scorecardresearch
Latest News

University Announcements 15 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 15 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2021 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം രണ്ടാം ഘട്ടം കൗണ്‍സിലിങ് ഡിസംബര്‍ 17 ന്

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം- സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള കൗണ്‍സിലിംഗ് ഡിസംബര്‍ 17-ന് അതാത് കോളേജുകളില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഡിസംബര്‍ 17-ന് രാവിലെ 10.30 ന് അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് https:// admissions.keralauniversity.ac.in സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി) – 2021 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ കൊല്ലം, ആലപ്പുഴ മേഖലകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടന്നതിനു ശേഷവും ഒഴിവുളള സീറ്റുകള്‍ 17, 18, തീയതികളില്‍ തിരുവനന്തപുരം മേഖലയില്‍ നടക്കുന്ന സ്‌പോട്ട് അലോട്ട്‌മെന്റില്‍ നികത്തുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ 2021 ആഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് 2017, 2018, 2019 അഡ്മിഷന്‍ റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ആഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ 2019, 2018 അഡ്മിഷന്‍ റെഗുലര്‍, ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 മാര്‍ച്ച് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ബി.സി.എ ( 2019, അഡ്മിഷന്‍ റെഗുലര്‍, 2017, 2018 അഡ്മിഷന്‍- ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി) , ബി.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2021 ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 കാരണം അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി ജനുവരി 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2021 ഡിസംബര്‍ 20 നകം അതാത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

വൈവ വോസി

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 മാര്‍ച്ച് മാസം നടത്തിയ അവസാനവര്‍ഷ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 17 ന് രാവിലെ 11 മണിക്ക് കാര്യവട്ടം വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍- 2016 അഡ്മിഷന്‍ അന്വല്‍ സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് ഗവ: വിമന്‍സ് കോളേജ്, തിരുവനന്തപുരത്ത് വച്ച് നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍.

ലാബ് പരീക്ഷ

കേരളസര്‍വകലാശാലയുടെ കീഴിലുള്ള കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ലാബ് പരീക്ഷ 2021ഡിസംബര്‍ 17, 20 തീയതികളില്‍ കാര്യവട്ടംയൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് വച്ച് നടത്തുന്നു.

ക്രിസ്മസ് അവധി

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകള്‍, കേരളസര്‍വകലാശാല പഠന വകുപ്പുകള്‍, ബി.എഡ് സെന്ററുകള്‍, യു.ഐ.ടി, യു.ഐ.എം എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്രിസ്മസ് അവധി 2021 ഡിസംബര്‍ 24 മുതല്‍ 2022 ജനുവരി 2 വരെ ക്രമീകരിച്ചിരിക്കുന്നു. ക്രിസ്മസ് അവധിക്ക് ശേഷം 2022 ജനുവരി 3 മുതല്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരള സര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഫീസ്: 3000/, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില്‍ / വെബ്സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19. ഫോണ്‍: 9633812633 / 0471 2308846

MG University Announcements: എംജി സർവകലാശാല

പരീക്ഷാ കേന്ദ്രം

ഇന്ന് (ഡിസംബർ 16) ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. – ബി.എ/ ബി.കോം. (2020 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്കായി ഗവ. സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ, പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.കോം. വിദ്യാർത്ഥികൾ, പുത്തൻകുരിശ് സെന്റ് തോമസ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലാണ് പരീക്ഷ എഴുതേണ്ടത്. ബി.എ. വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറയിൽ തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ഡിസംബർ 20 -ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ഡിസംബർ 23 -ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ ബി.വോക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ജനുവരി 11 -ന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 ജൂലൈയിൽ നടത്തിയ എം.എ. പൊളിറ്റിക്കൽ സയൻസ് സി.എസ്സ്.എസ്സ്. നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 29 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസടയ്‌ക്കേണ്ടത്.

മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2018 അഡ്മിഷൻ – റെഗുലർ)/ ത്രിവത്സര എൽ.എൽ.ബി. (2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2013 അഡ്മിഷൻ – ഒന്നാം മേഴ്‌സി ചാൻസ്/ 2012 അഡ്മിഷൻ – രണ്ടാം മേഴ്‌സി ചാൻസ്/ 2012 -ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ ഫീസ് സഹിതം ഡിസംബർ 29 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സ്വീകരിക്കും.

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് 2021 നവംബറിൽ നടത്തിയ 2019 ബാച്ച് – രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി(റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 29 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയത്തിന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപയും ആണ് ഫീസടയ്‌ക്കേണ്ടത്.

2021 സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ – എം. എസ് സി – മെഡിക്കൽ മൈക്രോബയോളജി(റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടന്ന പത്താം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ.

പട്ടിക വിഭാഗക്കാർക്ക് സാമ്പത്തിക സഹായം

രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ നടത്തുന്ന സെമിനാറുകൾ/ കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി സർവ്വകലാശാല സാമ്പത്തികസഹായം നൽകുന്നു. സർവ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത കേന്ദ്രങ്ങളിലും മുഴുവൻ സമയ ഗവേഷണം നടത്തുന്നവരായിരിക്കണം അപേക്ഷകർ. 2021 ഏപ്രിൽ ഒന്നു മുതൽ – 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് ധനസഹായം നൽകുക. ഇതര ഫണ്ടിംഗ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല . ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളും അപേക്ഷാഫോറവും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, ബെയ്‌സിക് കൊൺസിലിംഗ് ആ്ന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ പത്ത് ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഡിസംബർ 30 -ന് ആരംഭിക്കുന്ന ഈ കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ ircdsmgu @gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക.

രജിസ്‌ട്രേഷൻ ഫീസ് – 2000 രൂപ

വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 9746085144, 9074034419

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. ലേറ്റ് രജിസ്‌ട്രേഷന്‍

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission. uoc.ac.in) ലഭ്യമാണ്. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 395 രൂപയും ജനറല്‍ വിഭാഗത്തിന് 560 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. നിലവില്‍ അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 24 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ റസീറ്റും 28-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകളില്‍ ഓരോന്നിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. പരീക്ഷ 2022 ജനുവരി ആദ്യവാരത്തില്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1357/2021

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. എക്കണോമിക്‌സ് രണ്ടാം സെമസ്റ്ററിന്റേയും എസ്.ഡി.ഇ. അവസാന വര്‍ഷത്തേയും ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലംപ്രസിദ്ധീകരിച്ചു. പി.ആര്‍. 1358/2021

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2021 സപ്ലിമെന്ററി പരീക്ഷയും ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും. പി.ആര്‍. 1359/2021

പരീക്ഷാ ഫലം

രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 18, 19 തീയതികളിലായി (ശനി, ഞായർ രാവിലെ 10 മുതൽ 4 വരെ ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

തീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകൾ/ പഠന വകുപ്പുകൾ/ സെന്ററുകൾ എന്നിവിടങ്ങളിലെ യു.ജി, പി.ജി, ബി.എഡ് പ്രവേശനത്തിനുള്ള അവസാന തിയ്യതി 23.12.2021 വരെ നീട്ടിയിട്ടുണ്ട്. പ്രവേശനത്തിന് അതാത് കോളേജുകളെ സമീപിക്കേണ്ടതാണ്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അന്വേഷണങ്ങൾ ഫോൺ/ഇ-മെയില്‍ മുഖാന്തിരം മാത്രം

ഹെല്‍പ്പ് ലൈ൯ നമ്പർ : 0497 – 2715261, 7356948230

Website : www. admission.kannuruniversity.ac.in

പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക

പരീക്ഷാവിജ്ഞാപനം

മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ രജിസ്ട്രേഷൻ 17.12.2021 മുതൽ ആരംഭിക്കും. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷ മാറ്റിവെച്ചു

16-12-2021, വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച 2019, 2014 സിലബസുകളിലുള്ള രണ്ടാം സെമസ്റ്റർ ബിരുദ (ബി. എ. അഫ്‌സൽ ഉൽ ഉലമ ഒഴികെ) പരീക്ഷകൾ (ഏപ്രിൽ 2021) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല.

ടൈംടേബിൾ

04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ എം. എ. പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി ജൂൺ 2021 പരീക്ഷയുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

കൊച്ചി: പി എസ് സി 2022 ഫെബ്രുവരിയില്‍ നടത്തുന്ന പ്ലസ് ടു മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി സിവില്‍ സര്‍വീസ് അക്കാദമി എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവര്‍ deeekm.emp@gmail.com ഇമെയില്‍ അപേക്ഷിക്കുക.

ബി. ടെക് ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി. ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്സില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം ഡിസംബര്‍ 17 (വെള്ളി) ന് കോളേജില്‍ വെച്ച് നടത്തും. താല്‍പര്യമുള്ള ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ അസല്‍ രേഖകള്‍, പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി കോളേജില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്ന പക്ഷം ഫീസ് തുക ഒടുക്കി സീറ്റ് നിജപ്പെടുത്തേണ്ടതാണ്. ഫോണ്‍ – 04862233250/8281078007. www. gecidukki.ac.in

ബി.ടെക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (9961474288), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587), തൃക്കരിപ്പൂർ (9847690280) എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 18 വരെ നടക്കും. അസൽ രേഖകൾ സഹിതം അതത് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ http://www.scolekerala.org യിൽ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.

അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-23 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.

www. scolekerala.org മുഖേനെ 16 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപ. കോഴ്‌സ് ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്) ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേനെ) അടയ്ക്കാം. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസ് പരിശോധിക്കുക.

പിഴ കൂടാതെ 2022 ജനുവരി 12 വരെയും, 60 രൂപ പിഴയോടെ ജനുവരി 19 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Read More: University Announcements 14 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 december 2021