scorecardresearch
Latest News

University Announcements 16 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 16 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ആഗസ്റ്റ് 17

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ആഗസ്റ്റ് 17 ന് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രോഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ആഗസ്റ്റ് 17 ന് സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ടിന്റെ പകര്‍പ്പുകള്‍ ഒന്നും തന്നെ കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053, 91885246010 (വാട്‌സാപ്പ് മാത്രം) എന്നീ ഫോണ്‍ നമ്പറുകളിലോ onlineadmission@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി. യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ജൂലൈ 5ന് പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റര്‍ എം.എഡ്ഡ് (2018 സ്‌കീം റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഒക്ടോബര്‍ 2020 ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 2 വരെ അപേക്ഷിക്കാവുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷകള്‍ (2011-2012 അഡ്മിഷന് മുന്‍പുള്ളത് – ഫൈനല്‍ മേഴ്‌സി ചാന്‍സ്/ സപ്ലിമെന്ററി യഥാക്രമം 2021 ആഗസ്റ്റ് 31, സെപ്റ്റംബര്‍ 16 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

കേരളസര്‍വകലാശാല 2020 ഡിസംബര്‍ മാസം നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധ നയ്ക്കും 2021 സെപ്റ്റംബര്‍ 3 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം..എസ്.സി മാത്തമാറ്റിക്‌സ്, ബോട്ടണി, മൈക്രോബയോളജി, ബയോടെക്‌നോളജി, എം.എ മ്യൂസിക് , എം.എ മ്യൂസിക് (വീണ, വയലിന്‍, മൃദംഗം), എം.എ ഡാന്‍സ് (കേരള നടനം) എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 7. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി ( 2013 സ്‌കീം) ഒക്ടോബര്‍ 2020 പരീക്ഷയുടെ സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ സ്ട്രീം – പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ സ്ട്രീം – ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ സ്ട്രീം – ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ്, ബയോടെക്‌നോളജി ആന്‍ഡ് ബയോ കെമിക്കല്‍ എന്‍ജിനീയറിംഗ്, എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, (കെമിക്കല്‍ എന്‍ജിനീയറിംഗ് ബ്രാഞ്ച് ഒഴികെ) ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം ആഗസ്റ്റ് 27 വരെ അപേക്ഷിക്കുക.വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഭാഷാ സോഫ്റ്റ്‌വെയർ

അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർഥികളുടെയും അക്കാദമിക രചനകളുടെ ഭാഷ, ശൈലി, വ്യാകരണം എന്നിവ മെച്ചപ്പെടുത്താൻ സഹായകരമായ മികച്ച ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ ഗ്രാമർലി – പ്രീമിയം പതിപ്പ് ( Grammarly – Premium version) ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിൽ ലഭ്യമാണ്. ഗവേഷണ പ്രബന്ധങ്ങളുടെ മൗലികത പരിശാധിക്കുന്നതിനും ഈ സോഫ്റ്റ്‌വെയർ പ്രയോജനപ്പെടും. കൂടുതൽ വിവരങ്ങൾ library@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കുമെന്ന് ഡെപ്യൂട്ടി ലൈബ്രേറിയൻ അറിയിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനം അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ 24 വരെ നീട്ടി. വിശദ വിവങ്ങൾ വെബ്സൈറ്റിൽ (https:// admission.uoc.ac.in)

അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കാം

2021-22 അദ്ധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 115 രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി ആഗസ്ത് 31. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ (https:// admission.uoc.ac.in ) , ഫോൺ 0494 2407 016, 017

കോവി‍ഡ് മാനദണ്ഡങ്ങൾ പുതുക്കി

കോവിഡ്-19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാർഗനിർദ്ദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ലോ കോളേജുകളിലെ 2017 മുതൽ പ്രവേശനം നാലാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ സപ്തംബർ 15-ന് നടക്കും.

2018 മുതൽ പ്രവേശനം രണ്ട് വർഷ ബി.പി.എഡ്. ഏപ്രിൽ 2021 നാലാം സെമസ്റ്റർ, നവംബർ 2020 ഒന്നാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 13, 14 തീയതികളിൽ തുടങ്ങും.

എം.പി.എ‍ഡ്. 2019 പ്രവേശനം മൂന്നാം സെമസ്റ്റർ നവംബർ 2020, 2016-2018 പ്രവേശനം മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ പരീക്ഷകൾ 13-ന് തുടങ്ങും.

കോവിഡ്-19 സ്പെഷ്യൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ പരീക്ഷകൾ കോവിഡ് കാരണം എഴുതാൻ സാധിക്കാത്തവർക്കുള്ള കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ പേരുവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

രണ്ടാം വർൽ അഫ്സലുൽ ഉലമ പ്രിലിമിനറി റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സപ്തംബർ 7 വരെ അപേക്ഷിക്കാം.

എസ്.‍ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ നവംബർ 2020 റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

റെക്കോർഡ് വേഗത്തിൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ സർവകലാശാല അഫീലിയേറ്റഡ് കോളേജുകളിലെ അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നിലവിൽ എം. റ്റി. റ്റി. എം., എം. എ. മലയാളം/ ഫിലോസഫി/ കന്നഡ/ ഹിന്ദി പ്രോഗ്രാമുകളുടെപരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മറ്റു പ്രോഗ്രാമുകളുടെ ഫലം തിങ്കൾ, ചൊവ്വ, ബുധൻദിവസങ്ങളിലായി വെബ്സൈറ്റിൽ ലഭ്യമാകും.

ജൂലയ് 14 മുതൽ 26 വരെയാണ് തിയറി പരീക്ഷകൾ നടന്നത്. കോവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തിലും മൂല്യനിർണയവും ടാബുലേഷൻ ജോലികളും പൂർത്തിയാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തിയ അധ്യാപകരേയും പരീക്ഷാ വിഭാഗം ജീവനക്കാരെയും പരീക്ഷാ കൺട്രോളർ ഡോ. വിൻസെന്റ് പി. ജെ. അനുമോദിച്ചു.

ടൈംടേബിൾ

08.09.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി 2014-2018 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 കോവിഡ് സ്പെഷ്യൽ പരീക്ഷാ രജിസ്റ്റ്രേഷൻ ലിങ്ക് 18.08.2021 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകളുടെ പ്രിന്റൌട്ടും രേഖകളും സർകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ & കൌൺസിലിങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2015 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 27.08.2021 മുതൽ 03.09.2021 വരെ പിഴയില്ലാതെയും 06.09.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 10.09.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Read More: University Announcements 14 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 august 2021