University Announcements 14 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പുനഃപരീക്ഷ
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.ബി.എ. (റെഗുലര്‍) പരീക്ഷയുടെ നവംബര്‍ 2022 ല്‍ നടത്തിയ വൈവവോസിയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കാരണത്താല്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായുളള പുനഃപരീക്ഷ ഫെബ്രുവരി 23, 24 തീയതികളില്‍ കാര്യവട്ടം ഐ.എം.കെ.യില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. ബോട്ടണി ആന്‍റ്ബ യോടെക്നോളജി, ബി.എസ്സി. ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.എസ്സി. ബയോടെക്നോളജി (മള്‍ട്ടിമേജര്‍), ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ്, ബി.വോക്. ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്സ് ആന്‍റ് ടാക്സ് പ്രൊസീജിയര്‍ ആന്‍റ് പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്‍റ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 – 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം. ട്രാവല്‍ ആന്‍റ് ടൂറിസം മാനേജ്മെന്‍റ് (338) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2019, 2018, 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ഫെബ്രുവരിയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്കീം) കോഴ്സ്കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് കോഴ്സിന്‍റെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2022) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ 2023 മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍റ് മാനേജ്മെന്‍റ് (356) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 17 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
എം.ഫിൽ പ്രബന്ധം സമർപ്പിക്കാൻ ഒരവസരം കൂടി
എം.ഫിൽ പ്രബന്ധം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാത്ത 2019 അഡ്മിഷൻ മുതലുള്ളവർക്ക് പ്രബന്ധം സമർപ്പിക്കുന്നതിന് ഒരവസരം കൂടി നൽകുന്നു.
5000 രൂപ പിഴയോടു കൂടി മെയ് 31 നകം ഒറ്റത്തവണയായി പ്രബന്ധം സമർപ്പിക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
അപേക്ഷാ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
പിഴയില്ലാതെ ഇന്നും(ഫെബ്രുവരി 15) പിഴയോടു കൂടി നാളെയും(ഫെബ്രുവരി16) സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 17 നും അപേക്ഷ നൽകാം.
പരീക്ഷകൾക്ക് അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൻറെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ (2020 അഡ്മിഷൻ) പരീക്ഷകൾ മാർച്ച് ഒന്നിന് തുടങ്ങും.
പരീക്ഷാ ഫീസ് (ജനറൽ വിഭാഗത്തിന് 725 രൂപ, പട്ടികജാതി പട്ടി വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 35 രൂപ) അടച്ച് അപേക്ഷ സമർപ്പിക്കാം.
പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 28 നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം, 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് മൂന്നിന് തുടങ്ങും.
പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടു കൂടി ഫെബ്രുവരി 22 നും സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക്. സൗണ്ട് എൻജിനീയറിംഗ് (2021 അഡ്മിഷൻ റഗുലർ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
തുടര്‍പഠനത്തിന് അവസരം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി 1, 2, 3 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പഠനം തുടരാന്‍ അവസരം. പ്രസ്തുത കോഴ്‌സിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.
കോണ്‍ടാക്ട് ക്ലാസ്
എസ്.ഡി.ഇ. 2022 പ്രവേശനം ഒന്നാം സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് മാര്‍ച്ച് 4 മുതല്‍ 8 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ (റെഗുലർ / സപ്ലിമെന്ററി )-ഏപ്രിൽ 2022 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുനർ മൂല്യ നിർണ്ണയം , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 25 .02 .2023.
പരീക്ഷാ വിജ്ഞാപനം
എട്ടാം സെമസ്റ്റർ ബി.എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 23 .02 .2023 വരെയും പിഴയോടുകൂടി 24 .02 .2023 വരെയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.