scorecardresearch

University Announcements 14 July 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
University Announcements

University Announcements

University Announcements 14 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ ഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.കോം., എം.എ. ഹിസ്റ്ററി (റെഗുലര്‍ - 2020 അഡ്മിഷന്‍, സപ്ലിമെന്ററി - 2019 ആന്‍ഡ് 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം എട്ടാം സെമസ്റ്റര്‍ (റെഗുലര്‍-2019 അഡ്മിഷന്‍, സപ്ലിമെന്ററി-2018 അഡ്മിഷന്‍), ജൂലൈ 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ജൂലൈ 19ന്
ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജര്‍മ്മന്‍ എ2 കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠന വിഭാഗം നടത്തുന്ന ഹ്രസ്വകാല ജര്‍മ്മന്‍ എ2 കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത ആന്ഡ് ജര്‍മ്മന്‍ എ1 (Deutsch എ1)/തത്തുല്യ യോഗ്യത, കോഴ്‌സ് ഫീസ്: 9000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3
മാസം), സമയം: 5.30 pm മുതല്‍ 7.00 pm വരെ (തിങ്കള്‍ മുതല്‍ വെളളി), ആകെ സീറ്റ്: 30. അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷന്‍ഫീസ് 105 രൂപയുമാണ്. (payable at University Cash Counter or online) അപേക്ഷ ഫോം ജര്‍മ്മന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (യൂണിവേഴ്‌സിറ്റി) വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (https://www.keralauniversity.ac.in/dept/dept-home). പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജൂലൈ 21 ന് വൈകിട്ട് 4 മണി വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ ജര്‍മ്മന്‍ പഠന വിഭാഗത്തില്‍ സ്വീകരിക്കുന്നതാണ്.

Advertisment

കേരള വിദൂരവിദ്യാഭ്യാസം: യു.ജി./പി.ജി. പ്രോഗ്രാമുകളുടെ അഡ്മിഷന്‍ ആരംഭിച്ചു.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2023 - 2024 അദ്ധ്യയന വര്‍ഷം എട്ട് ബിരുദ ബിരുദാന്തര പ്രോഗ്രാമുകള്‍ക്കുളള അഡ്മിഷന്‍ ആരംഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സ്, ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ ബിരുദ പ്രോഗ്രാമുകള്‍ക്കും, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ലൈബ്രറി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ ബിരുദാന്തര ബിരുദ പ്രോഗ്രാമുകള്‍ക്കുമാണ് അഡ്മിഷന്‍ നടത്തുന്നത്. അപേക്ഷകള്‍ ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരിപകര്‍പ്പും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സെപ്റ്റംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റുവിവരങ്ങള്‍ക്കും www.ideku.net സന്ദര്‍ശിക്കുക.

റിസര്‍ച്ച് അസോസിയേറ്റ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബയോകെമിസ്ട്രി പഠന വകുപ്പില്‍ ആറ് മാസ കാലയളവിലേക്ക് റിസര്‍ച്ച് അസോസിയേറ്റിന്റെ ഒഴിവുണ്ട്. യോഗ്യത: എം.എസ്‌സി. ബയോകെമിസ്ട്രി, പിഎച്ച്.ഡി., ക്ലിനിക്കല്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 35,000/- രൂപ. താല്‍പ്പര്യമുള്ളവര്‍ 2023 ജൂലൈ 31 ന് മുന്‍പായി ഉൃ.അ.ഒലഹലി (Principal Investigator, Non plan fund), Professor and Head Department of Biochemistry, University of Kerala ,Kariavattom, Thiruvananthapuram എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്‌ക്കേണ്ടതാണ.

MG University Announcements: എംജി സര്‍വകലാശാല

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ  ഇൻറർനാഷണൽ ആൻഡ് ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്‌നോളജിയിൽ  എം.ടെക് പോളിമർ സയൻസ് ആൻറ് എൻജിനീയറിംഗ് കോഴ്‌സിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് സംവരണം ചെ്തവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ iiucnn.mgu.ac.in എന്ന വെബ് സൈറ്റിൽ. അർഹരായ വിദ്യാർഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി  ജൂലൈ 19 ന് 10.30ന് സെൻറർ ഓഫീസിൽ(റൂം നന്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സ്) നേരിട്ട് ഹാജരാകണം.അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ:9497812510, 9400552374

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച  എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചിൽ പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 18ന് രാവിലെ 11ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസിന്  എസ്.സി വിഭാഗത്തിൽ നാലും എസ്.ടി വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്.

