scorecardresearch

Latest News

University Announcements 14 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 14 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (159), ഏപ്രില്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ C.-sP.VII (ഏഴ്) ജൂണ്‍ 16 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

സൗജന്യ പരീക്ഷാ പരിശീലനം

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് നിയമനത്തിനായി സഹകരണ സർവ്വീസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 0481 2731025, 9605674818 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

പരീക്ഷ ജൂൺ 29 നും ജൂലൈ എട്ടിനും

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അ്ഡമിഷനുകൾ – റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2014 അഡ്മിഷൻ -റീ-അപ്പിയറൻസ്) പരീക്ഷകൾ ജൂൺ 29, ജൂലൈ എട്ട് തീയതികളിലായി നടക്കും.

പരീക്ഷാ ഫീസ്

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ . എൽ.എൽ.ബി – ഓണേഴ്‌സ് (2012-2015 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2011 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 21 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 22 നും 1050 സൂപ്പർഫൈനോടു കൂടി ജൂൺ 23 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. – എം.എസ്.സി. സൈക്കോളജി (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ബയോഇൻഫോർമാറ്റിക്‌സ് (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. – എം.എസ് സി. ബയോനാനോടെക്‌നോളജി (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ടൈപ്പോഗ്രാഫി ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ടൈപ്പോഗ്രാഫി ആന്റ് വിഷ്വല്‍ ഡിസൈനിംഗില്‍ 23, 24 തീയതികളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത വിഷ്വല്‍ ഡിസൈനറും ഫോട്ടോഗ്രാഫറുമായ രാമു അരവിന്ദന്‍ ക്ലാസ് നയിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ് സൈറ്റ് (www. emmrccalicut.org) സന്ദര്‍ശിക്കുക. ഫോണ്‍: 9495108193.

അസി. പ്രൊഫസര്‍ ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ 21-ന് മുമ്പായി stathod@uoc.ac.in എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9847533374, 9249797401.

സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ ഒഴിവിലേക്ക് ജൂണ്‍ 22-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ രാവിലെ 10.30-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ അസി. പ്രൊഫസര്‍ താത്കാലിക ഒഴിവിലേക്ക് ജൂണ്‍ 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0494 2407 325.

കോണ്‍ടാക്റ്റ് ക്ലാസ് സെന്റര്‍ മാറ്റം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം കോഴ്‌സുകള്‍ക്ക് 2021 അധ്യയനവര്‍ഷം സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് സെന്ററായി രജിസ്റ്റര്‍ ചെയ്തവരും മടപ്പള്ളി കോളേജ് സെന്റററായി എംഎ ഇക്കണോമിക്‌സ്, എംഎ സോഷ്യോളജി എന്നീ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവരും ജൂണ്‍ 18 മുതല്‍ കോണ്‍ടാക്റ്റ് ക്ലാസിനായി ഫാറൂഖ് കോളേജില്‍ ഐഡി കാര്‍ഡുമായി ഹാജരാകണം. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല ഒന്ന് (നവംബര്‍ 2019), രണ്ട് (ഏപ്രില്‍ 2019, 2020) , മൂന്ന് (നവംബര്‍ 2020), നാല് (ഏപ്രില്‍ 2020)സെമസ്റ്റര്‍ ബിവോക് സിയുബിസിഎസ്എസ് യുജി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്കുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ റഗുലര്‍ പരീക്ഷയുടെ കൂടെ 15ന് അതത് കോളേജുകളില്‍ ആരംഭിക്കും.

പരീക്ഷാ രജിസ്‌ട്രേഷന്‍

രണ്ടാം സെമസ്റ്റര്‍ സപെഷ്യല്‍ ബി.എഡ്. (2021 പ്രവേശനം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 798/2022
എസ്.ഡി.ഇ. അവസാന വര്‍ഷ പി.ജി. ഏപ്രില്‍/ മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. 22 വരെ പിഴയില്ലാതെയും 24 വരെ 170 രൂപ പിഴയോടെയും അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷകള്‍ 30-ന് തുടങ്ങും.

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍) രണ്ട് ഒഴിവുകളുണ്ട്. അഭിമുഖം 16ന് 10 മണിക്ക് പഠന വകുപ്പില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്ഡിഇ ഒന്നാം സെമസ്റ്റര്‍ (മെയ്, നവംബര്‍ 2020), രണ്ടാം സെമസ്റ്റര്‍ (മെയ് 2020) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ പി.ആര്‍. 802/2022

നാലാം സെമസ്റ്റര്‍ എംബിഎ ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടെണ്ടർ തിയ്യതി നീട്ടി

01.06.2022 തിയ്യതിയിലെ Pl.D/C2/6909/2018/LHD നമ്പർ പ്രകാരം കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല വനിതാ ഹോസ്റ്റിലേക്ക് കർട്ടൻ ഘടിപ്പിക്കുന്നതിനായി ക്ഷണിച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 18.06.2022 3 മണി വരെ നീട്ടിയിരിക്കുന്നു.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി. കോം./ ബി. ബി. എ./ ബി. ബി. എ. (റ്റി. റ്റി. എം.)/ ബി. ബി. എ. (എ. എച്ച്.) (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. http://www.exam. kannuruniversity.ac.in, http://www.exam2. kannuruniversity.ac.in എന്നീ ലിങ്കുകളിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ് – 2016 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 15.06.2022 മുതൽ 20.06.2022 വരെ പിഴയില്ലാതെയും 22.06.2022 വരെ പിഴയോടെയും അപേക്ഷിക്കാം. എസ്. ബി. ഐ. ഇ-പേ മുഖാന്തിരം ഓൺലൈനായി പരീക്ഷാഫീസടച്ചാൽ മാത്രമേ 2019 അഡ്മിഷൻ വിദ്യാർഥികളുടെ പരീക്ഷാരജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റർ എം. എസ് സി. കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷന്‍ (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷകൾ 21.06.2022, 22.06.2022, 23.06.2022, 24.06.2022, 27.06.2022, 28.06.2022 തീയതികളിലായി കെ. എം. എം. ഗവ. വിമെന്‍സ് കോളേജിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: ഗണിത ശാസ്ത്ര പി.എച്ച്.ഡി. പ്രവേശന പരീക്ഷ ജൂണ്‍ 22-ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഗണിത ശാസ്ത്ര വകുപ്പിലെ പി.എച്ച്.ഡി. പ്രവേശനത്തിനായുള്ള ഡിപ്പാര്‍ട്ട്്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂണ്‍ 22 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെ വകുപ്പ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862461 ഇ-മെയില്‍: deptmath @cusat.ac.in.

