Latest News

University Announcements 14 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 14 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാ ഫലം

കേരള സര്‍വകലാശാല 2019 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് മേഴ്‌സി ചാന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബര്‍ 27. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഒന്നും രണ്ടും വര്‍ഷ പഞ്ചവത്സര എല്‍.എല്‍.ബി (മേഴ്‌സി ചാന്‍സ് -1998 സ്‌കീം – 2001 അഡ്മിഷന്‍) പരീക്ഷകള്‍ യഥാക്രമം 2021 സെപ്റ്റംബര്‍ 20, ഒക്ടോബര്‍ 11 തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്
പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം – റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ 2021 സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷകള്‍ സെപ്റ്റംബര്‍ 20 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ 24 മുതൽ

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 – അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) (2013-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2011 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2011ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ് ) പരീക്ഷയും ആറാം സെമസ്റ്റർ എൽ.എൽ.ബി. – പഞ്ചവത്സരം (2008-2010 അഡ്മിഷൻ – സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് – കോമൺ) പരീക്ഷയും സെപ്തംബർ 17 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി. – (പഞ്ചവത്സരം)2008-2010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾ ഒക്‌ടോബർ ഒന്നിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ സെപ്തംബർ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഒക്‌ടോബർ ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ 22 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫിസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

തീയതി നീട്ടി

2021-22 അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരം www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് 2020-ല്‍ പ്രവേശനം നേടിയവരില്‍ കോണ്‍ടാക്ട് ക്ലാസ്സുകളും സ്റ്റഡിമെറ്റീരിയലുകളും ആവശ്യമുള്ളവര്‍ ഒന്നാം വര്‍ഷ ട്യൂഷന്‍ ഫീസ് ഓണ്‍ലൈനായി അടക്കണം. പിഴ കൂടാതെ 24 വരെയും100 രൂപ പിഴയോടെ ഒക്‌ടോബര്‍ 4 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. sdeuoc.ac.in, Ph : 0494 2407356)

പ്രാക്ടിക്കല്‍ വൈവ പരീക്ഷകള്‍

2018 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2020 ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ വൈവ പരീക്ഷകള്‍ 24, 25 തീയതികളിലും ബി.വോക്. മള്‍ട്ടിമീഡിയ 16, 17, 18 തീയതികളിലും നടക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 25-ന് വൈകീട്ട് 5 മണിക്കു മുമ്പായി polhod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ : 0494 2407388

Kannur University Announcements: കണ്ണൂർ സർവകലാശാല

അസിസ്റ്റൻറ് പ്രൊഫസർ – ഇന്റർവ്യൂ

കണ്ണൂർ സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ അറബിക്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിലവിലുള്ള അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 17- 9- 2021 വെള്ളിയാഴ്ച രാവിലെ 10: 30 മണിക്ക് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ വച്ച് നടക്കുന്നതാണ്.

യോഗ്യത അറബിക്: എം.എ അറബിക്, എം.എഡ് , നെറ്റ് / പി എച്ച്. ഡി.

യോഗ്യത മാത്തമാറ്റിക്സ്: എം.എസ്.സി മാത്തമാറ്റിക്സ് , എം. എഡ്, നെറ്റ് / പി എച്ച്. ഡി.

മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും എം. എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 6238197279 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഹാൾ ടിക്കറ്റ്

15.09.2021 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ (ഗവ:കോളേജ് പെരിങ്ങോമിലെ എം എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒഴികെ) ,എം.കോം (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവ്മെന്റ്-2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2020 പരീക്ഷകളുടെ
ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പി. ജി. ഡി .എൽ. ഡി മെയ് 2020(റെഗുലർ /സപ്ലിമെൻറ്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പുനഃ മൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന /ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 28.09.2021 ന് വൈകുന്നേരം 5 മണി ആണ്.

പഠന വകുപ്പുകളിലെ പരീക്ഷ

സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി .ജി (സി.ബി.സി .എസ്.എസ് -റെഗുലർ -2020 അഡ്മിഷൻ )നവംബർ 2021 പരീക്ഷകൾ 28.09.2021 ന് ആരംഭിക്കുന്നതാണ്.

Read More: University Announcements 13 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 14 september 2021

Next Story
Victers Channel Timetable September 15: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 15 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express