University Announcements 14 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ. വേള്‍ഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ മാര്‍ച്ച് 23 ന് മുന്‍പ് http://www.slcm.keralauniversity.ac.in മുഖേന സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ അടയ്ക്കുന്ന തുകയും പരിഗണിക്കുന്നതല്ല.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാലയുടെ ഒന്ന്, രണ്ട് വര്‍ഷ പാര്‍ട്ട് I & II ബി.കോം. (അന്വല്‍), ആഗസ്റ്റ് 2022 ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ VII (ഏഴ്) മാര്‍ച്ച് 15 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പ്രാക്ടിക്കൽ മാറ്റി
ഇന്ന്(മാർച്ച് 15) ഇടക്കൊച്ചി, സിയന്ന കോളജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി (സി.ബി.സി.എസ്, ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ജനുവരി 2023) പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 17 ന് നടത്തും. പരീക്ഷാ ഷെഡ്യൂളിൽ മാറ്റമില്ല.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ബി.എച്ച്.എം(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – ന്യു സ്‌കീം, 2014 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ് – ഓൾഡ് സ്‌കീം) ബിരുദ പരീക്ഷകൾ മാർച്ച് 20 ന് തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ്.സി, എം.കോം, എം.എ, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ്. – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷകൾ മാർച്ച് 27 ന് തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രികൾച്ചർ ടെക്‌നോളജി (ന്യു സ്‌കീം, 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ റീ-അപ്പിയറൻസ്, ഇംപ്രൂവ്‌മെൻറ്, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 17 മുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി സിബി.സി.എസ് (ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇമ്പ്രൂവ്‌മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടത്തും.
പരീക്ഷാ ഫലം
2022 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി, 2017 – 2019 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
2022 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ച്‌ലർ ഡിഗ്രി ഇൻ ഹോട്ടൽ മാനേജ്‌മെൻറ് (2020 അഡ്മിഷൻ റഗുലർ, പുതിയ സ്‌കീം), ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് (2013 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2014-2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പി.ജി. അസൈന്‍മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2020 പ്രവേശനം പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ 1, 2 സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ 31-ന് മുമ്പായി വിദൂരവിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407494.
പി.ജി. പ്രോജക്ട്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ പി.ജി. 2018 വരെ പ്രവേശനം ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്ട് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കോപ്പി സഹിതം ഏപ്രില്‍ 20-നുള്ളില്‍ എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. ഫോണ്‍ 0494 2407356, 7494.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 27-ന് തുടങ്ങും.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-ന് തുടങ്ങും.
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 28-ന് തുടങ്ങും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 328/2023
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.വി.എസ്. നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബി.എ ഫിലോസഫി ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷകൾ മാർച്ച് 20 ,21 തീയതികളിലായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വെച്ച് നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16 വരെയും പിഴയോടുകൂടി മാർച്ച് 17 വരെയും അപേക്ഷിക്കാം . അപേക്ഷയുടെ പ്രിന്റൗട്ട് / ഫീസ് വിവര പത്രിക, സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 23 വൈകുന്നേരം 5 മണി.
തീയതി നീട്ടി
ഫലം പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2022 ) പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 25 വരെ ദീർഘിപ്പിച്ചിരിക്കുന്നു.