ബിസില്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ടീച്ചര്‍ ട്രെയിനിംഗ്, സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, അക്കൗണ്ടിംഗ് ആന്റ് ടാലി, മള്‍ട്ടീമീഡിയ ആന്റ് അനിമേഷന്‍, ലോജിസ്റ്റിക്‌സ്, ഫാഷന്‍ ആന്റ് ഇന്റീരിയര്‍, റോബോട്ടിക്‌സ്, ഡ്രോണ്‍ ടെക്നോളജീസ്, മാനേജ്മെന്റ് കോഴ്സുകള്‍ നടത്തുന്നതിനായി പഠന കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍, നാലാം നില, ടെക്നോ പ്ലാസ, എന്‍.എച്ച് ബൈപാസ്, നിയര്‍ സരോവരം ഹോട്ടല്‍, വൊല്‍ക്‌സ്വാഗണ്‍ എതിര്‍വശം, കണ്ണാടിക്കാട്, കുണ്ടന്നൂര്‍, കൊച്ചി, കേരളം 682 304 ഫോണ്‍: 7510 832 813.

കിക്മയില്‍ എം.ബി.എ അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്ക് അഡ്മിഷന്‍ ജൂണ്‍ 17ന് ആറന്മുളയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ-മാറ്റ്, സി മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് (സി മാറ്റ് / ക്യാറ്റ്) യോഗ്യത നേടിയിട്ടുളളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തിന് പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 8547 618 290. www. kicma.ac.in.

തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, സിവില്‍ സ്ട്രക്‌ചെര്‍ എഞ്ചിനീയര്‍, റീടെയില്‍ മാനേജിമെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, സിവില്‍ സ്ട്രക്‌ചെര്‍ എഞ്ചിനീയര്‍ക്ക് ബി.ടെ.ക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ സിവിലും, റീട്ടെയില്‍ മാനേജ്‌മെന്റിന് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശ്ശൂരിലാണ് പരിശീലനം. താമസവും ഭക്ഷണവും ലഭിക്കും. ഫോണ്‍: 9288006404, 9288006425

സീറ്റൊഴിവ്

പാലക്കാട് ഗവ. വിക്‌റ്റോറിയ കോളേജില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ്(ഇ.ടി.ബി), ബി.എസ്.സി കെമിസ്ട്രി (എസ്.ടി, എസ്.സി), ബി.എസ്.സി ഫിസിക്‌സ്(ഒ.ബി.എച്ച്, ടി.എല്‍.എം) മൂന്നാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി (ജനറല്‍), ബി.എസ്.സി ഫിസിക്‌സ്(എസ്.സി), ബി.എസ്.സി സുവോളജി(ഇ.ടി.ബി, എസ്.ടി) വിഷയങ്ങളില്‍ ഓരൊഴിവും, ബി.എസ്.സി ഫിസിക്‌സ്(ജനറല്‍), ബി.എസ്.സി ബോട്ടണി(ജനറല്‍, എസ്.സി), ബി.എസ്.സി സുവോളജി(ജനറല്‍) വിഷയങ്ങളില്‍ രണ്ടൊഴിവും, ബി.എസ്.സി സുവോളജി(ജനറല്‍) അഞ്ച് വീതം ഒഴിവുകളുണ്ട്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 16 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുമായി അതത് വകുപ്പുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773

കിക്മയില്‍ എം.ബി.എ; അഭിമുഖം 18ന്

ആലപ്പുഴ: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) പ്രവേശനത്തിന് ജൂണ്‍ 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചേര്‍ത്തല കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ വെച്ച് അഭിമുഖം നടത്തും.

ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതിയവര്‍ക്കും ഡിഗ്രി അവസാന വര്‍ഷം പഠിയ്ക്കുന്നവർക്കും നിബന്ധനകള്‍ക്ക് വിധേയമായി പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി / എസ്.റ്റി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾ http://www.kicma.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 8547618290,

ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) അഫിലിയേഷനുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സോഷ്യൽ സയൻസ് ബിരുദാനനന്തര ബിരുദമാണ് (ഇക്കണോമിക്‌സ്/കോമേഴ്‌സ് അഭിലഷണീയം). പ്രോഗ്രാമിന്റെ കുറഞ്ഞ കാലയളവ് മൂന്നു വർഷവും കൂടിയ കാലയളവ് അഞ്ച് വർഷവുമായിരിക്കും. ആറ് സീറ്റിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റു ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ നിരക്കിൽ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും, വിശദവിവരങ്ങളും ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www. gift.res.in) ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 9818157924, 0471 2596980.
പി.എൻ.എക്സ്. 2513/2022

ബി.ടെക് ഈവനിങ് കോഴ്‌സ്

2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 30 വരെ www. admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കാം. വിശദാംശങ്ങൾക്ക്: 0471-2561313.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 14 june 2022