/indian-express-malayalam/media/media_files/uploads/2021/10/university-news-2.jpg)
university news
University Announcements 15 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സിചാന്‍സ്) എല്‍.എല്‍.ബി., പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 21, 22 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പെന്‍ഷന്‍കാര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍
കേരളസര്‍വകലാശാലയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ 3, 4 ഗഡു ക്ഷാമാശ്വാസ കുടിശ്ശികയും മൂന്നാം ഗഡു പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയും വിതരണം ചെയ്യുന്നതിന് സത്യവാങ്മൂലം നല്‍കേണ്ടതാണ്. ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലാത്ത പെന്‍ഷനേഴ്സ് പൂരിപ്പിച്ച സത്യവാങ്മൂലം എത്രയും വേഗം പെന്‍ഷന്‍ സെക്ഷനില്‍ ഹാജരാക്കുകയോ ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരികയോ ചെയ്യേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ് - ഒക്ടോബർ 2022) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 19 മുതൽ അതത് കോളേജുകളിൽ നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി. ഇൻഫർമേഷൻ ടെക്നോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 29 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
2019 നവംബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകൾ ബി.ടി.എസ്(ഓഫ് ക്യാമ്പസ്) (സപ്ലിമെന്ററി, മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം
ഈ വർഷം മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫിസിക്സ് (2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012,2013,2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് - നവംബർ 2021) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 28 വരെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് (7പരീക്ഷ) അപേക്ഷ നൽകാം.
ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ - സി.ബി.സി.എസ്. ബി.എ(2020 അഡ്മിഷൻ റഗുലർ - ഒക്ടോബർ 2021), (2017, 2018, 2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് - മാർച്ച് 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 30 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ പരിശീലകനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 22-ന് നടത്താന്‍ നിശ്ചയിച്ച വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുനഃപരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 15-ന് നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജനുവരി 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഞ്ച്, ഏഴ്, പത്ത് സെമസ്റ്ററുകള്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ 2023 ജനുവരി 1 വരെയും അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 9-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2021 സേ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
27ാമത് കണ്ണൂർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ബ്രണ്ണനിൽ
ഡിസംബർ 16,17 തീയതികളിലായി നടക്കുന്ന 27ാമത് കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിന് തലശ്ശേരി, ഗവഃ ബ്രണ്ണൻ കോളേജ് ആതിഥേയത്വം വഹിക്കും. 61 കോളേജുകളിൽ നിന്നായി 21 കായിക ഇനങ്ങളിൽ 710 കായിക താരങ്ങൾപങ്കെടുക്കുന്ന കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 9:30ന് സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിക്കും. കോവിഡിന് ശേഷമുള്ള പൂർണ്ണ പങ്കാളിത്തമുള്ള അത്‌ലറ്റിക് മത്സരങ്ങളാണ് ഇത്തവണ നടക്കുക. യെസ് ടു സ്പോർട്സ് നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് നടക്കുന്ന അത്‌ലറ്റിക് മീറ്റിലെ മത്സരങ്ങൾ സായി - ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിൽ വെച്ച് നടക്കും.
പ്രവേശനകവാടം ഉദ്ഘാടനം
കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പൂർത്തീകരിച്ച പ്രധാന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ നിർവഹിക്കും.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബർ 31 വരെ നീട്ടി. അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ടോഅപേക്ഷ സമർപ്പിക്കാം. യോഗ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 09895370282, 09447324422
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.