Latest News

University Announcements 14 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 14 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 14 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതിയ കോളേജ്/കോഴ്‌സ്/സീറ്റ് വര്‍ദ്ധനവ്/അധികബാച്ച് അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയ്ക്കു കീഴില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്കുളള പുതിയ കോളേജ്/കോഴ്‌സ്/സീറ്റ് വര്‍ദ്ധനവ്/അധികബാച്ച് എന്നിവയുടെ അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ആഗസ്റ്റ് 31. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷ ഫോമുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് (www.keralauniversity.ac.in). അപേക്ഷ സമര്‍പ്പിക്കുന്നതിനുളള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകളും അവശ്യരേഖകളും ഒന്നിച്ച് കവറിലാക്കി രജിസ്ട്രാര്‍, കേരളസര്‍വകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം – 695 034 എന്ന വിലാസത്തില്‍ തപാലിലോ, നേരിട്ടോ എത്തിയ്‌ക്കേണ്ടതാണ്. പ്രസ്തുത കവറിനു മുകളിലായി ‘പുതിയ കോളേജ്/കോഴ്‌സ്/സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച് ഇവയ്ക്കുളള അപേക്ഷ’ (ബാധകമായത്) എന്ന് രേഖപ്പെടുത്തേണ്ടതാണ്. ആഗസ്റ്റ് 31 നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

വെര്‍ച്വല്‍ ടോക്കണ്‍ സംവിധാനം പുനഃസ്ഥാപിച്ചു

കേരളസര്‍വകലാശാലയില്‍ വെര്‍ച്വല്‍ ടോക്കണ്‍ സമ്പ്രദായം വീണ്ടു തുറന്നു. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10.15 മുതല്‍ 3 മണി വരെയുളള സ്ലോട്ട് https://pay.keralauniversity.ac.in/kupay/home യില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം സര്‍വകലാശാലയുടെ പാളയം, കാര്യവട്ടം, ആലപ്പുഴ ക്യാഷ് കൗണ്ടറുകളില്‍ പണം നേരിട്ട് അടയ്ക്കാം. പരീക്ഷാഫീസും മറ്റും തുടര്‍ന്നും ഓണ്‍ലൈന്‍ വഴി ഒടുക്കേണ്ടതാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കെ.യു.സി.റ്റി.ഇ കളിലേയ്ക്ക് മലയാളം ഇംഗ്ലീഷ് മാത്തമാറ്റിക്‌സ് ഫിസിക്കല്‍ സയന്‍സ് സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് http://www.recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എസ് സി. – ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 28 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 15 വരെയും 525 രൂപ പിഴയോടെ ജൂലൈ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 17 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ./എം.എ.ജെ.എം.സി./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം., എം.എസ് സി., എം.കോം (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ- അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ സ്‌പെഷൽ സപ്ലിമെന്ററി മാത്രം) ബിരുദ പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്. – 2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും.

നാലാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 28 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 15 വരെയും 525 രൂപ പിഴയോടെ ജൂലൈ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 17 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 29 വരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എ. സോഷ്യോളജി ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 19 വരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം.

അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ടെക്‌നീഷ്യൻ: കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ടെക്‌നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും താൽക്കാലിക നിയമനം. ഒരൊഴിവാണുള്ളത്. എം.എസ് സി. കെമിസ്ട്രി/ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ബി.ടെക്/എം.ടെക് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് ആണ് യോഗ്യത. മാസം 20000 രൂപ സഞ്ചിത നിരക്കിൽ ലഭിക്കും. 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും) താല്പര്യമുള്ളവർ http://www.mgu.ac.in എന്ന വെബ് സൈറ്റിൽനിന്നും അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ada5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ 16ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ അപേക്ഷ

2019 സ്കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ് (ഡാറ്റാ അനലിറ്റിക്സ് സ്പെഷ്യലൈസേഷന്‍) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 29 വരേയും ഫീസടച്ച് 30 വരെ അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍ 2018 പ്രവേശനം നവംബര്‍ 2018, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ 16-ന് ആരംഭിക്കും.

പരീക്ഷാ ഫലം

2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി, ജ്യോഗ്രഫി, എം.കോം. സപ്ലിമെന്ററി നവംബര്‍ 2019 പരീക്ഷകളുടെയ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി- മെയ് 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 15.07.2021 മുതൽ 22.07.2021 വരെ അപ്ലോഡ് ചെയ്യാം. ഹാർഡ് കോപ്പി 27.07.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

ഹാൾടിക്കറ്റ്

19.07.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി) മെയ് 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. എസ് സി. ഇലക്ട്രോണിക്സ് ഡിഗ്രി (C. B. C. S. S. – റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രാക്ടിക്കൽ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 16.07.2021 മുതൽ നടക്കും.

ആറാം സെമസ്റ്റർ ബിബിഎ/ ബിബിഎ – ആർടിഎം ഡിഗ്രി പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 15.07.2021 മുതൽ ഓൺലൈനായി നടക്കും.

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

എം എ മ്യൂസിക് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റ്- എം എ മ്യൂസിക് പ്രോഗ്രാം 2021 -22 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് 12 ന് ആരംഭിച്ചു. യോഗ്യത 45% മാർക്കോടെ ബി എ മ്യൂസിക് ബിരുദം.ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. മുൻ സെമെസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തിയ്യതിക്കകം സർവ്വകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.വിശദവിവരവും പ്രോസ്‌പെക്ടസും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സർവ്വകലാശാല വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിച്ച് പ്രിന്റൗട്ടുകൾ പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ് പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0497-2806404,9895232334 എന്നീ നമ്പറുകളിലും ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497-2715261,7356948230 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് 26,05 PM ന് അവസാനിക്കും.

പഠന വകുപ്പുകളിലെ യു.ജി/പി.ജി. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2021-22 അധ്യയന വർഷത്തെ യു.ജി.,പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്,എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 2021 ജൂലൈ 12 ന് 5 pm ന് ആരംഭിക്കുന്നതും ജൂലൈ 26, 5 pm ന് അവസാനിക്കുന്നതുമാണ്.

മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 420/- രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 100/- രൂപയുമാണ്. SBI Collect/SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ്. ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഡോ .ജാനകി അമ്മാൾ ക്യാംപസ് പാലയാട്, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: deptsws@kannuruniv.ac.in

Read More: University Announcements 13 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 14 july 2021

Next Story
Victers Channel Timetable July 15: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 15 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com