scorecardresearch

University Announcements 14 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 14 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements

University Announcements 14 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് (351) കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം ജൂണ്‍ 19 മുതല്‍ 22 വരെ അതാത് കോളേജുകളില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

വായനാവാരാഘോഷം 2023

കേരളസര്‍വകലാശാല ലൈബ്രറിയില്‍ ജൂണ്‍ 19 മുതല്‍ 26 വരെ വായനാവാരാഘോഷം സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ലൈബ്രറി ഹാളില്‍ പുസ്തകപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. വായനാവാരാഘോഷത്തിന്‍റെ ഭാഗമായി ലൈബ്രറി അംഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുവായി ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 19 വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സൗഹശയ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:0471 - 2308844പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റര്‍ ബി. വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് (351) കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം ജൂണ്‍ 19 മുതല്‍ 22 വരെ അതാത് കോളേജുകളില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Advertisment

വായനാവാരാഘോഷം 2023

കേരളസര്‍വകലാശാല ലൈബ്രറിയില്‍ ജൂണ്‍ 19 മുതല്‍ 26 വരെ വായനാവാരാഘോഷം സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ലൈബ്രറി ഹാളില്‍ പുസ്തകപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. വായനാവാരാഘോഷത്തിന്‍റെ ഭാഗമായി ലൈബ്രറി അംഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുവായി ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 19 വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സൗഹശയ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:0471 - 2308844

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

യു.ജി. ആറാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ

എന്‍ പ്ലസ് വണ്‍ (N+1) ആറാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.-യു.ജി.) സ്‌പെഷ്യല്‍ പരീക്ഷയുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള റഗുലര്‍ പരീക്ഷയും 21-ന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ തുടങ്ങും. വിദ്യാര്‍ഥികളുടെ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.

പരീക്ഷാ രജിസ്‌ട്രേഷന്‍

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ (2019 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 23 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.എ./ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്./ സി.യു.സി.ബി.സി.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. പി.ജി.: മുടങ്ങിയ പഠനം തുടരാം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍  എം.കോം., എം.എ., എം.എസ് സി. മാത്തമാറ്റിക്‌സ് പ്രോഗ്രാമുകളില്‍ 2019-ല്‍ പ്രവേശനം നേടുകയും ഒന്നും രണ്ടും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തതുമായ എസ്.ഡി.ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനാവസരം. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വിദൂരവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407 356, 2407 494.

ഓഡിറ്റ് കോഴ്‌സ് അസൈന്‍മെന്റ്

വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2021 വര്‍ഷത്തില്‍ പ്രവേശനം നേടിയ എം.എ., എം.കോം., എം.എസ്‌സി. വിദ്യാര്‍ഥികള്‍ ഒന്നും രണ്ടും സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്‌സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ,
അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദിഷ്ട രൂപത്തില്‍ വിദൂരവിഭാഗത്തില്‍ നേരിട്ടോ, ദ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., 673635 എന്ന വിലാസത്തില്‍ തപാലിലോ 30-ന് മുമ്പായി സമര്‍പ്പിക്കണം.

ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ 2000 മുതല്‍ 2003 വരെ പ്രവേശനം (2000 സ്‌കീം) ബി.ആര്‍ക്. വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക്  30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആല്‍ഫാ ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ ഓണ്‍ലൈനിലും അല്ലാത്തവര്‍ നേരിട്ടുമാണ് അപേക്ഷ നല്‍കേണ്ടത്. ഫീസടച്ച ചലാന്‍ സഹിതം അപേക്ഷ പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 12.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പേരുകളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.സി.എസ്.എസ്.) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. ആറാം സെമസ്റ്റര്‍ (2014 സ്‌കീം), പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ് എന്നിവക്ക് 29 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സര്‍വകലാശാല

എം.ജി. ബിരുദ ഏകജാലകം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ജൂൺ 16 വരെ സൗകര്യമുണ്ടായിരിക്കും.

പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, സംവരണ വിഭാഗം എന്നിവയിൽ ഒഴികെയാണ് തിരുത്തൽ വരുത്താൻ കഴിയുക.  

ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടച്ച ശേഷം അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ജൂൺ 16 വരെ അപേക്ഷ നൽകാം.

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പുതുതായി അപേക്ഷിക്കുന്നതിനും ഈ സമയപരിധിയിൽ അവസരമുണ്ട്. ഇതിന് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.

സർട്ടിഫിക്കറ്റ് കോഴ്സുകൾ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ്  ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന കൗൺസലിംഗ്, ഓർഗാനിക് ഫാമിംഗ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം ജൂൺ 20 മുതൽ വിവിധ തീയതികളിൽ നടക്കും.

കൗൺസലിംഗ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്, യോഗിക് സയൻസ് എന്നീ കോഴ്സുകൾക്ക് പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് 5200 രൂപ.  ഈ കോഴ്സുകളുടെ പ്രവേശനം യഥാക്രമം ജൂൺ 20, 22, 23 തീയതികളിൽ നടക്കും.

മലയാളം എഴുതാനും വായിക്കാനും അറിയുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഓർഗാനിക് ഫാമിംഗ് കോഴ്സിന് അപേക്ഷിക്കാം.  കോഴ്സ് ഫീസ് 5200 രൂപ.  ഏതെങ്കിലും തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം.  പ്രവേശന തീയതി ജൂൺ 21.

അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, രണ്ട് പാസ്പോർട്ട്  സൈസ്  ഫോട്ടോകൾ, കോഴ്സ് ഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്മെന്റിൽ എത്തണം. ഫോൺ: 08301000560

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ ബി.ടെക് -  നവംബർ 2022(പുതിയ സ്‌കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷകൾ ജൂലൈ അഞ്ചിനു തുടങ്ങും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പുതുക്കിയ ടൈം ടേബിൾ

ഒന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ് - മാർച്ച് 2023(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ജൂൺ 13 മുതൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എ കഥകളി വേഷം - ഫെബ്രുവരി 2023(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21നു തൃപ്പൂണിത്തുറ, ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ എം.എ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ & ടെലിവിഷൻ, പ്രിൻറ് ആൻറ് ഇലക്ട്രോണിക്ക് ജേണലിസം(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ നടക്കും.  ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

പഞ്ചവത്സര എൽ.എൽ.ബി (1998,1999 ആനുവൽ സ്‌കീം) അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്- മെയ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

പ്രവേശന പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 24/06/2023, 25/06/2023 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി പ്ലാൻ്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി (സി ബി സി എസ് എസ്) റെഗുലർ / സപ്ലിമെൻററി നവംബർ 2022  പരീക്ഷകൾക്ക് ജൂൺ 19 മുതൽ ജൂൺ 20 വരെ പിഴയില്ലാതെയും ജൂൺ 21 ന് വൈകുന്നേരം 5 മണിവരെ പിഴയോടുകൂടിയും അപേക്ഷിക്കാം.

പരീക്ഷാഫലം 

സർവകലാശാല പഠനവകുപ്പുകളിലെ  നാലാം സെമസ്റ്റർ എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ/ മ്യൂസിക്/ ഇംഗ്ലീഷ്, എം എസ്സ് സി മാത്തമാറ്റിക്സ്/വുഡ് സയൻസ് & ടെക്നോളജി  എം സി എ/ എം സി എ (ലാറ്ററൽ എൻട്രി ) (സി  സി എസ് എസ്- 2015 സിലബസ്   സപ്ലിമെന്ററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ)   മെയ് 2022    പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം /സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി: 26-06- 2023 വൈകീട്ട് 5 മണി  

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: