University Announcements 15 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Kerala University Announcements: കേരള സർവകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ ഏപ്രില്‍ 19, 20 തീയതികളിലും, നാലാം സെമസ്റ്റര്‍ പരീക്ഷയുടെ മേജര്‍ പ്രോജക്ട് മൂല്യനിര്‍ണയം, വൈവാ വോസി പരീക്ഷകള്‍ ഏപ്രില്‍ 22, 23 തീയതികളിലും കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. ബാച്ച് തിരിച്ചുളള വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വൈവാ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാ വോസി ഏപ്രില്‍ 21, 22, 23 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ് (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി യഥാക്രമം ഏപ്രില്‍ 19 മുതല്‍ 23 വരെയും 21 മുതല്‍ 23 വരെയും കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം വര്‍ഷ എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ് (വിദൂരവിദ്യാഭ്യാസം – ആന്വല്‍ സ്‌കീം) പരീക്ഷകളുടെ വൈവാ വോസി ഏപ്രില്‍ 23 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല സെപ്റ്റംബര്‍ 2020 ല്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.ബി.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല മേയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രില്‍ 22 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 26 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വിദൂരവിദ്യാഭ്യാസം – പഠന സാമഗ്രികളുടെ വിതരണം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ (2018 അഡ്മിഷന്‍) പഠന സാമഗ്രികളുടെ വിതരണം കാര്യവട്ടം ക്യാമ്പസിലെ ഓഫീസില്‍ ഏപ്രില്‍ 16 മുതല്‍ നടത്തുന്നു. പ്രോഗ്രാം തിരിച്ചുളള വിതരണ തീയതി www .ideku.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി ഇവ കൈപ്പറ്റേണ്ടതാണ്.
സമ്പര്‍ക്ക ക്ലാസ്
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.കോം. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള അഡീഷണല്‍ ലാംഗ്വേജ് – ഹിന്ദി ഓണ്‍ലൈന്‍ ക്ലാസ് ഏപ്രില്‍ 17, 18 തീയതികളില്‍ നടക്കും.
MG University Announcements:എംജി സർവകലാശാല
സൂക്ഷ്‌മ പരിശോധന
2019 ഡിസംബറിൽ നടന്ന ബി ടെക് 6 ,7 ,8 സെമസ്റ്റർ പരീക്ഷയിലെ വിവിധ വിഷയങ്ങൾക്ക് സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഏപ്രിൽ 20 ,21 തീയതികളിൽ പരീക്ഷാഭവനിൽ 223 ആം നമ്പർ മുറിയിൽ അസൽ തിരിച്ചറിയൽ രേഖയുമായി എത്തണം .
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം .കോം (സി എസ് എസ് )പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രിൽ 28 വരെ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് കുന്ദമംഗലം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 8, 10 തീയതികളില്‍ നിന്നും ഏപ്രില്‍ 19, 20 തീയതികളിലേക്ക് മാറ്റിയ പരീക്ഷകള്‍ക്ക് കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടെ 27 വരേയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2013 സ്‌കീം, 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി, 2010 സ്‌കീം 2017. 2018 പ്രവേശനം എം.എസ്.സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 19-ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ബി.ഇ., എം.എ. ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രോജക്ട് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.എ ഹിസ്റ്ററി ബി.കോം, ബി.ബി.എ വിദ്യാർത്ഥികളുടെ പ്രൊജക്ട് മാർച്ച് ഏപ്രിൽ 4 വരെ 100 രൂപ പിഴയോട് കൂടി സമർപ്പിക്കാം. പിഴയൊടുക്കിയ രസീതി കൂടി സമർപ്പിക്കണം.
ടൈംടേബിൾ
05.05.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.