scorecardresearch

University Announcements 14 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

University Announcements 14 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

author-image
Education Desk
New Update
university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 14 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

എസ്റ്റേറ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയില്‍ എസ്റ്റേറ്റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികാടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം. യോഗ്യത: വിരമിച്ച ഡെപ്യൂട്ടി കളക്ടറോ തഹസില്‍ദാരോ ആയിക്കണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. താല്‍പര്യമുളളവര്‍ ഓണ്‍ലൈനായി സര്‍വകലാശാല വെബ്‌സൈറ്റില്‍ (ൃലരൃൗശ.േസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) എന്ന ലിങ്ക് വഴി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 01. 5 ജ.ങ. പ്രസ്തുത ഒഴിവിലേക്കുളള ഇന്റര്‍വ്യൂ ജൂലൈ 6 ന് രാവിലെ 11 മണിക്ക് പാളയം ക്യാമ്പസിലുളള പി.വി.സി.ചേമ്പറില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 - 2386206 എന്ന നമ്പറിലോ regrku@gmail.com എന്ന മെയില്‍ മുഖാന്തിരമോ ബന്ധപ്പെടുക.

Read Here: Kerala SSLC Result 2021: എസ് എസ് എൽ സി ഫലപ്രഖ്യാനം ജൂലൈ ആദ്യം

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ജൂൺ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

Advertisment

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം - സപ്ലിമെന്ററി, മേഴ്‌സി ചാൻസ് - 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 29 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാല പരീക്ഷ - പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടില്ല

ലോക്ക്ഡൗണ്‍ കാരണം മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷാ സംബന്ധമായ എല്ലാ വിവരങ്ങളും അതാത് സമയങ്ങളില്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷാ സംബന്ധമായ എല്ലാ വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല വൈബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 28 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 1-ന് വൈകീട്ട് 5 മണിക്ക് മുമ്പായി കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം തലവന് സമര്‍പ്പിക്കണം. ഫോണ്‍ 0494 2407016, 2407017.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്സ്്, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും ഒഴിവുകളുടെ എണ്ണം, റിസര്‍വേഷന്‍ ടേണ്‍ എന്നിവ അറിയുന്നതിനും സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, ഫോണ്‍ 0494 2407356, 7494.

പരീക്ഷാ അപേക്ഷ

2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് ജൂലൈ 1 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈടേബിൾ

01.07.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: