University Announcements 14 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kannur University Announcements: കണ്ണൂർ സർവകലാശാല
എം ലിബ്. ഐ.എസ്.സി. സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ട് സീറ്റുകളും പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18ന് രാവിലെ 10.30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാക്കേണ്ടതാണ്. (ഫോൺ : 9895649188)
ഒന്നാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര-ബിരുദ ക്ലാസുകൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഓൺലൈൻ രീതിയിൽ 2021 ഒക്ടോബർ 18 ന് ആരംഭിക്കുന്നതായിരിക്കും.
മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ
ഡി.എൽ.എഡ് പരീക്ഷ
നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്കൃതം, ഹിന്ദി) 2019-2021 കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8 മുതൽ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക keralapareekshabhavan. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
റ്റി.റ്റി.സി, എൻ.റ്റി.ഇ.സി പരീക്ഷാ വിജ്ഞാപനം
ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് (റ്റി.റ്റി.സി പ്രൈവറ്റ്- അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സ് (എൻ.റ്റി.ഇ.സി) ഒന്നാം വർഷ പരീക്ഷയുടെയും വിജ്ഞാപനം keralapareekshabhavan. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ആലപ്പുഴ: ഐ.എച്ച്.ആര്.ഡി 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഐ.എച്ച്.ആര്.ഡി. വെബ്സൈറ്റില്‍ (www. ihrd.ac.in) ഫലം ലഭ്യമാണ്. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളിലും അറിയാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ ഒന്നു വരെ 200 രൂപ പിഴയോടെയും സമര്‍പ്പിക്കാം.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്.ഡി ജൂലൈയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. കൂടാതെ www. ihrd.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ ഒന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നല്‍കാം. മാര്‍ച്ച് 2022-ലെ 2018 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ നവംബര്‍ 15 നകവും 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബര്‍ 22 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കാം.
സീറ്റൊഴിവ്
പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ ഒന്നാംവര്‍ഷ ബി.എ വീണ, വയലിന്, മൃദംഗം കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന്/ കോളെജ് കോഴ്സ് മാറ്റത്തിലൂടെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9496472832.
സ്കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
അസാപിന്റെ സ്കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദം നേടിയവരെ സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എം.എസ്. സി അല്ലെങ്കില്‍ എം.സി.എ നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ www. asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999703.
ഗസ്റ്റ് അധ്യാപക നിയമനം
പട്ടാമ്പി ഗവ.സംസ്കൃത കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരും വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 25 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോണ്‍ – 0466 2212223
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിന് പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര് / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് /കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസായ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 33 വയസ്. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് നാല് വരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോട്ടോ: 0491-2583230.
Read More: University Announcements 13 October 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