സർവകലാശാല അംഗീകരിച്ച ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് രാവിലെ 11ന് നേരിട്ട് ഹാജരാകണം. ഫോൺ: 6238297873.

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2023 അധ്യയന വർഷത്തെ എം.എഡ് പ്രവേശനം ജൂലൈ 18,19 തീയതികളിൽ നടക്കും.  പ്രൊവിഷണൽ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അഡ്മിഷൻ മെമ്മൊ ഇ-മെയിലിൽ ലഭിക്കും.  മെമ്മൊയിൽ നിർദേശിച്ചിട്ടുള്ള തീയതിയിൽ  രേഖകൾ സഹിതം  ഹാജരാകണം. ഫോൺ: 0481 2731042, ഇമെയിൽ:sps@mgu.ac.in, വെബ്‌സൈറ്റ്:www.sps.mgu.ac.in

എം.എസ്.സി എഐ ആൻറ്
റോബോട്ടിക്‌സ്; സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്(2023 അഡ്മിഷൻ) ബാച്ചിലേക്ക് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.

അർഹരായ വിദ്യാർഥികൾ യോഗ്യതാ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഡിഗ്രി അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്‌സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ഇക്വലൻസി അല്ലെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്(ആവശ്യമെങ്കിൽ) എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും 2760 രൂപ അഡ്മിഷൻ ഫീസും സഹിതം ജൂലൈ 18ന് ഉച്ചയ്ക്ക് ഒന്നിനു മുൻപ് കൺവെർജൻസ് അക്കാഡമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 514) നേരിട്ടു ഹാജരാകണം.ഫോൺ: 9895459052, 9605295506.

പ്രാക്ടിക്കൽ
എം.എഫ്.എ കോഴ്‌സിൻറെ ഒന്ന്, രണ്ട് സെമസ്റ്റർ (2021,2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി), ഒന്നാം വർഷം(20162018 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 19 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ബി.എ സൈക്കോളജി മോഡൽ 1 ആനുവൽ സ്‌കീം പാർട്ട് 3 മെയിൻ അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ് - ഡിസംബർ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 19ന് ആലുവ യു.സി കോളജിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി - ജൂൺ 2023(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ  ജൂലൈ 20,21 തീയതികളിൽ പാലാ അൻറഫോൻസാ കോളജിൽ നടക്കും.

പരീക്ഷാ ഫലം

2023 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്‌മെൻറ്, എം.എസ്.സി സൈക്കോളജി, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ  ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ തമിഴ് - മാർച്ച് 2023(പി.ജി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ  ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2023 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ  ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ്), എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ  ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2023 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, എം.എസ്.സി പ്ലാൻറ് ബയോടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ  ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

വുമണ്‍ സ്റ്റഡീസ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉപ്പെട്ടവര്‍ക്കുള്ള അഭിമുഖം 18-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 8848620035, 9496902140, 8547621245.    പി.ആര്‍. 840/2023

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍

ബി.കോം. ബിരുദമെടുത്തവര്‍ക്ക് ഫിനാന്‍സ്, കോ-ഓപ്പറേഷന്‍ വിഷയങ്ങളില്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായവരായിക്കണം. പിഴ കൂടാതെ 30 വരെയും 100 രൂപ ഫൈനോടെ ആഗസ്ത് 10 വരെയും 500 രൂപ ഫൈനോടെ ആഗസ്ത് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ആഗസ്ത് 21-നകം എസ്.ഡി.ഇ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.    പി.ആര്‍. 841/2023

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 9-ന് തുടങ്ങും.    പി.ആര്‍. 842/2023

എം.എ. ഹിസ്റ്ററി വൈവ

നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ 20, 21 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 843/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സൈയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.    പി.ആര്‍. 844/2023

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍, ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

പരീക്ഷ മാറ്റി 

കണ്ണൂർ സർവകലാശാല  ജൂലൈ 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന  എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ   എം എസ് സി  കെമിസ്ട്രി, മാത്‍സ് ,സുവോളജി ,പ്ളാൻറ് സയൻസ് (ന്യൂ ജെനെറേഷൻ ) ,ഒക്ടോബർ 2022 പരീക്ഷകളുടെ  പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023)  പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. 

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: