‍മ്മന്‍ എ1, എ2 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് ന്യൂ ജനറേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2013 – 2019 അഡ്മിഷന്, മേഴ്സിചാന്‍സ് – 2011 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ്, ബി.സി.എ. (എസ്.ഡി.ഇ. – ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 – 2019 അഡ്മിഷന്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 20 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് – ഹിയറിംഗ് ഇംപയേര്‍ഡ് (161), ആഗസ്റ്റ് 2022 (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 – 2018 അഡ്മിഷന്‍) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്നു.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാംസെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./സി.ആര്‍.സി.ബി.സി.എസ്.എസ്. (ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.എസ്.ഡബ്ല്യൂ./ബി.പി.എ./ബി.വോക്.) (ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 – 2020 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 19 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 21 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും അപേക്ഷിക്കാം. ഈ തീയതികള്‍ റെഗുലര്‍ (2022 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണ്.

കേരളസര്‍വകലാശാല 2023 മാര്‍ച്ച് 9 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. മേഴ്സി ചാന്‍സ് (2009 സ്കീം – 2010 – 2013 അഡ്മിഷന്‍, 2014 സ്കീം – 2014 – 2017 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 20 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

എം.ജി. സർവകലാശാലയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.

ഓപ്ഷണൽ വിഷയങ്ങൾ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിൻ പരീക്ഷയുടെയും സിലിബസ് ഉൾപ്പെടുത്തി റെഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ എിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്.

റെഗുലർ പ്രോഗ്രാമിൽ ആഴ്ച്ചയിൽ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.

ഈവനിംഗ് പ്രോഗ്രാമിൽ ആഴ്ച്ചയിൽ അഞ്ചു ദിവസം ഓൺലൈനിലാണ് പരിശീലനം. പ്ലസ് ടൂ കോഴ്സിൽ പഠിക്കുവർക്കുന്നവർക്കു മുതൽ അപേക്ഷിക്കാം.

ശനി, ഞായർ ദിവസങ്ങളിൽ ഓലൈനിൽ നടത്തുന്ന ഫൗണ്ടേഷൻ പ്രോഗ്രാമിൽ എസ്.എസ്.എൽ.സി വിജയിച്ചവർക്കു മുതൽ പങ്കെടുക്കാം.

മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേർക്കാണ് പ്രവേശനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 15നും 30നും ഇടയിൽ. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷകൾ മെയ് 10 വരെ സ്വീകരിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷാ ഫോറം സർവകലാശാലയുടെ വെബ്സൈറ്റിൽ(www.mgu.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളും രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ റസിപ്റ്റും സഹിതം ഡയറക്ടർ(ഐ/സി), സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സർവകലാശാലാ, പ്രിയദർശനി ഹിൽസ് കോട്ടയം 686560 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.

ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് നാൽപ്പതിനായിരം രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്സ് ഫീസ്. രജിസ്ട്രേഷൻ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9188374553 എന്ന നമ്പരിൽ ബന്ധപ്പെടാം.

സബ് സെൻററുകൾ അനുവദിച്ചു

ഫെബ്രുവരി 17ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ, ബി.കോം (2021 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്കായി സബ് സെൻററുകൾ അനുവദിച്ചു. വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020-2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഫെബ്രുവരി 28 മുതൽ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.വോക് സൗണ്ട് എൻജിനീയറിംഗ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2018 അഡ്മിഷനുകൾ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 20 മുതൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ സുവോളജി (മോഡൽ 1,2,3 സി.ബി.സി.എസ്.എസ്, 2014-2016 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മെയ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 20 ന് റാന്നി, സെൻറ് തോമസ് കോളജിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പ്, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ശില്‍പശാല നടത്തുന്നു. കോളേജ്, സര്‍വകലാശാലാ, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈ എന്നിവയുമായി സഹകരിച്ച് 24, 25 തീയതികളിലാണ് പരിപാടി. സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിപാടി 24-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

ഫ്രോണ്ടിയര്‍ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. രമന്‍ജുലു സുന്‍കര്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തി. ‘സസ്യങ്ങളിലെ സൂക്ഷ്മ ആര്‍.എന്‍.എകള്‍’ എന്ന വിഷയത്തിലാണ് ഒക്ലഹാമയിലെ സ്റ്റീഫന്‍സ് എന്‍ഡോവ്ഡ് ചെയറിലുള്ള ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ പഠനവിഭാഗത്തിലെ പ്രൊഫസര്‍ സംസാരിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ ഇ തോപ്പില്‍, ഡോ. എ. യൂസഫ്, ഡീന്‍ ഡോ. വി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. രമന്‍ജുലു സുന്‍കര്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തുന്നു.
പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

എസ്.ഡി.ഇ., എം.എ. അറബിക് ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും മെയ് 2021 ഒന്നാം വര്‍ഷ പരീക്ഷയുടെയും കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ 20 മുതല്‍ 25 വരെ സര്‍വകലാശാലാ സി.എച്ച്. ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ഹാൾ ടിക്കറ്റ്

20.02.2023 നു ആരംഭിക്കുന്ന  അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ  സെന്ററുകളിലെയും  ഒന്നാം   സെമസ്റ്റർ  എം സി എ  (റെഗുലർ -2022 അഡ്‌മിഷൻ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് – 2020 & 2021 അഡ്‌മിഷൻ ) – നവംബർ   2022    പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . 

പുനർ മൂല്യ നിർണ്ണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി നവംബർ 2021 പരീക്ഷയുടെ (അഫിലിയേറ്റഡ് കോളേജുകൾ / സെന്ററുകൾ ) പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                

പരീക്ഷാ വിജ്ഞാപനം

നാലാം സെമസ്റ്റർ  സെമസ്റ്റർ ബി.എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24 .02 .2023 വരെയും പിഴയോടുകൂടി 27 .02 .2023  വരെയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അറിയിപ്പ്

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ ഫെബ്രുവരി 15 ന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/  എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ ( സി ബി സി എസ് എസ്- 2020 സിലബസ് ), സപ്പ്ളിമെന്ററി, മെയ്  2023  പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ പരീക്ഷ ഫീസ്  എസ് ബി ഐ കളക്ട്  മുഖേന അടച്ചശേഷം  ഓൺലൈനായി അപേക്ഷിക്കേണ്ടതും അപേക്ഷയുടെ പ്രിന്റ് ഔട്ട് ചലാൻ രശീതി സഹിതം സർവകലാശാലയിൽ  സമർപ്പിക്കേണ്ടതുമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 february 2023